12 Sep, 2024
1 min read

‘മമ്മൂട്ടിയുടെ കരുതലും വാത്സല്യവും ലൊക്കേഷനിലെ നിത്യസാന്നിധ്യവും അഭിനയജീവിതത്തില്‍ പ്രചോദനമായി’ ; മനസ് തുറന്ന് മനോരഞ്ജന്‍

‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയിലൂടെ നിറഞ്ഞാടുകയാണ് മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ ഗംഭീരമായ ഒരു ചിത്രമാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. പതിവ് തെറ്റിക്കാതെ വ്യത്യസ്തമായ ഒരു കഥയെ അതിമനോഹരമായി ലിജോ സ്‌ക്രീനിലെത്തിച്ചു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തില്‍ മുഴുനീളകഥാപാത്രമായതിന്റെ ആവേശത്തിലാണ് എലത്തൂരിലെ അരങ്ങില്‍ മനോരഞ്ജന്‍. ജയപ്രകാശ് കുളൂരിന്റെ ‘ഇത് ഒരു കുരങ്ങന്റെ കഥയല്ല’, ‘പാല്‍പ്പായസം’ എന്നീ […]