22 Dec, 2024
1 min read

‘ഇത് മോഷണം, അംഗീകരിക്കാന്‍ കഴിയില്ല’ ; മമ്മൂട്ടി ചിത്രം നന്‍പകലിനെതിരെ തമിഴ് സംവിധായിക രംഗത്ത്

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് തമിഴ് സംവിധായിക ഹലിത ഷമീം. തന്റെ ‘ഏലേ’ എന്ന ചിത്രത്തിന്റെ സൗന്ദര്യാനുഭൂതി മുഴുവന്‍ ലിജോ ജോസ് പെല്ലിശേരി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ മോഷ്ടിച്ചുവെന്നാണ് തമിഴ് സംവിധായികയുടെ ആരോപണം. രണ്ട് ചിത്രങ്ങളും ഒരേ സ്ഥലത്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് മനസിലാക്കിയപ്പോള്‍ സന്തോഷം തോന്നിയെന്നും പക്ഷെ അതിലെ ആശയങ്ങളും […]

1 min read

‘നന്‍പകല്‍ നേരത്ത് മയക്കത്തില്‍ എനിക്ക് രോമാഞ്ചം തോന്നിയ നിമിഷം ഇതായിരുന്നു’; എന്‍ എസ് മാധവന്‍ പറയുന്നു

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നു എന്നതാണ് നന്‍പകല്‍ നേരത്ത് മയക്കത്തെ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിര്‍ത്തിയ ഘടകം. നെറ്റ്ഫ്‌ലിക്‌സിലൂടെ കഴിഞ്ഞ അര്‍ധരാത്രിയിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഭാഷാതീതമായി പാന്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ ശ്രദ്ധയിലേക്കും പ്രശംസയിലേക്കും എത്തിയിരിക്കുകയാണ് ചിത്രം. ലിജോയുടെ സംവിധാന മികവിനൊപ്പം മമ്മൂട്ടിയെയും പ്രശംസ കൊണ്ട് മൂടുകയാണ് പ്രേക്ഷകര്‍.ട്വിറ്ററില്‍ മലയാളികളും മറുനാട്ടുകാരും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായവുമായി രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും അതിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ചും പറയുകയാണ് പ്രശസ്ത എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. […]

1 min read

‘ജെയിംസില്‍ നിന്ന് സുന്ദരത്തിലേക്കുള്ള മാറ്റമൊക്കെ വേറെ ലെവല്‍’; നന്‍പകല്‍ നേരത്ത് മയക്കം നെറ്റ്ഫ്‌ലിക്‌സില്‍

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ ഇന്നലെ രാത്രിയാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറിയ ചിത്രത്തിന് ഒടിടിയിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മമ്മൂട്ടി എന്ന മഹാനടന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനം സിനിമയില്‍ കാണാം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. കേരളത്തില്‍ മികച്ച പ്രതികരങ്ങള്‍ നേടി മുന്നേറിയ നന്‍പകല്‍ നേരത്ത് മയക്കത്തിന് തമിഴ് […]

1 min read

‘നൻപകല്‍ നേരത്ത് മയക്കം’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ജനുവരി 19ന് തിയേറ്ററുകളിലെത്തിയ ‘നന്‍പകല്‍ നേരത്ത് മയക്കം’. ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മാത്രമല്ല, ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ ആയി പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിന് നിറഞ്ഞ കൈയ്യടികളാണ് സിനിമാ പ്രേമികളുടെ ഭാഗത്തു നിന്നും ലഭിച്ചത്. ഇപ്പോഴിതാ, ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമ ഒടിടിയിലേക്ക് എത്തുകയാണ്. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമ നെറ്റ്ഫ്‌ലിക്‌സിലാണ് […]

1 min read

‘തമിഴിലേക്ക് ‘നന്‍പകല്‍ നേരത്ത് മയക്കം’ ; ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് വിതരണം ചെയ്യും

