23 Dec, 2024
1 min read

മോഹൻലാലിൻ്റേതായി വരുന്ന സിനിമകളുടെ മുടക്കുമുതൽ 100 കോടിക്ക് മേൽ..!!! പുത്തന്‍ പടങ്ങളുടെ ബജറ്റ് റിപ്പോര്‍ട്ട്

മോഹൻലാൽ എന്ന പേര് കഴിഞ്ഞ നാല് പതിറ്റാണ്ടായി ശരാശരി മലയാളിയുടെ ദിനചര്യകളിലൊന്നാണെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. കാരണം ഇന്ത്യൻ സിനിമ കണ്ട മികച്ച നടന്മാരിലൊരാളും അതിലുപരി ഏറ്റവും വലിയ സൂപ്പർ താരവുമാണ് ഈ നടൻ. മഹാരഥന്മാർ സമ്മാനിച്ച ഒട്ടനവധി മികച്ച ചിത്രങ്ങളും മാസ്മരികമായ അദേഹത്തിന്റെ അഭിനയശൈലിയും ചേർന്നപ്പോൾ മലയാളികൾക്കിടയിൽ മറ്റാർക്കുമില്ലാത്ത ഒരു സ്വാധീനം ഉണ്ടാക്കിയെടുക്കാൻ മോഹൻലാലിന് വളരെ വേഗത്തിൽ കഴിഞ്ഞു. ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാത്ഭുതമാണ് മോഹൻലാൽ എന്നത് വളരെ ശരിയാണ്.‍ ആരൊക്കെ വന്നാലും പോയാലും മോഹൻലാലിനോളം […]

1 min read

സ്‍ഫടികത്തിന്റെ ലൈഫ്‍ടൈം കളക്ഷൻ മറികടന്ന് ‘ദേവദൂതൻ’….!!! ആകെ നേടാനായത്

അത്ഭുതപ്പെടുത്തുന്ന സ്വീകാര്യതയാണ് മോഹൻലാല്‍ നായകനായ ചിത്രം ദേവദൂതൻ വീണ്ടും എത്തിയപ്പോള്‍ ലഭിച്ചിരിക്കുന്നത്. ദേവദൂതൻ ആഗോളതലത്തില്‍ ആകെ 3.2 കോടി രൂപയാണ് നേടിയിരിക്കുന്നത്. മോഹൻലാല്‍ നായകനായ സ്‍ഫടികം വീണ്ടുമെത്തിയപ്പോഴത്തെ കളക്ഷൻ ദേവദൂതൻ മറികടന്നിരിക്കുകയാണ്. 2023ല്‍ വീണ്ടുമെത്തിയ സ്‍ഫടികം 3.1 കോടി രൂപയാണ് ആകെ നേടിയതെന്നാണ് റിപ്പോര്‍ട്ട്. റീ റിലീസ് ആകെ 56 തിയറ്ററുകളില്‍ ആയിരുന്നുവെങ്കിലും നിരവധി പ്രേക്ഷകരാണ് കാണാനെത്തിയത്. പ്രേക്ഷകരുടെ അഭ്യര്‍ഥന മാനിച്ച് 100 തിയറ്ററുകളില്‍ ദേവദൂതൻ പ്രദര്‍ശിപ്പിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രമല്ല ഗള്‍ഫിലടക്കം ദേവദൂതൻ സിനിമ […]

1 min read

“മോഹൻലാലിന്‍റെ ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങളിൽ ഒന്ന് ‘അലി ഇമ്രാൻ’ “; കുറിപ്പ്

ആദ്യദിനത്തിൽ ഉയർന്ന ബോക്‌സോഫിസ് കലക്ഷൻ, മികച്ച ഗ്രോസ്. ഇതെല്ലാം ഇന്ന് സിനിമാലോകത്ത് സർവസാധാരണമായി കേൾക്കുന്ന പ്രയോഗങ്ങൾ ആണ്. എന്നാൽ 35 വർഷങ്ങൾക്ക് മുമ്പ് അതുവരെയുള്ള എല്ലാ ആദ്യ ദിന കലക്ഷൻ ഗ്രോസ് റെക്കോഡുകൾ തകർത്തെറിഞ്ഞ ഒരു ചിത്രമുണ്ട്, മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ‘മൂന്നാംമുറ’. കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും 150 ദിവസത്തിൽ പരം ഓടിയ ചിത്രമായിരുന്നു ‘മൂന്നാംമുറ’. മോഹൻലാലിന്‍റെ കരിയറിലെ മികച്ച കഥാപാത്രങ്ങളുടെ പട്ടികയില്‍ മുൻപന്തിയിൽ തന്നെയാകും ‘മൂന്നാംമുറ’യിലെ ‘അലി ഇമ്രാന്‍റെ’ സ്ഥാനം. ഈ കഥാപാത്രത്തെ മലയാളികളും മോഹൻലാൽ […]

