“യൂറിൻ തെറാപ്പി.. സ്വന്തം മൂത്രം രാവിലെയും ഉച്ചയ്ക്കും കുടിക്കും.. മുഖവും കഴുകും” : കൊല്ലം തുളസി
1 min read

“യൂറിൻ തെറാപ്പി.. സ്വന്തം മൂത്രം രാവിലെയും ഉച്ചയ്ക്കും കുടിക്കും.. മുഖവും കഴുകും” : കൊല്ലം തുളസി

രുകാലത്ത് മലയാള സിനിമയിലെ സ്ഥിരം സാനിധ്യമായിരുന്ന അഭിനേതാവാണ് തുളസീധരന്‍ എന്ന കൊല്ലം തുളസി. ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെയായിരുന്നു അദ്ദേഹം തിളങ്ങിയിരുന്നത്. കൊല്ലം തുളസി കൂടുതലും നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളായിരുന്നു ചെയ്തിരുന്നത്. അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നപ്പോള്‍ അദ്ദേഹം നടത്തിയ ചില പ്രസ്താവനകള്‍ വിവാദമായി മാറിയിരുന്നു. തന്റെ പേര് തനിക്കുണ്ടാക്കിയ വിനകളെക്കുറിച്ചുമെല്ലാം അദ്ദേഹം ചില അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

ഒരിക്കല്‍ ഒരു സിനിമയുടെ പരിപാടി നടക്കുന്നതിനിടയില്‍ അവതാരിക പരിചയപ്പെടുത്തിയത് ശ്രീമതി കൊല്ലം തുളസിയെന്നായിരുന്നു. താന്‍ എപ്പോഴാണ് പെണ്ണായതെന്ന് മമ്മൂട്ടി ചോദിക്കുകയുണ്ടായെന്നും ഞാന്‍ വേദിയില്‍ വച്ച് തന്നെ അവതാരകയോട് ഞാന്‍ ശ്രീമതിയല്ലെന്ന് പറയുകയും ചെയ്തിരുന്നുവെന്ന് കൊല്ലം തുളസി അഭമിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ സൗന്ദര്യത്തെക്കുറിച്ച് തുറന്ന് പറയുകയാണ് കൊല്ലം തുളസി. യൂറിന്‍ തെറാപ്പി ആണ് തന്റെ ഗ്ലാമറിന്റെ രഹസ്യമെന്നും യൂറിന്‍ നമ്മുടെ ശരീരത്തിലെ സകല രോഗങ്ങള്‍ക്കും പ്രതിവിധിയാണെന്നും അദ്ദേഹം പറയുന്നു. താന്‍ തന്റെ തന്നെ മൂത്രം കുടിക്കാറുണ്ടെന്നും, അതുപയോഗിച്ച് മുഖം കഴുകാറുണ്ടെന്നുമാണ് താരം വെളിപ്പെടുത്തുന്നത്. ഗ്ലോബല്‍ ന്യൂസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

എന്റെ സുഹൃത്ത് വഴി വായിച്ച പുസ്തകത്തില്‍ നിന്നുമാണ് യൂറിന്‍ തെറാപ്പിയെക്കുറിച്ച് ആദ്യമായി അറിഞ്ഞത്. ആദ്യമാദ്യം ഇത് ചെയ്യാന്‍ നല്ല മടിയുണ്ടായിരുന്നു. പിന്നീട് സ്വന്തം യൂറിന്‍ കുടിക്കാന്‍ തുടങ്ങിയെന്നും രാവിലേയും ഉച്ചയ്ക്കും യൂറിന്‍ കുടിക്കുമെന്നും കണ്ണില്‍ അത് എഴുതാറുണ്ടെന്നും ഗാര്‍ഗിളിംങ് ചെയ്യാറുണ്ടെന്നും യൂറിന്‍ ഉപയോഗിച്ച് മുഖം കഴുകാറുണ്ടെന്നും അദ്ദേഹം പറയുന്നു. എനിക്ക് നല്ല മാറ്റങ്ങള്‍ ഉണ്ടായെന്നും സകല രോഗങ്ങള്‍ക്കും പ്രതിവിധിയാണ് യൂറിന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറിന്‍ തെറാപ്പിയെ കുറിച്ച് ബൈബിളിലും ഖുര്‍ആനിലും ഹിന്ദു പുരാണങ്ങളിലും പറയുന്നുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം യൂറിന്‍ തെറാപ്പിയെക്കുറിച്ച് ബൈബിളിലും ഖുര്‍ആനിലും ഹിന്ദു പുരാണങ്ങളിലും ഉണ്ടെന്ന് പറഞ്ഞത് വന്‍ വിവാദമായിരുന്നു. വ്യക്തിപരമായ അഭിപ്രായം നടത്തിയപ്പോള്‍ മതത്തെ കൂട്ടുപിടിച്ച് വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ചായിരുന്നു നിരവധി പേര്‍ രംഗത്തുവന്നത്. ഇതോടെ തന്റെ പ്രസ്താവനയില്‍ കൊല്ലം തുളസി മാപ്പ് പറയുകയും ചെയ്തിരുന്നു. ഖുര്‍ആനില്‍ അങ്ങനെയൊരു പരാമര്‍ശം ഇല്ലെന്നും താന്‍ മറ്റൊന്നാണ് ഉദ്ദേശിച്ചതെന്നും തുളസി വ്യക്തമാക്കുകയുണ്ടായി.