21 Dec, 2024
1 min read

വിക്രത്തിന്റെ തങ്കലാൻ ആകെ നേടിയത് എത്ര ?? കേരളത്തിൽ നിന്ന് നേടിയ കണക്കും പുറത്ത്

വിക്രം നായകനായി വേഷമിട്ട് വന്ന ചിത്രമാണ് തങ്കലാൻ. വിക്രമിന്റെ വിസ്‍മയിപ്പിക്കുന്ന വേഷപ്പകര്‍ച്ചയാണ് ചിത്രത്തിന്റെ ആകര്‍ഷണം. തങ്കലാൻ ആഗോളതലത്തില്‍ ആകെ 68.60 കോടി രൂപ നേടിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം 36 കോടിയോളം രൂപയും നേടിയിരിക്കുന്നു.കര്‍ണാടകത്തില്‍ നിന്ന് തങ്കലാൻ 3.60 കോടി രൂപ നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് നേടിയത് മൂന്ന് കോടി രൂപയും ആണ്. തങ്കാലൻ വിക്രമിന്റെ മികച്ച ഒരു കഥാപാത്രം ആണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിക്രമിനൊപ്പം നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രകടനമാണ് ചിത്രത്തില്‍ പാര്‍വതി […]

1 min read

സുവ‍‍‍ർണ്ണ ലിപികളിൽ തിളങ്ങുന്ന കോലാറിന്‍റെ ചരിത്രം; ദൃശ്യസമ്പന്നതയുടെ അത്ഭുതമായ് ‘തങ്കലാൻ’ റിവ്യൂ വായിക്കാം

ഇന്ത്യൻ സിനിമയിൽ തന്നെ വേഷപ്പകർച്ചകളിൽ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് ചിയാൻ വിക്രം. ലഭിക്കുന്ന സിനിമകളിൽ വേറിട്ട കഥാപാത്രമായി മാറാനുള്ള വിക്രത്തിന്‍റെ കഷ്ടപ്പാടുകളും അതിനായുള്ള ശാരീരകവും മാനസികവുമായ തയ്യാറെടുപ്പുകളുമൊക്കെ എന്നും ചർച്ചയായിട്ടുണ്ട്. വിക്രത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും ശക്തവും ശ്രദ്ധേയവുമായ വേഷമെന്ന് വിശേഷിപ്പിക്കാം പാ രഞ്ജിത്ത് ഒരുക്കിയ ‘തങ്കലാൻ’ എന്ന കഥാപാത്രം. അത്രമാത്രം ശക്തമാണ് ഈ കഥാപാത്രം. മനുഷ്യരെ എന്നും ഭ്രമിപ്പിച്ചിട്ടുള്ള മഞ്ഞ ലോഹത്തിന്‍റെ ചരിത്രമുറങ്ങുന്ന കോലാറിലെ സ്വര്‍ണ ഖനിയില്‍ തങ്കലാനെ പാ രഞ്ജിത്ത് ഒരുക്കിയിരിക്കുന്നത് വ്യക്തവും സൂക്ഷമവും […]

1 min read

വിക്രത്തിന്റെ തങ്കലാൻ ആരെയൊക്കെ വീഴ്ത്തും …? ഓപ്പണിംഗില നേടാനാകുന്നത് എത്ര?

വിക്രം നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് തങ്കലാൻ. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്‍മയിപ്പിക്കുന്ന ചിത്രമായിരിക്കും തങ്കലാനെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിക്രം നിറഞ്ഞാടുന്ന ഒരു വേറിട്ട ചിത്രമായിരിക്കും തങ്കലാൻ. വിക്രത്തിന്റെ തങ്കലാന്റെ അഡ്വാൻസ് ബുക്കിംഗ് കളക്ഷനും പ്രതീക്ഷ പകരുന്നതാണ് എന്നാണ് റിപ്പോര്‍ട്ട്. തമിഴ്‍നാട്ടില്‍ 2024ല്‍ പ്രദര്‍ശനത്തിനെത്തിയ അധികം സിനിമകളൊന്നും വിജയിച്ചിരുന്നില്ല. ധനുഷ് നായകനായി എത്തിയ രായനാണ് ഒടുവില്‍ വൻ വിജയമായത്. തമിഴ്‍നാട്ടില്‍ തങ്കലാൻ അഡ്വാൻസായി നാല് കോടി രൂപയിലധികം റിലീസിന് നേടിയെന്നാണ് റിപ്പോര്‍ട്ട്. പാ രഞ്‍ജിത്ത് വിക്രത്തിന്റെ തങ്കലാൻ സംവിധാനം […]

1 min read

ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഗൗതം മേനോന്‍ – വിക്രം ചിത്രം ‘ധ്രുവ നച്ചത്തിരം’ തിയേറ്ററുകളിലേക്ക്

വിക്രത്തിന്റെ ഏറ്റവും പുതിയ ചിത്രം ധ്രുവ നച്ചത്തിരം. എന്നൈ നോക്കി പായും തോട്ടക്ക് ശേഷം ഗൗതം മേനോന്‍ തിരക്കഥ ഒരുക്കി സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രമാണ് ധ്രുവ നച്ചത്തിരം. ജോണ്‍ എന്ന റോ ഏജന്റിന്റെ വേഷമാണ് ധ്രുവ നച്ചത്തിരത്തില്‍ വിക്രത്തിന്. ചിത്രത്തില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് വിക്രം എത്തുന്നത്. 2016ല്‍ ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നുചിത്രത്തിന്റെ. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. ഇപ്പോള്‍ എന്തായാലും ഏഴ് രാജ്യങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ഒരു സ്‌പൈ […]

