ധൈര്യമായി ടിക്കറ്റ് എടുക്കാം..! ‘അയ്യപ്പ ഭക്തര്‍ക്ക് രോമാഞ്ചം പകരുന്ന സിനിമയായിരിക്കും മാളികപ്പുറം, ഞാന്‍ ഗ്യാരന്റി’ ; കുറിപ്പുമായി ഉണ്ണിമുകുന്ദന്‍
1 min read

ധൈര്യമായി ടിക്കറ്റ് എടുക്കാം..! ‘അയ്യപ്പ ഭക്തര്‍ക്ക് രോമാഞ്ചം പകരുന്ന സിനിമയായിരിക്കും മാളികപ്പുറം, ഞാന്‍ ഗ്യാരന്റി’ ; കുറിപ്പുമായി ഉണ്ണിമുകുന്ദന്‍

ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന മാളികപ്പുറം ഡിസംബര്‍ 30ന് തിയേറ്ററുകളില്‍ എത്തുകയാണ്. ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍. ചിത്രം റിലീസിനെത്തുമ്പോള്‍ തന്റെ ആകാംക്ഷ എത്രത്തോളം ഉണ്ടെന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്‍. എനിക്കിത് വെറുമൊരു സിനിമയായിരുന്നില്ല. അതിന്റെ കാരണമെന്തെന്ന് പറയാനുമാവില്ല. അക്കാരണം പിന്നീടെപ്പോഴെങ്കിലും നിങ്ങള്‍ തന്നെ കണ്ടെത്തുമായിരിക്കും എന്നും ഉണ്ണി പറയുന്നു.

Malikapuram | 'മാളികപ്പുറം എനിക്ക് വെറുമൊരു സിനിമയായിരുന്നില്ല, അതിന്റെ കാരണമെന്തെന്ന് പറയാനുമാവില്ല': ഉണ്ണി മുകുന്ദൻ | Unni Mukundan writes a few words prior to ...

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…..

നമസ്‌കാരം,
മാളികപ്പുറം നാളെ തിയേറ്ററുകളിലെത്തുന്ന കാര്യം ഏവരും അറിഞ്ഞിരിക്കുമല്ലോ. ചിത്രം റിലീസിനോടടുക്കുമ്പോള്‍, എന്റെ ആകാംക്ഷ എത്രത്തോളം ഉണ്ടെന്ന് മറച്ചുപിടിക്കുന്നില്ല. ചിത്രം നിങ്ങള്‍ക്കരികിലേക്കെത്താന്‍ ഇനി അധികനേരമില്ല. ഒരു കാര്യം നേരിട്ട് പറയാം. എനിക്കിത് വെറുമൊരു സിനിമയായിരുന്നില്ല. അതിന്റെ കാരണമെന്തെന്ന് പറയാനുമാവില്ല. അക്കാരണം പിന്നീടെപ്പോഴെങ്കിലും നിങ്ങള്‍ തന്നെ കണ്ടെത്തുമായിരിക്കും. അതൊരു വിഷയമല്ല.
ഈ ചിത്രത്തിനായി നിയോഗിക്കപ്പെട്ടതില്‍ ഞാന്‍ അത്യന്തം വിനയാന്വിതനാണ്. ഈ വാക്കുകള്‍ കുറിക്കുമ്പോള്‍ ഞാന്‍ ആകാംക്ഷയുടെ പരകോടിയിലെത്തിയിരിക്കുന്നു.
ഈ സ്വപ്നസാക്ഷാത്കാരത്തിനു വഴിയൊരുക്കിയ നിര്‍മാതാക്കളായ ആന്റോ ചേട്ടനോടും വേണു ചേട്ടനോടും എന്റെ സഹപ്രവര്‍ത്തകരോടും ഞാന്‍ നന്ദി അറിയിക്കുന്നു. ഈ സ്വപ്നത്തിനു കൂട്ടായതിന് നന്ദി. എന്നെപ്പോലെ തന്നെ പലര്‍ക്കും ഇതേ ആകാംക്ഷ ഉണ്ടെന്നറിയാം. അതിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു. പക്ഷെ നിങ്ങള്‍ എത്രത്തോളം പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നു എന്നെനിക്കറിയില്ല.
ഒരു കാര്യത്തില്‍ ഉറപ്പ് പറയാം. മനോഹരമായ ഒരു ചിത്രമാകുമിത്. സിനിമയുടെ ഭാഗമായ കുട്ടികളുടെ പ്രകടനം അഭിനന്ദനീയമാണ്. അയ്യപ്പസ്വാമിയുടെ ഭക്തര്‍ ഓരോരുത്തര്‍ക്കും രോമാഞ്ചം പകരുന്ന സിനിമയായിരിക്കും ഇതെന്ന് ഞാന്‍ ഗ്യാരന്റി. ഞങ്ങള്‍ക്കൊപ്പവും, ഞങ്ങള്‍ക്കുള്ളിലും കുടികൊള്ളുന്ന ഈശ്വര ചൈതന്യത്തിനുള്ള ആദരമാണ് ഈ ചിത്രം. എന്റെ പക്കലുണ്ടായിരുന്ന റിസോഴ്‌സുകള്‍ ഉപയോഗിച്ച് ഏറ്റവും മികച്ചത് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. സൂപ്പര്‍ഹീറോ വരികയായി. സ്വാമി ശരണം,
അയ്യപ്പ ശരണം.

അയ്യപ്പ ഭക്തര്‍ക്ക് രോമാഞ്ചം പകരുന്ന സിനിമയായിരിക്കും ഇതെന്ന് ഞാന്‍ ഗ്യാരന്റി; റിലീസിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ മാളികപ്പുറം ...

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദന്‍ നായകനായി എത്തുന്ന മാളികപ്പുറം. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം. ഉണ്ണിമുകുന്ദനെ കൂടാതെ ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എട്ടു വയസ്സുള്ള കല്യാണി എന്ന കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ്’മാളികപ്പുറം’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ മികച്ച സ്വീകരണമാണ് ലഭിച്ചത്.

സൂപ്പര്‍ ഹീറോ വരികയായി, അയ്യപ്പ ഭക്തര്‍ക്ക് രോമാഞ്ചം പകരും; മാളികപ്പുറത്തെ കുറിച്ച് ഉണ്ണി മുകുന്ദന്‍ | Southlive