1 min read

“വയനാട്ടിലെ തകര്‍ച്ച ഉണങ്ങാന്‍ സമയമെടുക്കുന്ന, ആഴമുള്ള ഒരു മുറിവാണ് ” ; മോഹന്‍ലാലിന്‍റെ കുറിപ്പ്

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന പ്രദേശങ്ങള്‍ മോഹന്‍ലാല്‍ ഇന്ന് സന്ദര്‍ശിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ലഫ്. കേണല്‍ പദവിയുള്ള മോഹന്‍കൂടി അംഗമായ 122 ടിഎ മദ്രാസ് ബെറ്റാലിയനും ഉരുള്‍പൊട്ടല്‍ പ്രദേശത്തെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ്. സൈനിക യൂണിഫോമിലാണ് അദ്ദേഹം എത്തിയത്. ഇപ്പോഴിതാ സന്ദര്‍ശനത്തിന് ശേഷം സോഷ്യല്‍ മീഡിയയിലും അദ്ദേഹം ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ്. “വയനാട്ടിലെ തകര്‍ച്ച ഉണങ്ങാന്‍ സമയമെടുക്കുന്ന, ആഴമുള്ള ഒരു മുറിവാണ്. നഷ്ടപ്പെട്ട ഓരോ വീടും തടസപ്പെട്ട ജീവിതവും ഒരു വ്യക്തിപരമായ ദുരന്തമാണ്. അടിയന്തിര സഹായമെന്ന നിലയില്‍ […]

1 min read

“അയാൾ കഥയെഴുതുകയാണ് ” അടുത്ത Re Release ഇതായാലോ??

പഴയ ശ്രദ്ധേയ ചിത്രങ്ങളുടെ റീ റിലീസ് എന്നത് മലയാള സിനിമയ്ക്കും പരീക്ഷിക്കാവുന്ന ഒന്നാണെന്ന് തെളിയിച്ച ഒന്നായിരുന്നു സ്ഫടികം. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ ക്ലാസിക് ചിത്രത്തിന്‍റെ റീ റിലീസ്. ഈ അടുത്ത് മറ്റൊരു മലയാള ചിത്രത്തിന്‍റെ റീ റിലീസും കാര്യമായ പ്രേക്ഷകശ്രദ്ധ നേടുകയാണ്. അതും മോഹന്‍ലാല്‍ ചിത്രമാണെന്നതാണ് കൗതുകം. സിബി മലയിലിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2000 ല്‍ തിയറ്ററുകളിലെത്തിയ ദേവദൂതനാണ് ആ ചിത്രം. ഇനി മോഹൻലാലിൻ്റെ അയാൾ കഥയെഴുതുകയാണ് എന്ന ചിത്രം വീണ്ടും തിയേറ്ററിൽ കാണണമെന്ന് പറയുകയാണ് […]

1 min read

മണിച്ചിത്രത്താഴ് ഫോര്‍ കെ പതിപ്പ് ; തമിഴകത്തു നിന്നും പ്രശംസാപ്രവാഹം

മലയാളികൾക്ക് മറക്കാൻ പറ്റാത്ത സിനിമയാണ് മണിച്ചിത്രത്താഴ്. സിനിമാ ലോകത്തെ ചരിത്രത്തിൽ ഇടം പിടിച്ച ഈ ക്ലാസിക് സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. ഫാസിൽ സംവിധാനം ചെയ്ത് ഇന്ത്യയിലെ വിവിധ ഭാഷകളിൽ വലിയ വിജയം നേടിയ ക്ലാസിക്ക് ചിത്രത്തിൻ്റെ ഫോർകെ പതിപ്പിന് തമിഴ് സിനിമാലോകത്ത് വലിയ പ്രശംസയാണ് ലഭിച്ചിരിക്കുന്നത്. പുതിയ പതിപ്പിൻ്റെ പ്രീമിയർ ഷോ ജൂലൈ ഇരുപത്തിയൊമ്പതിന് ചെന്നൈയിൽ നടത്തിയിരുന്നു. തമിഴ് സിനിമയിലെ പ്രമുഖ വ്യക്തികൾ കാണാൻ എത്തുകയും ചെയ്തിരുന്നു. ഷോ കണ്ടതിനു ശേഷം മികച്ച അഭിപ്രായമാണ് ചലച്ചിത്ര […]

