Latest News

“ജാതീയതയാണോ, ടോക്സിക് പേരന്റിംങ്ങാണോ, നായകൻ്റെ സൈക്കോളജിക്കൽ പ്രശ്നമാണോ, അതോ ഇനി മുസ്ലിം ന്യൂനപക്ഷ വേട്ടയാണോ?” : ‘പുഴു’ സിനിമയുടെ റിവ്യൂമായി ജോസഫ് തോമസ്

പുതുമുഖ സംവിധായക രത്തീന പി.ടി- യുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘പുഴു’ ഇന്നലെ പ്രദർശനം ആരംഭിച്ചു.  മലയാളത്തിന് പുറമേയായി തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി സോണി ലിവിലൂടെ നേരിട്ടാണ് ചിത്രം റിലീസ് ചെയ്തത്. മമ്മൂട്ടിയ്‌ക്കൊപ്പം പാർവതിയാണ് ചിത്രത്തിൽ നായികയായി എത്തിയത്. അപ്പുണ്ണി ശശി, മാളവിക മേനോൻ, ആത്മീയ രാജൻ, നെടുമുടി വേണു, ഇന്ദ്രൻസ്, കുഞ്ചൻ, കോട്ടയം രമേശ്, വാസുദേവ് സജീഷ് മാരാർ, തേജസ്സ് ഇ. കെ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

ചിത്രം പ്രദർശനം ആരംഭിച്ചതിന് പിന്നാലെ നിരവധി ആളുകളാണ് സിനിമയുടെ, അഭിപ്രയങ്ങളും,വിശേഷങ്ങളും പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതുവരെയുള്ള മമ്മൂട്ടി ചിത്രങ്ങളിൽ നിന്നും, കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായൊരു സിനിമയാണ് ‘പുഴു’ എന്നാണ് പ്രേക്ഷകർ ഒന്നാകെ പറയുന്നത്.  ചിത്രത്തെകുറിച്ച് ജോസഫ് തോമസ് എന്ന വ്യകതി പങ്കുവെച്ച കുറിപ്പാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

പോസ്റ്റിൻ്റെ പൂർണരൂപം

ജാതീയത ആണോ, ടോക്സിക് പേരന്റിംഗ് ആണോ, നായകന്റെ സൈക്കോളജിക്കൽ പ്രശ്നമാണോ, അതോ ഇനി മുസ്ലിം ന്യൂനപക്ഷ വേട്ട പൊളിറ്റിക്സ് ആണോ ഏതാണ് വിഷയം എന്ന് തിരിച്ചറിയാനാവാത്ത വിധം അവിയൽ പരുവം ഫീൽ ആണ് പുഴു കണ്ടപ്പോൾ തനിയ്ക്ക്
തോന്നിയതെന്നും,വേണ്ട വിധം വേവാത്ത അല്ലെങ്കിൽ പാതി വെന്ത ഒരു ഫീൽ.  ഫലമോ ഈ പറഞ്ഞ ഒരു വിഷയവും ഇന്റെൻസ് ആയി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ സാധിച്ചില്ലെന്നും, ഫസ്റ്റ് ഹാഫ് ആകെ കൺഫ്യൂഷനാണെന്നും സെക്കൻഡ് ഹാഫിൽ എത്തുമ്പോൾ ആണ് സിനിമക്ക് കുറെച്ചെങ്കിലും ജീവൻ വെയ്ക്കുന്നതും ഡോട്സ് എല്ലാം കണക്ട് ചെയ്യുന്നതും ജോസഫ് പറയുന്നു. ഒരു സിനിമയ്ക്കുള്ളിൽ അവിടെയും ഇവിടെയും കുറേ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്സ് തിരുകി വെച്ചു എന്നത്‌ കൊണ്ട് നല്ലൊരു സിനിമാറ്റിക് എക്സ്പീരിയൻസ് ലഭിക്കുന്നില്ലെന്നും. പുഴുവിൽ തിരക്കഥ തന്നെ ആണ് വീക്ക് എന്നാണ് തൻ്റെ ഒരു കാഴ്ചപ്പാടെന്ന് ജോസഫ് തുറന്നു പറയുന്നു.

ഈ സബ്ജെക്ടിനു വേണ്ട പേസിൽ തന്നെ ആണ് ഡയറക്ടർ പടം എടുത്തിരിക്കുന്നത്. ഒരുപാട് ഇടങ്ങളിലുള്ള നായകൻ്റെ ചിന്തകൾ, അപ്പോഴുള്ള സൈലെന്സ്സെസ് ഇതെല്ലാം ആദ്യ സിനിമ ആയിരുന്നിട്ട് കൂടെ മികച്ച രീതിയിൽ തന്നെ എടുത്തു ഡയറക്ടർ രഥീനാ ഷെർഷാദ്.  പിന്നെ ഇഷ്ടമായത് ജേക്‌സിന്റെ ബിജിഎം ആണ്. കുറേ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്സ് പറയുന്നു എന്നത് കൊണ്ടായിരിക്കാം പാർവതി ഈ സിനിമക്ക് സമ്മതം പറഞ്ഞത് അല്ലാതെ അവർക്ക് കാര്യമായി ഒന്നും തന്നെ ഈ പടത്തിൽ ചെയ്യാനില്ലെന്നും ജോസഫ് പറഞ്ഞുവെക്കുന്നു.

അതേസമയം അവസാനം മമ്മൂക്ക… അദ്ദേഹത്തിന് അനായാസം ഹാൻഡിൽ ചെയ്യാൻ സാധിക്കുന്ന ഫസ്റ്റ് ഹാൾഫിൽ നിന്ന് സെക്കന്റ്‌ ഹാഫിലേക്ക് എത്തുമ്പോൾ ആ കഥാപാത്രത്തി ൻ്റെ എല്ലാ കോംപ്ലക്സിറ്റിയും ഉൾക്കൊണ്ട്‌ കൊണ്ടുള്ള ഗംഭീര പ്രകടനം. പല രംഗങ്ങളിലുമുള്ള നോട്ടങ്ങൾ, ബോഡി ലാംഗ്വേജ്, ഡയലോഗ് പ്രസന്റേഷൻ എല്ലാം പക്കാ പക്കാ ക്ലാസ്സ്‌. ആ ഒരൊറ്റ കാര്യത്തിൽ ആണ് ഈ പടത്തിൽ സൂപ്പർ ഹാപ്പിയെന്നും, ചിത്രത്തിൽ മമ്മൂട്ടിയുടെ അഭിനയം മികച്ചതെന്ന തരത്തിലുമാണ് ജോസഫ് പറയുന്നത്.

മമ്മൂക്കയുടെ കഥാപാത്രം നെഗറ്റീവ് ഷേഡ് ആണ് എന്ന ലീക്കഡ് ന്യൂസ്‌ വെച്ച് അഹമ്മദ് ഹാജിക്കും, സികെ രാഘവനും, പട്ടേലർക്കും മേലെ നിൽക്കുന്ന നെഗറ്റീവ് ക്യാരക്ടർ തള്ളുകൾ….. ഗേ പീഡോ മലർത്തുകൾ….. ഇങ്ങനത്തെ കൊണ അടികൾ ഇല്ലായിരുന്നെങ്കിൽ കുറേ കൂടി ഓപ്പൺ മൈൻഡഡ്‌ ആയി ഇരുന്നു കാണാമായിരുന്ന പടമായിരുന്നു പുഴു എന്നാണ് ജോസഫ് തൻ്റെ കുറിപ്പിൽ പറയുന്നത്.  മേൽ പറഞ്ഞ കഥാപാത്രങ്ങൾ എല്ലാം അത്രയും memorable ആയത് മമ്മൂക്ക വെറുതെ നെഗറ്റീവ് റോൾ ചെയ്തു എന്നത് കൊണ്ടല്ല മറിച്ചു overall ആ പടങ്ങൾ തിരക്കഥയടക്കം നന്നായി വന്നു എന്നത്‌ കൊണ്ട് കൂടിയാണെന്നും ജോസഫ് തൻ്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു.

മൊത്തത്തിൽ ചിത്രത്തെ വിലയിരുത്തുമ്പോൾ പുഴു ഒരു പെർഫെക്ട് OTT റിലീസായിട്ടാണ് തോന്നുന്നതെന്നും, അതും ഇത് പോലൊരു കണ്ടെന്റിനു, വേർഡിക്ട് എന്തായിരിക്കും എന്ന് ഉറപ്പല്ലേ എന്ന് ചോദിച്ചുകൊണ്ടാണ് ജോസഫ് തൻ്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.   ചിത്രത്തിലെ ചില ന്യൂനതകൾ മാറ്റി നിർത്തിയാൽ ഒടിടി റിലീസിനായി മാറ്റിവെച്ച ഈ ചിത്രം മികച്ചതെന്നാണ് ജോസഫ് ‘പുഴു’ വിനെക്കുറിച്ചുള്ള തൻ്റെ അഭിപ്രായം പങ്കുവെച്ചത്.