‘ലൂസിഫറിനേക്കാൾ ലയർസ് ഉള്ള സോളിഡ് കഥയാണ് ജന ഗണ മന’ : സംവിധായകൻ ഡിജോ ജോസ് വ്യക്തമാക്കുന്നതിങ്ങനെ
1 min read

‘ലൂസിഫറിനേക്കാൾ ലയർസ് ഉള്ള സോളിഡ് കഥയാണ് ജന ഗണ മന’ : സംവിധായകൻ ഡിജോ ജോസ് വ്യക്തമാക്കുന്നതിങ്ങനെ

പൃഥ്വിരാജ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജന ഗണ മന. ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ജന ഗണ മന ചിത്രത്തിന് ഉണ്ട്. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറിനുമെല്ലാം വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമാപ്രേമികളെല്ലാം തന്നെ ഈ ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ്. ഏപ്രില്‍ 28നാണ് ജന ഗണ മന തിയേറ്ററുകളിലെത്തുന്നത്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും സംവിധായകന്‍ ഡിജോയുമെല്ലാം നിരവധി അഭിമുഖങ്ങളില്‍ പങ്കെടുക്കുകയും നിരവധി കാര്യങ്ങള്‍ ചിത്രത്തെക്കുറിച്ചെല്ലാം സംസാരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഡിജോ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയകളിലും വാര്ഡത്തകളിലും ഇടംപിടിക്കുന്നത്. ലൂസിഫര്‍ പോലെ ധാരാളം ലെയറുകളുള്ള വലിയ സിനിമയാണ് ജന ഗണ മന എന്നുതോന്നുന്നുവെന്നും ഏപ്രില്‍ 28ന് പടം സക്സസായാല്‍ ലൂസിഫറുമായി താരതമ്യം ചെയ്യാമെന്നും ഡിജോ പറയുന്നു.

സിനിമയിലെ ഒരു സീന്‍ അതുപോലെ ട്രെയിലറില്‍ ഉപയോഗിച്ചതിനാല്‍ ഇനി അതെടുത്തു സിനിമയിലിടാന്‍ പരിമിതികളുണ്ടെന്നും എന്തുകൊണ്ട് രണ്ടാം ഭാഗത്തിലെ സീന്‍ ട്രെയ്ലറാക്കി എന്നതാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നതെന്നും ഡിജോ പറയുന്നു. ടീസറിലേയും ട്രെയിലറിലേയും സീനുകള്‍ ജനഗണമന പാര്‍ട്ട് 1ല്‍ ഇല്ലെന്ന് ഞാന്‍ തീര്‍ത്ത് പറയില്ല. എന്തെങ്കിലുമെല്ലാം ഉണ്ടാവും. ട്രെയിലറില്‍ ഉപയോഗിച്ച സീന്‍ വരേണ്ടത് രണ്ടാം ഭാഗത്തിലാണ് എന്നാണ് ഉദ്ദേശിച്ചത്. പൃഥ്വിയുടെ കഥാപാത്രം ഒരു ബ്ലാസ്റ്റ് നടത്തി. ഇനി മറ്റൊരിടത്ത് പോട്ടിക്കാനായിരിക്കും സിനിമ എന്നും പലരും ചിന്തിക്കാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അതല്ല ഈ സിനിമ. പൃഥ്വിരാജില്‍ മാത്രം ഒതുങ്ങുന്ന ഒരു സിനിമയല്ല ഇത്. അത് പൃഥ്വിക്കും നന്നായി അറിയാം. സുരാജിനും മംമ്തയ്ക്കും ഇക്കാര്യം അറിയാം. ടീസറോ ട്രെയ്‌ലറോ പോലും ഇറക്കാതെയാണ് അല്‍ഫോണ്‍സ് പുത്രന്‍ പ്രേമം എന്ന സിനിമ റിലീസ് ചെയ്തത്. എന്നുകരുടി ഇത് എന്റെ പ്രേമമല്ല. പ്രേമം അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. അതേപോലെ എനിക്ക് ഇതില്‍ നിന്ന് ഇതുരണ്ടും മാത്രമേ പുറത്തുവിടണമെന്നുണ്ടായിരുന്നുള്ളു. റിലീസിനു മുന്നേ എനിക്കു മറ്റൊന്നും ഇതില്‍ നിന്നു പോകണമെന്നില്ല.

സുരാജാണോ രാജുവാണോ സെക്കന്റ് പാര്‍ട്ടില്‍ ഉണ്ടാവുക എന്നൊന്നും ഇപ്പോള്‍ പറയാനാവില്ല എന്നൊക്കെ തുടക്കത്തിലെ അവരോട് പറഞ്ഞിട്ടാണ് ഞാന്‍ സിനിമ തുടങ്ങിയത്. ലൂസിഫര്‍ പോലെ ധാരാളം ലെയറുകളുള്ള വലിയ സിനിമയാണ് ജന ഗണ മന. അങ്ങനെ തോന്നിയെങ്കില്‍ അത് എന്റെ ഭാഗ്യമാണ്. പടം വിജയിച്ചാല്‍ ലൂസിഫറുമായി താരതമ്യം ചെയ്യാം. ലൂസിഫര്‍ ചെയ്ത പൃഥ്വിരാജ് പറയുന്നത് അതൊരു ചെറിയ ചിത്രമാണെന്നാണ്. എന്നാല്‍ എനിക്ക് അതൊരു ഭീകര സിനിമയായിരുന്നു. 100-115 ദിവസം ഷൂട്ട് ചെയ്ത ചിത്രമാണ് ലൂസിഫര്‍. ജനഗണമന ചെയ്തത് 80 ദിവസം കൊണ്ടാണ്. ലൂസിഫറിനേക്കാളും ലെയേഴ്‌സുള്ള ഒരു സോളിഡ് കഥയാണ് ജനഗണമന എന്ന ചിത്രത്തില്‍ പറയുന്നതെന്നും ഡിജോ വ്യക്തമാക്കുന്നു.

ജന ഗണ മന എന്നു കേള്‍ക്കുന്ന ഏതൊരാള്‍ക്കും അയാളുടെ മതവും രാഷ്ട്രീയവും ഏതുമാവട്ടെ ഒന്ന് എഴുന്നേറ്റുനില്‍ക്കാന്‍ തോന്നുന്നില്ലേ. അതേപോലെ തന്നെ ഈ സിനിമയും ആവണം എന്നാണ് എന്റെ ആഗ്രഹം. ജന ഗണ മനയെ സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നു പറയാം. പക്ഷേ, അതിലും ഒതുങ്ങില്ലെന്നും ഡിജോ കൂട്ടിച്ചേര്‍ത്തു.