“സിനിമ സമ്മാനിച്ചത് വളരെയധികം പ്രയാസങ്ങളും പ്രതിസന്ധികളും..” ; മമ്മൂട്ടിയുടെ  നായികയായി തിളങ്ങിയ ആതിരയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…
1 min read

“സിനിമ സമ്മാനിച്ചത് വളരെയധികം പ്രയാസങ്ങളും പ്രതിസന്ധികളും..” ; മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ ആതിരയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…

വളരെ ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് തന്നെ അഭിനയജീവിതത്തിൽ തങ്ങളുടേതായ നിലനിൽപ്പും സ്ഥാനവും ഉറപ്പിച്ച നിരവധി താരങ്ങളുണ്ട്. എന്നാൽ പല താരങ്ങളെയും സിനിമാ മേഖല പാടെ മറന്ന ഒരു ഗതിയാണ് ഇന്നുള്ളത്. ചില താരങ്ങൾ തങ്ങളുടെ രണ്ടാം തിരിച്ചുവരവ് വൻ വിജയമായി ആഘോഷിക്കുമ്പോൾ സിനിമയിൽ ഉണ്ടായിരുന്ന കാലമത്രയും സത്യസന്ധമായി അഭിനയ ജീവിതം നയിച്ച് പിന്നീട് അവിടെ നിന്നും അവഗണിക്കപ്പെടുകയും കണ്ണീരോടെ പടിയിറങ്ങേണ്ടി വരികയും ചെയ്യുന്ന ധാരാളം താരങ്ങളുമുണ്ട്. അക്കൂട്ടത്തിൽ എടുത്തുപറയേണ്ട പേരാണ് ആതിര എന്ന് അറിയപ്പെട്ട രമ്യയുടേത്. ഒരുപക്ഷേ പേര് പറഞ്ഞാൽ താരത്തെ ആളുകൾ അറിയാൻ വഴിയില്ല.


എങ്കിൽ പോലും ദാദാസാഹിബ് എന്ന ചിത്രത്തിലെ അല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ എന്ന ഗാനത്തിൻറെ വരികൾ പറയുമ്പോൾതന്നെ താരത്തെ ഓർമ്മ വരാത്ത മലയാളികൾ ചുരുക്കമായിരിക്കും. വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമേ താരം വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളു. മമ്മൂട്ടി നായകനായി എത്തിയ ദാദാസാഹിബ് എന്ന ചിത്രമായിരുന്നു തുടക്ക സിനിമ. വൻ വിജയമായി ഈ ചിത്രം മുന്നേറിയതിന് പിന്നാലെ തുടർച്ചയായി നാലു ചിത്രങ്ങളിൽ കൂടി അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു. എന്നാൽ പിന്നീട് സിനിമാ മേഖല തനിക്ക് വളരെയധികം പ്രയാസങ്ങളും പ്രതിസന്ധികളും മാത്രം സമ്മാനിച്ചത് ആയിരുന്നു എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. വിനയൻ സംവിധാനം ചെയ്ത ആദ്യ ചിത്രത്തിനുശേഷം കലാഭവൻ മണി നായകനായെത്തിയ കരിമാടിക്കുട്ടൻ, ഭർത്താവുദ്യോഗം, അണുകുടുംബം, കാക്കി നക്ഷത്രം എന്നീ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെടുകയുണ്ടായി.


എറണാകുളം സെൻറ് തെരേസാസ് കോളേജിലെ ബിരുദധാരിയായ ആതിര ഇപ്പോൾ ഭർത്താവിനൊപ്പം കാറ്ററിംഗ് സർവീസ് നടത്തി വരികയാണ്. സിനിമാമേഖലയിൽ എത്തുന്ന താരങ്ങൾക്ക് സന്തോഷകരമായ ഒരു കുടുംബജീവിതം ഉണ്ടാകുമോ എന്നാണ് ഇന്ന് ആതിര ചോദിക്കുന്നത്. ഒരുപാട് പ്രതിസന്ധികളും ചതിക്കുഴികളും നിറഞ്ഞതാണ് സിനിമ മേഖലയെന്നും വിവാഹത്തോടെയാണ് താൻ അതിൽ നിന്നും രക്ഷപ്പെട്ടതെന്നും ആണ് ആതിര പറയുന്നത്. പോലീസ് ഉദ്യോഗസ്ഥ ആകണമെന്ന് ആഗ്രഹിച്ച ആതിര വളരെ അവിചാരിതമായാണ് സിനിമാ മേഖലയിലേക്ക് കടന്നുവന്നത്. അതോടുകൂടി ജീവിതത്തിൻറെ താളം തെറ്റി.


സിനിമയിൽനിന്നും കണ്ണീരു മാത്രമാണ് തനിക്ക് ലഭിച്ചതെന്നും താരം വ്യക്തമാക്കുന്നു. ഭർത്താവ് വിഷ്ണുനമ്പൂതിരിക്കൊപ്പം താൻ ഇപ്പോൾ ചെയ്യുന്ന കാറ്ററിങ് ജോലിയിൽ വളരെയധികം സംതൃപ്ത ആണെന്നും 500 പേർക്ക് ആഹാരം ഉണ്ടാക്കുവാൻ താനും ഭർത്താവും മാത്രം മതിയെന്നും താരം വ്യക്തമാക്കുന്നു. മാത്രമല്ല സിനിമയിൽ റീടേക് ആകാമെന്നും ഭക്ഷണം പാകം ചെയ്യുമ്പോൾ കൂട്ട് ഒന്ന് തെറ്റിയാൽ പണി ആകെ പാളി പോകും എന്നുമാണ് താരം വ്യക്തമാക്കുന്നത്.