1 min read

“വിശാൽ കൃഷ്ണമൂർത്തിയുടെ മുഖത്തു വരുന്ന ഭാവങ്ങൾ, ലക്ഷത്തിലെന്നല്ല ശത കോടിയിൽ പോലും കാണില്ല ഇതുപോലൊരു ഐറ്റം”

തലമുറകൾ പലതും മാറിവന്നു. എന്നാലും മലയാളികളുടെ ആഘോഷമാണ് നടൻ മോഹൻലാൽ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും മോഹൻലാൽ നിറഞ്ഞാടി. ഇനി വരാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. ഇപ്പോഴിതാ ഒരിക്കല്‍ പരാജയപ്പെട്ട ആ മോഹൻലാല്‍ ചിത്രം ദേവദൂതൻ വീണ്ടും എത്തിയപ്പോള്‍ ആവേശമുണ്ടാക്കിയിരിക്കുകയാണ്. കേരളത്തില്‍ […]

1 min read

മോഹൻലാൽ ചിത്രത്തിൻ്റെ ബജറ്റ് 100 കോടിയോ?, ബറോസിന്റെ നിര്‍ണായകമായ അപ്‍ഡേറ്റും പുറത്ത്

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകത കൊണ്ടുതന്നെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ബറോസ്. ബറോസിന്റെ ഒഫിഷ്യൽ ലോഞ്ചും അതിനു ശേഷമുള്ള ഓരോ വിവരങ്ങളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. 2019 ഏപ്രിലിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ‘ബറോസ്’ മോഹൻലാലിന്റെ സ്വപ്ന പ്രോജക്ട് ആണ്. ബറോസിന്റെ പുതിയൊരു അപ്‍ഡേറ്റാണ് ചര്‍ച്ചയാകുന്നത്. ബറോസിന്റെ റിലീസ് സെപ്റ്റംബര്‍ 12നാണ്. എന്നാല്‍ മോഹൻലാലിന്റെ ബറോസ് സിനിമയുടെ ട്രെയിലര്‍ സെപ്‍തംബര്‍ ആറിനായിരിക്കും പുറത്തുവിടുകയെന്നാണ് അപ്‍ഡേറ്റ്. ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന […]

1 min read

ആദ്യദിനം ഒഴുകിയെത്തി ജനം; 56 ല്‍ നിന്ന് 100 തിയറ്ററുകളിലേക്ക് ‘ദേവദൂതന്‍’

പഴയ ശ്രദ്ധേയ ചിത്രങ്ങളുടെ റീ റിലീസ് എന്നത് മലയാള സിനിമയ്ക്കും പരീക്ഷിക്കാവുന്ന ഒന്നാണെന്ന് തെളിയിച്ച ഒന്നായിരുന്നു സ്ഫടികം. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ ക്ലാസിക് ചിത്രത്തിന്‍റെ റീ റിലീസ്. ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രത്തിന്‍റെ റീ റിലീസും കാര്യമായ പ്രേക്ഷകശ്രദ്ധ നേടുകയാണ്. അതും മോഹന്‍ലാല്‍ ചിത്രമാണെന്നതാണ് കൗതുകം. സിബി മലയിലിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2000 ല്‍ തിയറ്ററുകളിലെത്തിയ ദേവദൂതനാണ് ആ ചിത്രം. വെള്ളിയാഴിച്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ കൂടുതല്‍ തിയറ്ററുകളിലേക്ക് ചിത്രം […]

1 min read

“ഒരു പ്രണയഗാനം പോലെ മനോഹരം..!!”; ദേവദുതൻ സിനിമ കണ്ട പ്രേക്ഷകൻ

ഫോർ കെ ദൃശ്യമികവോടെ റി-റിലീസിന് ഒരുങ്ങുന്ന ദേവദൂതന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദേവദൂതന്റെ ഫോർ കെ വെർഷൻ ഇന്നലെ തിയറ്ററുകളിൽ എത്തി. 24 വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു എന്നത് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയിൽ ആവേശം ഉണർത്തിയിരുന്നു. ആ ആവേശം അതുപോലെ തന്നെ നിലനിർത്തുന്ന റിവ്യുകളാണ് പുറത്തു വരുന്നതും. ഒരു പ്രേക്ഷകൻ്റെ കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം […]