ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ വളരെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാല്‍ നായകനായെത്തിയ ഈ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസ ഒരുപോലെ നേടിയ ചിത്രമാണ്. സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂകള്‍ ലഭിച്ചുവെങ്കിലും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സിനിമയെ സ്വീകരിച്ചത്. മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന് വിദേശങ്ങളിലടക്കം തിയറ്ററുകളില്‍ മികച്ച തുടക്കം ലഭിച്ചിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ദൃശ്യവിസ്മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നിരുന്നു.
ചിത്രം ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലും ചിത്രം റിലീസ് ചെയ്തിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ മരക്കാര്‍ സ്ട്രീം ചെയ്തത്. കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രം മറ്റൊരു നേട്ടം കൂടി നേടിയിരിക്കുകയാണ്. വിഷു ദിനത്തില്‍ ഉച്ചകഴിഞ്ഞ് രണ്ട മണിക്ക് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്കില്‍ വന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ പ്രീമിയര്‍ സംപ്രേക്ഷണത്തില്‍ ഏഷ്യാനെറ്റില്‍ നേടിയത് 4.77 TVR ആണെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. സിനിഗലേറിയ എന്ന പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
റിലീസിനു മുന്‍പുള്ള ടിക്കറ്റ് ബുക്കിംഗില്‍ നിന്നു മാത്രമായി ‘മരക്കാര്‍’ 100 കോടി കളക്റ്റ് ചെയ്തുകഴിഞ്ഞെന്നും ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു. യുഎഇയില്‍ മാത്രം ചിത്രം ആദ്യ ദിനം 2.98 കോടി രൂപയാണ് ‘മരക്കാര്‍’ നേടിയതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്ന് ചിത്രത്തിന് 63 ഇടങ്ങളില്‍ നിന്നായി 26.71 ലക്ഷവും ന്യൂസിലാന്‍ഡില്‍ നിന്ന് ആറിടങ്ങളില്‍ നിന്ന് മാത്രമായി 4.46 ലക്ഷവുമാണ് ആദ്യ ദിനം ലഭിച്ചത്.
വിദേശ രാജ്യങ്ങളിലടക്കം ചിത്രത്തിന് വലിയ ഗ്രാന്‍ഡ് റിലീസായിരുന്നു ലഭിച്ചത്.
മോഹന്‍ലാലിന്റെ മകന്‍ പ്രണവും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും ‘മരക്കാര്‍’ സിനിമയില്‍ അഭിനയിച്ചിരുന്നു. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മുകേഷ്, നെടുമുടി വേണു എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷത്തിലെത്തിയിരുന്നു. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംവിധായകന്‍ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് മരക്കാറിന്റെ തിരക്കഥ എഴുതിയത്. ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ വലിയ ആരവായിരുന്നു തിയറ്ററുകളില്‍ ആദ്യം സൃഷ്ടിച്ചതും. പ്രഭാ വര്‍മ, ബി കെ ഹരിനാരായണന്‍, ഷാഫി കൊല്ലം, പ്രിയദര്‍ശന്‍ എന്നിവര്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.