27 Dec, 2024
1 min read

‘ മാളികപ്പുറത്തിലെ മികച്ച പ്രകടനം’ ; ഉണ്ണിമുകുന്ദനെ തേടി വിദ്യാഗോപാല മന്ത്രാര്‍ച്ചന പ്രഥമ പുരസ്‌കാരം

കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല കമ്മിറ്റി വിദ്യാഗോപാല മന്ത്രാര്‍ച്ചനയും ദോഷപരിഹാര യജ്ഞവും 30 വര്‍ഷം പൂര്‍ത്തിയായതിന്റെ സൂചകമായി നല്‍കുന്ന പ്രഥമ പുരസ്‌കാരം നടന്‍ ഉണ്ണി മുകുന്ദന് സമ്മാനിക്കും.ഉണ്ണിമുകുന്ദന്‍ ‘മാളികപ്പുറം’ എന്ന സിനിമയില്‍ അയ്യപ്പനായി അഭിനയിച്ചത് പരിഗണിച്ചാണിത്. നന്ദഗോപന്റെയും കൊടുങ്ങല്ലൂര്‍ ഭഗവതിയുടെയും രൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശില്‍പങ്ങളാണ് പുരസ്‌കാരം. ഫെബ്രുവരി 12ന് ഭഗവതി ക്ഷേത്രം കിഴക്കേ നടയില്‍ നടയില്‍ തയ്യാറാക്കുന്ന യജ്ഞവേദിയില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ഭാരവാഹികളായ ഡോ വി രാജന്‍, കെ എസ് ശങ്കരനാരായണന്‍ എന്നിവര്‍ അറിയിച്ചു. തിയേറ്ററില്‍ […]

1 min read

മാളികപ്പുറം കാണാന്‍ ഒരു നാട് ഒന്നാകെ കൈകോര്‍ത്ത് തിയേറ്ററിലേക്ക്! വൈറലായി വീഡിയോ

ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം വന്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. സമീപകാല മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്റര്‍ ചിത്രങ്ങളില്‍ ഒന്നാവുകയാണ് മാളികപ്പുറം. കഴിഞ്ഞ ഡിസംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യം കേരളത്തില്‍ മാത്രമായിരുന്നു റിലീസ് ചെയ്തിരുന്നത്. ആദ്യദിവസം മുതല്‍ മികച്ച അഭിപ്രായം ലഭിച്ച ചിത്രം, മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് എത്തുകയാണ്. ഇപ്പേഴിതാ, മാളികപ്പുറം കാണാന്‍ എത്തിയ ആളുകളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സാധാരണയായി കൂട്ടുകാരൊപ്പവും ഫാമിലിയായും സിനിമ കാണാന്‍ തിയേറ്ററില്‍ എത്തുന്നവരില്‍ നിന്നും വ്യത്യസ്തമാണ് […]

1 min read

‘മാളികപ്പുറം’ ചിത്രത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഒരിക്കല്‍ കൂടി നന്ദി’ കാണാത്തവര്‍ ഉടന്‍ തന്നെ കാണുക; ഉണ്ണിമുകുന്ദന്‍

ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം സൂപ്പര്‍ഹിറ്റില്‍ എത്തി നില്‍ക്കുമ്പോള്‍ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്ത്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഉണ്ണിമുകുന്ദന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചത്. വന്‍ വിജയമായാണ് മാളികപ്പുറം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. സിനിമയിലെ ഓരോ അണിയറ പ്രവര്‍ത്തകരെ പറ്റിയും എടുത്തു പറയാതെ തനിക്ക് മാളികപ്പുറത്തിന്റെ വിജയം ഉള്‍കൊള്ളാന്‍ സാധിക്കുകയില്ലെന്നും ഈ വിജയം അവരുടെയും കൂടെ കഠിനപ്രയത്‌നത്തിന്റേത് ആണെന്നും ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. മാളികപ്പുറത്തിനെ […]

1 min read

‘ഉണ്ണി മുകുന്ദന്റെ സ്‌ക്രീന്‍ പ്രെസന്‍സാണ് ‘മാളികപ്പുറം’ ചിത്രത്തിന്റെ ആത്മാവ്; മേജര്‍ രവി

ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. ചെന്നൈ വെച്ച് കഴിഞ്ഞ ദിവസം മാളികപ്പുറം എന്ന സിനിമ കണ്ടുവെന്നും, ഏതെങ്കിലും ഒരു പാര്‍ട്ടിയുടേയോ മതത്തിന്റെയോ പേരില്‍ മാറ്റി നിര്‍ത്തപ്പെടുകയോ അവഹേളിക്കുകയോ ചെയ്യാതെ ഇതിനെ ഒരു സിനിമയായി തന്നേ കണ്ടാല്‍ നന്നായി ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാകും മാളികപ്പുറം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറയുന്നു.   മേജര്‍ രവിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം… ഞാന്‍ ഇന്നലെ ചെന്നൈ വെച്ച് മാളികപ്പുറം എന്ന സിനിമ […]

1 min read

‘സുന്ദര മണിയായിരിക്കണു നീ’ ; ഉണ്ണിമുകുന്ദനെ അഭിനന്ദിച്ച് ജയസൂര്യ

ഉണ്ണിമുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തെ അഭിനന്ദിച്ച് നടന്‍ ജയസൂര്യ രംഗത്ത്. ഉണ്ണിമകുന്ദന്‍ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നിറഞ്ഞാടിയ ചിത്രമായിരുന്നു വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം. സിനിമ കണ്ട പ്രേക്ഷകരെ ഒന്നടങ്കം കണ്ണുകളെ ഈറനണിയിച്ച ചിത്രമായിരുന്നു ഇത്. സോഷ്യല്‍ മീഡിയ നിറയെ മാളികപ്പുറം വിശേഷങ്ങളാണ്. ബോക്‌സ് ഓഫീസിലും മികച്ച പ്രതികരണം നേടുന്ന ചിത്രത്തെ പ്രശംസിച്ച് കൊണ്ട് നടന്‍ ജയസൂര്യ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ചൈതന്യം നിറഞ്ഞ ചിത്രമാണ് മാളികപ്പുറം എന്നാണ് ജയസൂര്യ സോഷ്യല്‍ മീഡിയയില്‍ […]

1 min read

‘ആദ്യസിനിമ തന്നെ ഉജ്വലമാക്കി വിഷ്ണു; അഭിനന്ദനങ്ങള്‍! ; ഉണ്ണിമുകുന്ദന്‍ സൂപ്പര്‍താര പദവിയിലേക്ക് പ്രശംസിച്ച് എം പദ്മകുമാര്‍

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മാളികപ്പുറം ഡിസംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തിയത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം പ്രേക്ഷകരെ മറ്റൊരു തലത്തില്‍ എത്തിച്ചുവെന്നും, ഉണ്ണി മുകുന്ദന്റെ കരിയര്‍ ബെസ്റ്റ് സിനിമ ആണെന്നുമാണ് പ്രതികരണങ്ങള്‍. ഈ അവസരത്തില്‍ മാളികപ്പുറത്തെയും ഉണ്ണി മുകുന്ദനെയും പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എം. പദ്മകുമാര്‍. സൂപ്പര്‍താര പദവിയിലേക്ക് ഏതാനും ചുവടുകള്‍ മാത്രം ബാക്കിയുള്ള തന്റെ പ്രിയപ്പെട്ട ഹീറോ എന്നാണ് സംവിധായകന്‍ പദ്മകുമാര്‍ ഉണ്ണി […]

1 min read

‘മേപ്പടിയാന്‍’ എന്ന ചിത്രത്തെക്കാളും മൂന്നിരട്ടി മുകളിലായിരിക്കും മാളികപ്പുറം’ ; ഉണ്ണിമുകുന്ദന്‍

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മാളികപ്പുറം ഡിസംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തിയത്. തിയേറ്ററില്‍ എത്തിയതോടെ മികച്ച പ്രതികരണങ്ങളാണ് പ്രേകഷകരുടെ ഭാഗത്തു നിന്നും കേള്‍ക്കാന്‍ കഴിയുന്നത്. ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, സന്ദീപ് വാര്യര്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തെയും മാളികപ്പുറം ടീമിനേയും പ്രശംസിച്ച് രംഗത്തെത്തിയത്. ഇതിനു പിന്നാലെ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാലതാരങ്ങളായ ദേവനന്ദ, ശ്രീപദ് എന്നിവര്‍ക്ക് ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ഉറപ്പാണെന്ന് ഉണ്ണി മുകുന്ദന്‍ […]

1 min read

‘ഇന്ന് ഈ സിനിമ ചെയ്യാന്‍ ഇന്ത്യയില്‍ തന്നെ ധൈര്യമുള്ള ഒരു നടന്‍ അത് ഉണ്ണി മുകുന്ദന്‍ തന്നെ’ ; മാളികപ്പുറം കണ്ട പ്രേക്ഷകരുടെ അഭിപ്രായം

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം. ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും കേള്‍ക്കുവാന്‍ സാധിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ സമൂഹമാധ്യമങ്ങള്‍ നിറയെ ചിത്രത്തെ പ്രശംസിച്ചുകൊണ്ടുളള കുറിപ്പുകളാണ് ഉള്ളത്. എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പര്‍ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് മാളികപ്പുറം പറയുന്നത്. ‘സ്വാമി ശരണം … മാളികപ്പുറം പതിനെട്ടാം പടി കയറുമ്പോള്‍ കണ്ണ് നിറയും . മറ്റൊന്നും പറയാനില്ല . ശബരിമല പോയ അനുഭൂതി. […]

1 min read

ധൈര്യമായി ടിക്കറ്റ് എടുക്കാം..! ‘അയ്യപ്പ ഭക്തര്‍ക്ക് രോമാഞ്ചം പകരുന്ന സിനിമയായിരിക്കും മാളികപ്പുറം, ഞാന്‍ ഗ്യാരന്റി’ ; കുറിപ്പുമായി ഉണ്ണിമുകുന്ദന്‍

ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന മാളികപ്പുറം ഡിസംബര്‍ 30ന് തിയേറ്ററുകളില്‍ എത്തുകയാണ്. ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍. ചിത്രം റിലീസിനെത്തുമ്പോള്‍ തന്റെ ആകാംക്ഷ എത്രത്തോളം ഉണ്ടെന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്‍. എനിക്കിത് വെറുമൊരു സിനിമയായിരുന്നില്ല. അതിന്റെ കാരണമെന്തെന്ന് പറയാനുമാവില്ല. അക്കാരണം പിന്നീടെപ്പോഴെങ്കിലും നിങ്ങള്‍ തന്നെ കണ്ടെത്തുമായിരിക്കും എന്നും ഉണ്ണി പറയുന്നു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം….. നമസ്‌കാരം, മാളികപ്പുറം നാളെ തിയേറ്ററുകളിലെത്തുന്ന കാര്യം ഏവരും അറിഞ്ഞിരിക്കുമല്ലോ. ചിത്രം റിലീസിനോടടുക്കുമ്പോള്‍, എന്റെ ആകാംക്ഷ എത്രത്തോളം ഉണ്ടെന്ന് […]

1 min read

ഇനി ‘സൂപ്പര്‍മാനായി’ അഭിനയിക്കില്ല! ആരാധകരെ നിരാശപ്പെടുത്തു ഹെന്റി കാവലിന്റെ കുറിപ്പ്

ലോകമൊട്ടാകെ പ്രേക്ഷകരുള്ള സിനിമാ സൂപ്പര്‍ ഹീറോയാണ് ഡിസിയുടെ ‘സൂപ്പര്‍മാന്‍’. ഹെന്റി കാവിലാണ് ‘സൂപ്പര്‍മാനാ’യി അവതരിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഹെന്റി കാവിലിന് ആരാധകര്‍ ഏറെയാണ്. കുറേ വര്‍ഷങ്ങളായി ‘റെഡ് കേപ്പ്’ അണിഞ്ഞ നടന്‍ ഇനി കഥാപാത്രമായി തിരിച്ചെത്തില്ല എന്ന സങ്കടകരമായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഹെന്റി കാവില്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഡിസി അധികൃതരായ ജയിംസ് ഗണ്‍, പീറ്റര്‍ സഫ്രന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം തീരുമാനിച്ചത് എന്നാണ് ഹെന്റി പറയുന്നത്. […]