‘മമ്മുട്ടിയുടെ ന്യൂഡൽഹിക്ക് പ്രചോദനമായത് ഒരു യഥാർത്ഥ സംഭവമാണ് അധികമാർക്കും അറിയാത്ത ആ ചരിത്രസംഭവം ഇതാണ്’ ഡെന്നിസ് ജോസഫിന്റെ വാക്കുകൾ

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഒഴിച്ചുകൂടാനാവാത്ത വലിയ സംഭാവനകൾ നൽകിയിട്ടുള്ള ചലച്ചിത്രകാരൻ ഡെന്നിസ് ജോസഫിന്റെ വിയോഗത്തിൽ മലയാള സിനിമാ ലോകം പ്രണാമം അർപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ തിരക്കഥകളിൽ വിരിഞ്ഞ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ആരുമറിയാത്ത പിന്നാമ്പുറ കഥകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. 1987-ൽ പുറത്തിറങ്ങിയ ന്യൂഡൽഹി എന്ന സൂപ്പർഹിറ്റ് ചിത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ചിത്രമായിരുന്നു.ആഖ്യാനരീതി കൊണ്ടും അവതരണ ശൈലികൊണ്ടും കഥയിലെ പുതുമ കൊണ്ടും ഏറെ പ്രത്യേകതകളോടെ വലിയ വിജയം വരിച്ച ആ ചിത്രത്തിന്റെ സൃഷ്ടിക്കു പിന്നിൽ പ്രചോദനമായ യഥാർത്ഥ സംഭവത്തെക്കുറിച്ച് ഡെന്നിസ് ജോസഫ് സഫാരി ടിവിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:,”ഞാൻ അവരോട് ‘ന്യൂഡൽഹി’ എന്ന സിനിമയുടെ കഥാതന്തു പറയുന്നത് ഒരു യഥാർത്ഥ സംഭവമായിരുന്നു. ഞാൻ പറഞ്ഞ ആ കഥയുടെ പിന്നിൽ പത്രം നടത്തി പൊളിഞ്ഞു പാളീസായ ഒരു ടാബ്ലോയ്‌ഡ് പത്രക്കാരൻ അമേരിക്കൻ പ്രസിഡന്റിനെ കൊ.ല്ലാ.ൻ ശ്രമിക്കുന്നു.

അയാൾക്കായി മാത്രം ഒരു വാർത്ത സൃഷ്ടിക്കാൻ വേണ്ടി അയാളുടെ ഭ്രാന്തമായ ചിന്തയിൽ ഉരുത്തിരിഞ്ഞ ആശയമായിരുന്നു അത് അങ്ങനെ അമേരിക്കൻ പ്രസിഡന്റിനെ വെ.ടിവച്ചു കൊ.ല്ലാ.ൻ അയാൾ ഒരു കൊ.ട്ടേഷ.ൻ കൊടുക്കുകയാണ് പ്രസിഡന്റിന്റെ മ.ര.ണം സംഭവിക്കുമെന്ന ഉറപ്പുള്ളത് കൊണ്ട് തന്നെ,മ.ര.ണം സംഭവിക്കുമെന്ന് കരുതിയ ദിവസത്തിന്റെ തലേദിവസം അയാൾ തന്റെ പത്രം അടിച്ചു വച്ചു. രണ്ട് മണി സമയത്താണ് അയാൾ വെടി.വെപ്പ് പ്ലാൻ ചെയ്തിരിക്കുന്നത്.കൃത്യം രണ്ടരക്ക് അയാൾ തന്റെ പത്രം റിലീസ് ചെയ്യുകയും ചെയ്തു. പക്ഷേ ഈ വെടിവെപ്പ് നടന്നില്ല. കൊ.ട്ടേഷ.ൻ ശ്രമം പരാജയപ്പെടുകയും പോലീസ് അയാളേയും സംഘത്തെയും പിടിക്കുകയും ചെയ്തു. ഇക്കഥയുമായി ബന്ധപ്പെട്ട് പല ഇംഗ്ലീഷ് നോവലുകളും പുറത്ത് വന്നിട്ടുണ്ട്. Almighty പോലുള്ള പല പ്രസിദ്ധനോവലുകളും ഇതേ തീമിനെ അവലംബിച്ചാണ് വന്നിരിക്കുന്നത്. ഈ കഥയിൽ നിന്നാണ് ന്യൂഡൽഹിയുടെ Basic തീം വരുന്നത്.അവനവന്റെ മീഡിയയിൽ ശ്രദ്ധിക്കപ്പെടാൻ വേണ്ടി വാർത്തകൾ സ്വയം സൃഷ്ടിക്കുന്ന ഒരു ക്രി.മിനൽ ജീനിയസിന്റെ കഥയെടുത്താലോ എന്ന് അങ്ങനെയാണ് ഞങ്ങൾ ആലോചിച്ചത്.

പക്ഷേ പത്രം വളർത്താൻ വേണ്ടി മാത്രം ഇത്തരമൊരു ഹീ.നകൃത്യത്തിന് ഒരാൾ ഇറങ്ങിത്തിരിക്കുന്നുവെന്നത് മലയാളസിനിമയിൽ എത്രത്തോളം അംഗീകരിക്കപ്പെടുന്ന ആശയമായിരിക്കുമെന്ന കാര്യത്തിൽ മാത്രം എനിക്ക് സംശയം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ,നായകന് അങ്ങനെ ചെയ്യാൻ വേണ്ടി ഒരു Specific Reason കൂടി തിരക്കഥയിൽ ഉണ്ടാക്കി. അതായത് തന്നെ നശിപ്പിച്ച ആളുകളെ തിരികെ നശിപ്പിക്കാൻ വേണ്ടി ഇയാൾ ഈ സംഗതിയെ ഒരു ആയു.ധമായി ഉപയോഗിക്കുന്നു. ഇത്തരത്തിൽ തീർത്തും ഒരു സാധാരണമായ കഥാതന്തു തന്നെയാണ് ആ സിനിമക്കായി ഞങ്ങൾ തിരഞ്ഞെടുത്തത്.അതിനെ മീഡിയയുടെ പശ്ചാത്തലത്തിലേക്ക് പറിച്ചു നട്ടുവെന്ന് മാത്രം.വാർത്ത സൃഷ്ടിക്കുന്ന ഒരു ക്രിമി.നൽ ജീനിയസ് ഡൽഹിയിൽ വച്ചായിരിക്കണം കഥ നടക്കേണ്ടത് എന്നും ഒരു ഇംഗ്ലീഷ് പത്രാധിപർ ആയിരിക്കണം കഥയിലെ നായകൻ എന്ന നിർദേശവും ഞാൻ മുന്നോട്ട് വച്ചു.”

Related Posts

Leave a Reply