1 min read

അയ്യപ്പനും കോശിയും തമിഴിലേക്ക്; പ്രധാന വേഷങ്ങളില്‍ ഈ സൂപ്പര്‍ താരങ്ങള്‍

സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച് 2020 ല്‍ തിയേറ്ററില്‍ എത്തിയ ഒരു ആക്ഷന്‍-ത്രില്ലര്‍ ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും, ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റ്റെ ബാനറില്‍ രഞ്ജിത്തും, പി.എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ‘റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി കുര്യനും’ പോലീസുകാരന്‍ ‘അയ്യപ്പന്‍ നായര്‍’ക്കുമിടയില്‍ ഉടലെടുക്കുന്ന സംഘര്‍ഷമാണ് സിനിമയുടെ പ്രമേയം. ഒരു സിനിമയിലെ കഥാപാത്രങ്ങളുടെ മാനറിസങ്ങളും ഡയലോഗുകളുമൊക്കെ ‘മാസ്’ എന്ന വിശേഷണത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്ത കാഴ്ച കൂടിയായിരുന്നു ‘അയ്യപ്പനും […]

1 min read

‘ഞാനൊരു ചെറിയ ലോഡ്ജിലും മമ്മൂക്ക പങ്കജ് ഹോട്ടലിലുമായിരുന്നു താമസം! അത് തന്നെ ഒരുപാട് വേദനിപ്പിച്ചു; ധ്രുവം സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് വിക്രം

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ‘പൊന്നിയിന്‍ സെല്‍വന്റെ’ പ്രൊമോഷന്‍ ചടങ്ങ് നടന്നത്. ചടങ്ങിനിടയില്‍ മലയാള സിനിമയിലേക്ക് അഭിനയിക്കാനെത്തിയ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് തമിഴ്താരം വിക്രം. ധ്രുവം സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച കഥയാണ് വിക്രം തുറന്നു പറഞ്ഞത്. വിക്രം മലയാള സിനിമകള്‍ അധികം ചെയ്തില്ലെങ്കിലും താരത്തിന് മലയാളത്തില്‍ ആരാധകര്‍ ഏറെയാണ്. തമിഴില്‍ രണ്ടാമത്തെ സിനിമയ്ക്കു ശേഷമാണ് സംവിധായകന്‍ ജോഷി തന്നെ വിളിക്കുന്നതെന്നും, അന്ന് തിരുവനന്തപുരത്തുള്ള ചെറിയ ലോഡ്ജിലാണ് താന്‍ താമസിച്ചിരുന്നതെന്നും വിക്രം പറയുന്നു. 1992-93 കാലത്ത്, ഞാന്‍ മീര എന്ന […]

1 min read

‘സിനിമയില്‍ വരുന്നതിന് മുന്‍പും ഇപ്പോഴും ഞാന്‍ മോഹന്‍ലാല്‍ സാറിന്റെ ഫാനാണ്, എന്റെ ഭാര്യയും’ ! വിക്രം പറയുന്നു

തമിഴ് ചലച്ചിത്ര രംഗത്തെ പ്രമുഖ നടനാണ് വിക്രം. തമിഴ് സിനിമാ രംഗത്ത് നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച വിക്രം മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരില്‍ തമിഴ് സിനിമാ രംഗത്ത് ഒരു പാട് വന്‍ വിജയം നേടിയ ചിത്രങ്ങള്‍ ഉണ്ട്. തമിഴിലും മലയാളത്തിലുമായി ഒട്ടേറെ ആരാധകര്‍ ഉള്ള നടനാണ് വിക്രം. സേതു, ദില്‍, കാശി, ധൂള്‍. സാമി, ജെമിനി, പിതാമഗന്‍, അന്യന്‍, ഭീമ ,ഐ, മഹാന്‍ എന്നിവയാണ് വിക്രമിന്റെ മികച്ച ചിത്രങ്ങള്‍. എന്നാല്‍ അദ്ദേഹത്തിന്റെ ആദ്യനാളുകളിലെ തമിഴ് ചിത്രങ്ങളെല്ലാം പരാജയപ്പെടുകയും, […]

1 min read

ആളിക്കത്തി കമല്‍ഹാസന്റെ ‘വിക്രം’, തകർന്നടിഞ്ഞ് ‘സാമ്രാട്ട് പൃഥ്വിരാജ്’!

ഉലകനായകന്‍ കമല്‍ഹാസന്റെ ‘വിക്രം’ റിലീസ് ചെയ്തപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും മറ്റും കേള്‍ക്കാന്‍ കഴിയുന്നത്. ചിത്രം തിയേറ്ററില്‍ എത്തി രണ്ട് ദിവസം പിന്നിടുമ്പോള്‍ 50 കോടി ക്ലബിള്‍ ഇടംപിടിച്ചെന്നാണ് റിപ്പോര്‍ട്ട്. കമല്‍ഹാസനൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി, ചെമ്പന്‍ വിനോദ്, നരേന്‍ തുടങ്ങി നിരവധി കഥാപാത്രങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൂടാതെ സൂര്യ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. കമല്‍ഹാസന്‍ തന്നെയാണ് വിക്രം എന്ന സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. […]