25 Dec, 2024
1 min read

”മലയാളം വലിയ ഇൻഡസ്ട്രിയാണ്, കാലാപാനി പോലൊരു സിനിമയെക്കുറിച്ച് നമ്മൾ ചിന്തിക്കും മുൻപ് തന്നെ മലയാളം ഇൻഡസ്ട്രി അത് ചെയ്തു”: പ്രഭാസ്

1996ൽ ഇരുപത്തിയേഴ് വർഷങ്ങൾക്ക് മുൻപാണ് പ്രിയദർശൻ കാലാപാനി എന്ന എക്കാലത്തേയും ക്ലാസിക് ചിത്രം ഇറക്കിയത്. മോഹൻലാൽ, പ്രഭു, തബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‌എടുത്ത ഈ സിനിമ ഇപ്പോഴും പ്രേക്ഷകർ നെഞ്ചോട് ചേർക്കുന്നു. ഈപ്പോൾ കാലാപാനിയെ പ്രശംസിച്ച് തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് രംഗത്തെത്തിയിരിക്കുകയാണ്. സലാർ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാപാനി എന്ന ചിത്രത്തെ കുറിച്ച് തങ്ങൾ ചിന്തിക്കുന്നതിന് മുൻപ് തന്നെ മലയാളത്തിൽ അങ്ങനെയൊരു സിനിമ നീർമ്മിക്കപ്പെട്ടു എന്നാണ് പ്രഭാസ് പറയുന്നത്. […]

1 min read

”സലാർ ​ഗെയിം ഓഫ് ത്രോൺസ് പോലെ, 30 സെക്കന്റിനുള്ളിൽ ഞാൻ ഓക്കെ പറഞ്ഞു”; പൃഥ്വിരാജ്

ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ‘സലാർ’. പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടർ, കെ വി രാമ റാവു എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഡിസംബർ 22നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇതിനിടെ ചിത്രത്തിന്റെ വിശേഷങ്ങൽ പങ്കുവെച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. സലാർ ​ഗെയിം ഓഫ് ത്രോൺസ് പോലെയാണെന്ന് പറയുന്ന താരം, താൻ 30 സെക്കന്റ് സമയമെടുത്താണ് കഥാപാത്രം ചെയ്യാൻ ആ​ഗ്രഹമുണ്ടെന്ന് അറിയിച്ചത് […]

1 min read

കെജിഎഫ് ഫ്രാഞ്ചൈസിയുമായി സലാറിന് ബന്ധമുണ്ടോ? വെളിപ്പെടുത്തലുമായി പ്രശാന്ത് നീല്‍ 

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് സലാര്‍. പ്രഭാസ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍ പാര്‍ട്ട് വണ്‍ സീസ്ഫയര്‍. കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയാണ് ആളുകളില്‍ ഇത്ര ആകാംഷയ്ക്കുള്ള കാരണവും. ഒപ്പം പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും കൂടി എത്തുന്നതോടെ മലയാളികളും ഏറെ ആവേശത്തിലാണ്. ചിത്രം ഡിസംബറില്‍ തിയറ്ററില്‍ എത്താന്‍ ഒരുങ്ങുന്നതിനിടെ സിനിമയെ കുറിച്ച് പ്രശാന്ത് […]

1 min read

ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ആ റിപ്പോര്‍ട്ട്… “സലാർ” NEW UPDATE

പ്രഭാസിനെ നായകനായി, കെജിഎഫ്, കാന്താര എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ‘സലാർ’ (Salaar) സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീലാണ്. പ്രശാന്ത് നീലും പ്രഭാസും ഒരു ചിത്രത്തിനായി ഒന്നിക്കുമ്പോള്‍ വൻ പ്രതീക്ഷകളുമാണ്. സലാറിന്റെ പുതിയൊരു അപ്ഡ‍േറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഡിസംബര്‍ ഒന്നിന് പ്രഭാസിന്റെ സലാറിന്റെ ട്രെയിലര്‍ പുറത്തുവിടും എന്നതാണ് പുതിയ അപ്‍ഡേറ്റ്.ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. […]

1 min read

‘വരദരാജ മന്നാര്‍’ആയി വില്ലന്‍ ലുക്കില്‍ പൃഥ്വിരാജ് ; സലാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മലയാളിളുടെ പ്രിയ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ഇന്ന് അദ്ദേഹം തന്റെ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് രാജസേനന്‍ ചിത്രമായ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടന്‍ എന്ന നിലയില്‍ മാത്രമല്ല, സംവിധായകന്‍, നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നീ നിലകളിലെല്ലാം പ്രേക്ഷകര്‍ക്ക് പുതിയ സിനിമാനുഭവം നല്‍കുന്നതിന് തന്റേതായ ശ്രമങ്ങളിലാണ് അദ്ദേഹം. ഇപ്പോഴിതാ പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ […]