22 Jan, 2025
1 min read

ഹൃദയഹാരിയായ പ്രണയകഥയ്ക്ക് ശേഷം രാജേഷ് മാധവൻ വീണ്ടും; പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞു

‘ഇനി ഉത്തരം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം, എ വി മൂവീസിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞു. തലശ്ശേരിയിൽ വച്ച് നടന്ന ചടങ്ങുകൾക്കു ശേഷം സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. നവാഗതനായ അജയ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടിയില്ല. രാജേഷ് മാധവൻ, ദിൽഷാന എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സപ്തമശ്രീ തസ്‌കരാഃ, നീലി, വരാനിരിക്കുന്ന സുരേഷ് ഗോപി ചിത്രം ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്നീ ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിച്ച മുനീർ മുഹമ്മദുണ്ണിയുടെ […]

1 min read

സുരേശന്റേയും സുമലതയുടേയും പ്രണയം ക്ലിക്കായി; ഏറ്റെടുത്ത് ആരാധകർ

അടുത്ത മൂവി മാജിക്കുമായ രതീഷ് ബാലകൃഷ്ണ പൊതുവാൾ പ്രേക്ഷകർക്കിടയിലേക്കെത്തിയിരിക്കുകയാണ്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് സ്വന്തമാക്കുന്നത്. രതീഷിന്റെ കോമഡി പ്രേക്ഷകർക്ക് വർക്കായിരിക്കുന്നു എന്നാണ് പ്രതികരണങ്ങൾ. സിനിമയിൽ ഏറെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നടൻ സുധീഷ് അവതരിപ്പിച്ചിരിക്കുന്നത്. സുധീഷിന്റെ അഭിനയത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. രതീഷിന്റെ ന്നാ താൻ കേസ് കൊട് ചിത്രത്തിൽ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കുകയും ചർച്ചയാകുകയും ചെയ്‍ത കഥാപാത്രങ്ങളെ കേന്ദ്രമാക്കി ഒരുക്കുന്നതാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. ഈ സിനിമയിൽ കുഞ്ചാക്കോ ബോബൻ അതിഥി വേഷത്തിലെത്തുന്നുണ്ട്. […]

1 min read

‘ കോടതിയിൽ വരാൻ ഡേറ്റില്ല, അന്ന് കാമുകിക്കൊപ്പം ഡേറ്റിനു പോണം’; മിന്നുന്ന പ്രകടനവുമായി രാജേഷ് മാധവൻ

സിനിമാ നടൻ, പ്രൊഡക്ഷൻ കൺട്രോളർ, സംവിധാന സഹായി, സഹ സംവിധായകൻ, കാസ്റ്റിംഗ് ഡയറക്ടർ എന്നീ മേഖലകളിൽ സജീവമായ സിനിമ വ്യക്തിത്വമാണ് രാജേഷ് മാധവൻ. റാണി പത്മിനി, മഹേഷിന്റെ പ്രതികാരം, മായാനദി, മാമാങ്കം, പൂഴിക്കടകൻ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25, കനകം കാമിനി കലഹം, മിന്നൽ മുരളി, ന്ന താൻ കേസു കൊട് എന്നീ ചിത്രങ്ങളിലെ അഭിനയം കൊണ്ട് മലയാളികൾക്ക് ഏറെ സുപരിചിതനാണ് യുവനടൻ രാജേഷ് മാധവൻ. ‘റാണി പത്മിനി’ എന്ന സിനിമയായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യചിത്രം. ‘മഹേഷിന്റെ പ്രതികാരം’ […]