ഇനി ‘സൂപ്പര്‍മാനായി’ അഭിനയിക്കില്ല! ആരാധകരെ നിരാശപ്പെടുത്തു ഹെന്റി കാവലിന്റെ കുറിപ്പ്
1 min read

ഇനി ‘സൂപ്പര്‍മാനായി’ അഭിനയിക്കില്ല! ആരാധകരെ നിരാശപ്പെടുത്തു ഹെന്റി കാവലിന്റെ കുറിപ്പ്

ലോകമൊട്ടാകെ പ്രേക്ഷകരുള്ള സിനിമാ സൂപ്പര്‍ ഹീറോയാണ് ഡിസിയുടെ ‘സൂപ്പര്‍മാന്‍’. ഹെന്റി കാവിലാണ് ‘സൂപ്പര്‍മാനാ’യി അവതരിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഹെന്റി കാവിലിന് ആരാധകര്‍ ഏറെയാണ്. കുറേ വര്‍ഷങ്ങളായി ‘റെഡ് കേപ്പ്’ അണിഞ്ഞ നടന്‍ ഇനി കഥാപാത്രമായി തിരിച്ചെത്തില്ല എന്ന സങ്കടകരമായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഹെന്റി കാവില്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

I will not be returning as Superman Henri Cavill says

ഡിസി അധികൃതരായ ജയിംസ് ഗണ്‍, പീറ്റര്‍ സഫ്രന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം തീരുമാനിച്ചത് എന്നാണ് ഹെന്റി പറയുന്നത്. ‘സൂപ്പര്‍മാന്റെ’ ചെറുപ്പകാലത്തെ കുറിച്ചുള്ള കഥ സിനിമയാക്കാനാണ് ഡിസിയുടെ തീരുമാനം. അതിനാല്‍ പുതിയ താരമായിരിക്കും ‘സൂപ്പര്‍മാനാകുക’. അതേസമയം, അവരുടെ പുതിയ സിനിമ സംരഭങ്ങള്‍ക്ക് താന്‍ ആശംസകള്‍ നേരുന്നുവെന്നും ഹെന്റി കാവില്‍ കുറിച്ചു.

Henry Cavill Once Hinted At Having A Lot Of S*x To Achieve The Chiseled Superman Body & Fans Were Left Wondering How Much

‘വര്‍ഷങ്ങളായി എനിക്കൊപ്പം നിന്നവര്‍ക്കായി… നമുക്ക് അല്‍പ്പം വിഷമിക്കാം. പക്ഷേ നമ്മള്‍ ഓര്‍ക്കണം… സൂപ്പര്‍മാന്‍ ഇപ്പോഴും ഉണ്ട്. അദ്ദേഹം നിലകൊള്ളുന്നതെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നു, അദ്ദേഹം നമുക്കായി വെച്ച മാതൃകകള്‍ ഇപ്പോഴും അവിടെയുണ്ട്! കേപ്പ് ധരിക്കാനുള്ള എന്റെ ഊഴം കഴിഞ്ഞു. നിങ്ങളോടൊപ്പമുള്ള രസകരമായ യാത്രയായിരുന്നു അത്, മുകളിലേക്ക്.. മുകളിലേക്ക്,’ കാവില്‍ പറഞ്ഞു.

Henry Cavill confirms he is not returning as Superman after James Gunn announces new film - The Hindu

ആദ്യമായി ഹെന്റി കാവില്‍ ‘മാന്‍ ഓഫ് സ്റ്റീല്‍’ എന്ന സിനിമയിലൂടെയാണ് സൂപ്പര്‍മാനായത്. നടന്റെ ഏക സോളോ സൂപ്പര്‍മാന്‍ സിനിമ കൂടിയാണിത്. തുടര്‍ന്ന് ‘ബാറ്റ്മാന്‍ വി സൂപ്പര്‍മാന്‍: ഡോണ്‍ ഓഫ് ജസ്റ്റിസ്’, ‘ജസ്റ്റിസ് ലീഗ്’, ‘ജസ്റ്റിസ് ലീഗ് സാക്ക് സ്‌നൈഡര്‍ കട്ട്’ എന്നീ സിനിമകളിലും നടന്‍ സൂപ്പര്‍മാനായെത്തി. ഡ്വെയ്ന്‍ ജോണ്‍സണ്‍ നായകനായ ബ്ലാക്ക് ആദം’ എന്ന ചിത്രത്തില്‍ അതിഥി താരമായാണ് കാവില്‍ അവസാനമായി ‘റെഡ് കേപ്പ്’ അണിഞ്ഞത്. അതേസമയം, ഹെന്റി കാവില്‍ പങ്കുവെച്ച കുറിപ്പിന് താഴെ നിരവധി ആരാധകരാണ് തങ്ങളുടെ വിഷമം പങ്കുവെച്ചു കൊണ്ട് രംഗത്ത് എത്തിയത്. അത്‌പോലെ മലയാളത്തിന്റെ യുവനടനായ ഉണ്ണിമുകുന്ദനും ഹെന്റി കാവിലിന്റെ കുറിപ്പ് ഷെയര്‍ ചെയ്ത് രംഗത്ത് എത്തി.

DC Officially Replacing Henry Cavill as Superman