വിജയ് ആദ്യമായി അന്യഭാഷാ ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു..?? ആരാധകരെ ആവേശഭരിതരാക്കി പുതിയ റിപ്പോർട്ടുകൾ
1 min read

വിജയ് ആദ്യമായി അന്യഭാഷാ ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു..?? ആരാധകരെ ആവേശഭരിതരാക്കി പുതിയ റിപ്പോർട്ടുകൾ

തമിഴ് സൂപ്പർ സ്റ്റാർ വിജയ് അന്യഭാഷയിലേക്ക് നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് എന്നുള്ള റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രശസ്ത സംവിധായകൻ വംശി പെയ്ഡിപ്പല്ലിയുടെ ചിത്രത്തിലാണ് വിജയ് എത്തുന്നത്. പ്രഭാസും, ഇല്യാനയും അഭിനയിച്ച ‘മുന്ന’ എന്ന ക്രൈം ത്രില്ലറിലൂടെ തുടക്കമിട്ട സംവിധായകനാണ് വംശി പെയ്ഡിപ്പല്ലി.വംശി യുടെ രണ്ടാമത്തെ ചിത്രമായ ‘ബൃന്ദാവന’ത്തിൽ ജൂനിയർ എൻ. ടി. ആറും,കാജൽ അഗർവാളും, സാമാന്തയുമാണ് പ്രധാന വേഷമിട്ടിരുന്നത്. മൂന്നാമത്തെ ചിത്രമായ ‘യെവസുവി’ൽ അല്ലു അർജുനും, റാംചരൺ തേജയുമാണ് നായകൻമ്മാരായി അഭിനയിച്ചിരിക്കുന്നത്.35 കോടി മുതൽ മുടക്കിലോരുകിയ ചിത്രം 60കോടിക്ക് മേൽ കളക്ട് ചെയ്യുകയും ചെയ്തു.നാഗാർജുന, തമന്ന,കാർത്തി എന്നിവർ അഭിനയിച്ച’ ഊപ്പരി’ എന്ന ചിത്രമാണ് നാലാമതായി ചെയ്ത സിനിമ. തോഴാ എന്ന പേരിൽ തമിഴിലും ഈ ചിത്രം പുറത്തിറക്കിയിരുന്നു. തമിഴിൽ ചിത്രത്തിന് ഗംഭീരവിജയം കൈവരിക്കാൻ സാധിച്ചു. മഹേഷ് ബാബു നായകനായ ‘മഹർഷി’ യാണ് ഏറ്റവും ഒടുവിൽ ചെയ്ത ചിത്രം. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാര അവാർഡ് മഹർഷി സ്വന്തമാക്കിയിരുന്നു.

വംശി പെയ്ഡിപ്പല്ലിയുടെ ആദ്യ ചിത്രമായ ‘മുന്ന’ നിർമിച്ച ദിൽരാജ് ആണ് വിജയ് നായകനാകുന്ന പുതിയ ചിത്രവും നിർമിക്കുന്നത്. ഓരേ സമയം തമിഴിലും തെലുങ്കിലിം ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും എന്നാണ് പ്രതീക്ഷ. തെലുങ്കിൽ ആദ്യമായി നായകനായി അഭിനയിക്കാൻ ഒരുങ്ങുന്ന വിജയ് മുൻപുള്ള അദ്ദേഹത്തിന്റെ തമിഴ് ചിത്രങ്ങൾക്ക് അവിടെ ലഭിച്ചിട്ടുള്ള വലിയ സ്വീകാര്യത തന്നെയാണ് ആത്മവിശ്വാസം പകരുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റർ’ ആണ് വിജയിയുടെ ഒടുവിൽ ഇറങ്ങിയ ചിത്രം.നൂറ്റി അമ്പത് കോടി മുതൽമുടക്കിൽ ചെയ്ത ചിത്രം ബോക്സ്ഓഫീസിൽ മുന്നൂറു കോടിക്ക് മേൽ കളക്ട് ചെയ്തിരുന്നു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply