22 Dec, 2024
1 min read

ഒരിക്കൽ മിന്നിത്തിളങ്ങിയ താരം, ടി പി മാധവൻ യാത്രയാകുമ്പോള്‍

ഒരിക്കല്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന താരം ടി പി മാധവൻ വിടപറഞ്ഞിരിക്കുന്നു. വാര്‍ദ്ധക്യ കാലത്ത് യാതന നിറഞ്ഞതായിരുന്നു താരത്തിന്റെ ജീവിതം. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ടി.പി. മാധവനെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഏറെ നാളായി പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു ടി.പി മാധവൻ താമസിച്ചിരുന്നത്. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ സ്ഥാപകാംഗമായ ടി.പി മാധവൻ, സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയാണ്. 600ലേറെ മലയാള […]

1 min read

സുബ്ബലക്ഷ്മിയുടെ പല്ലുകൾ നഷ്ടപ്പെട്ടത് തന്റെ യൗവ്വനത്തിൽ തന്നെ; 35ാമത്തെ വയസിലെ അപകടത്തിന് ശേഷം സംഭവിച്ചത്…

നാല് തലമുറയുടെ ഓര്‍മ്മകള്‍ ബാക്കി വച്ച് യാത്രയായിരിക്കുകയാണ് നടി സുബ്ബലക്ഷ്മി. കൊച്ചുമകളുടെ മകള്‍ സുദര്‍ശനയേയും കണ്ട്, അവരുടെ സന്തോഷങ്ങളുടെ ഭാഗമായിട്ടാണ് സുബ്ബലക്ഷ്മി അമ്മാൾ ലോകത്തോട് വിട പറഞ്ഞത്. താരത്തിന്റെ സിനിമയിലേക്കുള്ള വരവ് 69–ാം വയസ്സിലായിരുന്നു. എന്നിട്ട് കൂടി നിരവധി സിനിമകളുടെ ഭാ​ഗമാകാൻ താരത്തിന് കഴിഞ്ഞു. പല്ലു പോകുന്ന പ്രായത്തിൽ സിനിമയിലേക്കെത്തിയ കഥ വിവരിച്ച് സുബ്ബലക്ഷ്മി തന്നെ ചിരിക്കുമായിരുന്നു. പക്ഷേ താരത്തിന്റെ പല്ലുകൾ നഷ്ടപ്പെട്ടത് കൂടിയ പ്രായത്തിലല്ല, തന്റെ 35–ാം വയസ്സിൽ ഒരപകടത്തിൽ പെട്ടായിരുന്നു. എന്നാൽ വയ്പുപല്ലു വയ്ക്കാൻ […]

1 min read

ഭരതന്‍ സംവിധാനം ചെയ്ത താഴ്‌വാരത്തിലെ എല്ലാവരേയും ഞെട്ടിച്ച വില്ലന്‍ ഇനി ഓര്‍മ ; നടന്‍ സലിം അഹമ്മദ് ഘൗസ് അന്തരിച്ചു

സിനിമാ, നാടക നടനും നാടക സംവിധായകനുമായ സലിം അഹമ്മദ് ഘൗസ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുപ്പതോളം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. എടിയുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ താഴ്വാരം എന്ന സിനിമയില്‍ പ്രതിനായക വേഷം ചെയ്ത അതുല്യനായ നടനാണ് സലിം. 1952 ചെന്നൈയില്‍ ആണ് സലിം അഹമ്മദ് ഘൗസ് ജനിച്ചത്. ചെന്നൈയില്‍ ജനിച്ച സലിം ക്രൈസ്റ്റ് സ്‌കൂളിലും പ്രസിഡന്‍സ് കോളേജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. […]

1 min read

തിരക്കഥകളിൽ സെഞ്ചുറി തികച്ച അതുല്യനായ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് ജോൺ പോൾ വിടവാങ്ങി ; അനശ്വര പ്രതിഭയ്ക്ക് ആദരാജ്ഞലികൾ

മലയാള സിനിമയ്ക്ക് പുതിയ ഭാവവും, രൂപവും സമ്മാനിച്ച, നൂറിലധികം സിനിമകളുടെ തിരക്കഥാകൃത്തായി പ്രവർത്തിച്ച ജോൺപോൾ അന്തരിച്ചു. 72 വയസ്സായിരുന്നു അദ്ദേഹത്തിന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഗുരുതരാവസ്ഥയിൽ രണ്ട് മാസത്തോളമായി വിവിധ ആശുപത്രികളിലായി ചികിത്സയിരുന്നു അദ്ദേഹം. ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജൻ്റെ അളവ് കുറഞ്ഞതും ജോൺ പോളിൻ്റെ ആരോഗ്യ സ്ഥിതിയെ കാര്യമായി ബാധിക്കുകയിരുന്നു. ക്രിട്ടിക്കൽ കെയർ ടീമിന്റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുൻപാണ് ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് മാറ്റിയത്.  […]

1 min read

മലയാള സിനിമയിലെ അഭിനയ പ്രതിഭയ്ക്ക് വിട : മുതിർന്ന നടൻ ‘കൈനകരി തങ്കരാജ്’ വിടവാങ്ങി

പ്രശസ്ത ചലച്ചിത്ര – നാടക നടൻ കൈനകരി തങ്കരാജ് (77) വിടവാങ്ങി.  കൊല്ലം കേരളപുരം വേളം കോണോത്ത് സ്വദേശിയാണ് ഇദ്ദേഹം. പ്രശസ്ത നാടക കലാകാരൻ കൃഷ്ണൻ കുട്ടി ഭാഗവതരുടെ മകൻ കൂടിയാണ് കൈനകരി തങ്കരാജ്. പതിനായിരത്തിലേറേ വേദികളിൽ പ്രധാന വേഷങ്ങളിൽ തിമിർത്ത് അഭിനയിച്ച അപൂർവ്വം നാടക നടന്മാരിൽ ഒരാളായ തങ്കരാജ് കെഎസ്ആർടിസിയിലേയും, കയർ ബോർഡിലേയും ജോലി ഉപേക്ഷിച്ച് അഭിനയ ജീവിതത്തിലേയ്ക്ക് കടന്നു വരികയായിരുന്നു. ഇടയ്ക്ക് വെച്ച് നാടകങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ കലയെ കൈവിടാതെ സിനിമയിലേയ്ക്ക് പ്രേവേശിക്കുകയിരുന്നു. […]

1 min read

ഒടിടിയൊക്കെ വരുന്നതിന് മുൻപ് ലോകസിനിമകളെ ഓരോ മലയാളിയ്ക്കും പരിചയപ്പെടുത്തിയ മുതിർന്ന മാധ്യമപ്രവർത്തകൻ ‘എ. സഹദേവൻ’ ഇനി ഓർമകളിൽ

ആമസോണും , പ്രൈമും, നെറ്റ്ഫ്ളിക്‌സും എന്തിന് ഏറെ പേരേടുത്തു പറയാൻ  ഒരു ഒടിടി പ്ലാറ്റ്‌ഫോമു പോലും ഇല്ലാതിരുന്ന ഒരു കാലത്ത് ഒരിക്കൽ പോലും കാണാനോ, കേൾക്കാനോ കഴിയില്ലെന്ന് കരുതിയ സിനിമകളെക്കുറിച്ച് പറഞ്ഞു മനസിലാക്കി തരാൻ സ്‌ക്രീനിൽ വഴികാട്ടിയായ ഒരു മനുഷ്യൻ.  കാണാൻ കൊതിക്കുന്ന  സിനിമകളിലേയ്ക്കുള്ള ഫസ്റ്റ് ടിക്കറ്റായിരുന്നു ഇന്ത്യ വിഷനിലെ 24 – ഫ്രെയിംസ് എന്ന പ്രോഗ്രം. വ്യത്യസ്തമായ ഭാഷ ശുദ്ധിക്കൊണ്ടും, അവതരണം കൊണ്ടും കൺമുന്നിലെ സ്‌ക്രീനിൽ ലോക സിനിമകളെ അവതരിപ്പിച്ച ഒരു തിയേറ്റർ. ലോക സിനിമകളെക്കുറിച്ച് […]