21 Jan, 2025
1 min read

ധ്രുവത്തിലെ ‘മന്നാടിയാർക്ക്’ പുഴുവിലെ ‘കുട്ടനിലൂടെ’ മറുപടി നൽകി രത്തീന പി. ടി : സൂപ്പർ സ്റ്റാറിനും മീതെ ഒരു മഹാനടൻ വിരാജിക്കുമ്പോൾ

പുതുമുഖ സംവിധായക രത്തീന പി. ടി – യുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് പുഴു.  സോണി ലിവിലൂടെ ഇന്നലെയാണ് ചിത്രം പുറത്തിറങ്ങിയത്.  റിലീസായി ആദ്യ ദിവസം തന്നെ സമ്മിശ്ര പ്രതികരണങ്ങളോടോപ്പം, സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകളാണ് പുഴുവിനെ സംബന്ധിച്ച് നടക്കുന്നത്.  ടോക്‌സിക് പേരന്റിംഗ്, ജാതി പൊളിറ്റിക്‌സ് തുടങ്ങിയ സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് പുഴു സഞ്ചരിക്കുന്നത്.  സിനിമയുടെ ഇതിവൃത്തം മേൽ പരാമർശിച്ച വിഷയങ്ങളെല്ലാം ആണെങ്കിലും, ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയമികവിന് നേരേയാണ് ഏറ്റവും അധികം കൈയടികൾ ലഭിക്കുന്നത്.  ഇതുവരെ ചെയ്ത […]

1 min read

അരിച്ചിറങ്ങലും, അറപ്പുണ്ടാക്കലും, ചൊറിച്ചിൽ സൃഷ്ടിക്കലും, പുതിയ ജീവിതവും എല്ലാം ചേർന്നൊരു ‘പുഴു’ ; റത്തീനയുടെ ‘പുഴു’ ; റിവ്യൂ വായിക്കാം

‘പുഴു’ എന്ന് കേൾക്കുമ്പോൾ തന്നെ ഏതൊരു മനുഷ്യൻ്റെയും ഉള്ളിലേയ്ക്ക് കടന്നു വരുന്നത് ഒന്നുകിൽ അതിൻ്റെ രൂപം, അല്ലെങ്കിൽ അത് ശരീരത്തിലെങ്ങാനും കയറി കൂടിയാലുള്ള അവസ്ഥയാണ്.  അതുകൊണ്ട് ചെറിയ രീതിയിൽ ഭയവും, അറപ്പും തോന്നിക്കുന്ന ഒരു ജീവി കൂടിയാണിത്.  അത്തരത്തിൽ ഒരു അസ്വസ്ഥതയും, അലസതയും പ്രേക്ഷകരിൽ തോന്നിപ്പിക്കുന്ന ചിത്രമാണ് യുവ സംവിധായക രത്തീന പി.ടി സംവിധാനം ചെയ്ത പുഴു എന്ന ചിത്രം.  ഒറ്റനോട്ടത്തിൽ ചിത്രത്തെ സാവധാനം സഞ്ചരിച്ച് നീങ്ങുന്ന ത്രില്ലറെന്ന് വിശേഷിപ്പിക്കാം.  നായകൻ്റെ മാനസികാവസ്ഥയെയും, സ്വഭാവസവിശേഷതയെയും കൃത്യമായി പ്രകടമാക്കി […]

1 min read

”കാഴ്ചക്കാരും അസ്വസ്ഥരാകുന്നുണ്ട്, അതിനുള്ള പ്രധാന കാരണം മമ്മൂട്ടി എന്ന നടനാണ് ” ; പുഴു കണ്ട പ്രേക്ഷകന്റെ അഭിപ്രായം

ഭീഷ്മപര്‍വത്തിനും സിബിഐ 5യ്ക്കും ശേഷം സിനിമാ പ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രം ‘പുഴു’ കഴിഞ്ഞ ദിവസം രാത്രിയാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തത്. നവാഗതയായ റത്തീനയാണ് പുഴു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ട, വരത്തന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായ ഹര്‍ഷാദ്, സുഹാസ്, ഷറഫു എന്നിവരാണ് തിരക്കഥ. പെര്‍ഫോമന്‍സില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് മമ്മൂട്ടി കാഴ്ച്ചവെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ടീസറും ട്രെയിലറും പുറത്തുവന്നപ്പോള്‍ തന്നെ സിനിമയില്‍ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാകും മമ്മൂട്ടി ചെയ്യുന്നത് എന്ന വ്യക്തമായ […]

1 min read

“ജാതീയതയാണോ, ടോക്സിക് പേരന്റിംങ്ങാണോ, നായകൻ്റെ സൈക്കോളജിക്കൽ പ്രശ്നമാണോ, അതോ ഇനി മുസ്ലിം ന്യൂനപക്ഷ വേട്ടയാണോ?” : ‘പുഴു’ സിനിമയുടെ റിവ്യൂമായി ജോസഫ് തോമസ്

പുതുമുഖ സംവിധായക രത്തീന പി.ടി- യുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘പുഴു’ ഇന്നലെ പ്രദർശനം ആരംഭിച്ചു.  മലയാളത്തിന് പുറമേയായി തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി സോണി ലിവിലൂടെ നേരിട്ടാണ് ചിത്രം റിലീസ് ചെയ്തത്. മമ്മൂട്ടിയ്‌ക്കൊപ്പം പാർവതിയാണ് ചിത്രത്തിൽ നായികയായി എത്തിയത്. അപ്പുണ്ണി ശശി, മാളവിക മേനോൻ, ആത്മീയ രാജൻ, നെടുമുടി വേണു, ഇന്ദ്രൻസ്, കുഞ്ചൻ, കോട്ടയം രമേശ്, വാസുദേവ് സജീഷ് മാരാർ, തേജസ്സ് ഇ. കെ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം […]

1 min read

“ഒരു ഫോട്ടോ കണ്ടാൽ അറിയാം.. കഥാപാത്രം ഏതെന്ന്.. പുതുമ കൊണ്ടുവരാൻ പണ്ടും ശ്രമിച്ചിട്ടുണ്ട് . പക്ഷേ പ്രേക്ഷകർ അത് കാണാതെ പോയത് എൻ്റെ ഭാഗ്യക്കേട്” : മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി യുവ സംവിധായക രത്തീന പി.ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴു’.  പുഴുവി ൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അദ്ദേഹം നൽകുന്ന അഭിമുഖങ്ങൾക്കൊക്കെ വലിയ രീതിയിലുള്ള സ്വീകാര്യതയും ലഭിക്കുന്നുണ്ട്.  ഇതുവരെ താൻ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തതയുള്ള കഥാപാത്രമാണ് പുഴുവിലേതേന്ന് മുൻപേ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.  തനിയ്ക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളിലും ഇത്തരത്തിലുള്ള വ്യത്യസ്തത കൊണ്ടുവരാൻ താൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.  എങ്കിലും നമ്മൾ വരുത്തുന്ന എല്ലാ പുതുമകളും കാണികൾ മനസ്സിലാക്കണമെന്നില്ലന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ […]

1 min read

“നല്ലൊരു നടനാകണമെന്നാണ് ആഗ്രഹിച്ചത്. അതാണ് എൻ്റെ പ്രതിഛായ” : മമ്മൂട്ടി

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രത്തീന പി. ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഴു. ചിത്രത്തിൽ പാർവതി തിരുവോത്താണ് നായികയായി എത്തുന്നത്. മെയ് 13ന് സോണി ലൈവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒരു മമ്മൂട്ടി ചിത്രം ആദ്യമായാണ് ഒടിടി റിലീസിനെത്തുന്നതെന്ന പ്രത്യേകത കൂടെയുണ്ട്. ഒരു വനിത സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തില്‍ ആദ്യമായാണ് മമ്മൂട്ടി വേഷമിടുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാൻ്റെ വേഫെറര്‍ ഫിലിംസാണ് പുഴുവിൻ്റെ സഹനിര്‍മ്മാണവും വിതരണവും […]

1 min read

ഒടിടിയില്‍ കടുത്ത മത്സരത്തിന് ഒരുങ്ങി മോഹന്‍ലാലും മമ്മൂട്ടിയും ; സൂപ്പര്‍താരങ്ങളുടെ ഒ.ടി.ടി റിലീസ് ഇവയെല്ലാം

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളാണ് പുഴു, ട്വല്‍ത്ത് മാന്‍ എന്നിവ. നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഴു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മെയ് 13 ന് സോണി ലിവിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഒരു ക്രൈം ത്രില്ലര്‍ ചിത്രമായാണ് പുഴു ഒരുക്കിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഒരു ഭാഗത്ത് പുഴുവിന്റെ […]

1 min read

ചെറുപ്പം മുതല്‍ മനസ്സിലുള്ള നായകന്‍, മെസ്സേജുകള്‍ അയച്ച് താന്‍ വെറുപ്പിച്ചിരുന്നു; മമ്മൂട്ടിയോടുള്ള ആരാധനയെക്കുറിച്ച് പുഴുവിന്റെ സംവിധായിക

മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രമാണ് പുഴു. നവാഗതയായ റത്തീന പി ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു വേഷമാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ചും മമ്മൂട്ടിയുടെ കാസ്റ്റിംഗിനെക്കുറിച്ചും മനസ്സു തുറന്നിരിക്കുകയാണ് ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകയായ റത്തീന. താനൊരു കട്ട മമ്മൂക്ക ഫാനാണെന്നും വളെര ചെറുപ്പം മുതല്‍ തന്നെ തന്റെ നായകനായി മനസ്സില്‍ കണ്ടിരുന്നത് മമ്മൂക്കയെ ആണെന്നുമാണ് റത്തീന പറയുന്നത്. […]