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ നന്‍പകല്‍ നേരത്ത് മയക്കം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. നേരത്തെ ചിത്രത്തെ പ്രശംസിച്ച് സംവിധായകനായി എംഎ നിഷാദ് രംഗത്ത് എത്തിയിരുന്നു. മമ്മൂട്ടി എന്ന നടന്റെ പകര്‍ന്നാട്ടമാണെന്നും മലയാള സിനിമയെ അന്തരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം എന്നാണ് നിഷാദ് കുറിച്ചത്. ഇപ്പോഴിതാ, ചിത്രം തമിഴിലേക്ക് റിലീസ് ചെയ്യുന്നതിനെ കുറിച്ചുള്ളതാണ് വാര്‍ത്തയാണ് പുറത്തു […]

1 min read

‘മമ്മൂട്ടിയുടെ കരുതലും വാത്സല്യവും ലൊക്കേഷനിലെ നിത്യസാന്നിധ്യവും അഭിനയജീവിതത്തില്‍ പ്രചോദനമായി’ ; മനസ് തുറന്ന് മനോരഞ്ജന്‍

‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയിലൂടെ നിറഞ്ഞാടുകയാണ് മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ ഗംഭീരമായ ഒരു ചിത്രമാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. പതിവ് തെറ്റിക്കാതെ വ്യത്യസ്തമായ ഒരു കഥയെ അതിമനോഹരമായി ലിജോ സ്‌ക്രീനിലെത്തിച്ചു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തില്‍ മുഴുനീളകഥാപാത്രമായതിന്റെ ആവേശത്തിലാണ് എലത്തൂരിലെ അരങ്ങില്‍ മനോരഞ്ജന്‍. ജയപ്രകാശ് കുളൂരിന്റെ ‘ഇത് ഒരു കുരങ്ങന്റെ കഥയല്ല’, ‘പാല്‍പ്പായസം’ എന്നീ […]

1 min read

ഏറ്റവും മനോഹരമായ റിവ്യുകള്‍ കേള്‍ക്കുന്നു, നിങ്ങളും കുടുംബത്തോടൊപ്പം സിനിമ കാണുക : ദുൽഖർ സൽമാൻ

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ജെയിംസ് എന്ന കഥാപാത്രമായി മമ്മൂട്ടി തകര്‍ത്തഭിനയിച്ചപ്പള്‍ അത് പ്രേക്ഷകരെ തിയേറ്ററുകളില്‍ പിടിച്ചിരുത്തി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ […]

1 min read

‘എല്‍ജെപി ഇപ്പോള്‍ പടം ചെയ്യുന്നത് മലയാളി ഓഡിയന്‍സിന് വേണ്ടിയല്ല, ഒരു കോര്‍ കമ്മ്യൂണിറ്റിക്ക് വേണ്ടിയാണ്’; കുറിപ്പ്

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മമ്മൂട്ടി എന്ന മഹാനടന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനം സിനിമയില്‍ കാണാം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. പതിവ് തെറ്റിക്കാതെ വ്യത്യസ്തമായ ഒരു കഥയെ അതിമനോഹരമായി ലിജോ സ്‌ക്രീനിലെത്തിച്ചു. കേരളത്തില്‍ 122 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ […]

1 min read

‘നന്‍പകല്‍ നേരത്ത് മയക്കം’ കണ്ടിറങ്ങുമ്പോള്‍ കണ്ണ് നിറയും’; കുറിപ്പ് ശ്രദ്ധ നേടുന്നു

ഏറെ നാളായി മലയാള സിനിമാസ്വാദകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. കേരളത്തില്‍ 122 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ നടന്നിരുന്നു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് […]

1 min read

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം; മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ തിയേറ്ററുകളിലേക്ക്. ജനുവരി 19 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ ആയി പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിന് നിറഞ്ഞ കൈയ്യടികളാണ് സിനിമാ പ്രേമികളുടെ ഭാഗത്തു നിന്നും ലഭിച്ചത്. തിയേറ്റര്‍ റിലീസിനുള്ള കാത്തിരിപ്പ് ഉയര്‍ത്തുന്ന റിവ്യൂസ് ആണ് സോഷ്യല്‍ മീഡിയയിലും കാണാന്‍ സാധിച്ചത്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതോടെ സിനിമാപ്രേമികളുടെ കാത്തിരിപ്പ് […]