Jithu Madhavan
ഒടിടിയിൽ എത്തിയിട്ടും കോടികൾ വാരിക്കൂട്ടി രംഗണ്ണൻ; ഇത് 150 കോടിയിലും നിൽക്കില്ല…
ജിത്തു മാധവൻ – ഫഹദ് ഫാസിൽ കൂട്ടുകെട്ടിലെത്തിയ ആവേശം തിയേറ്ററിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്. വിഷു റിലീസ് ആയി എത്തിയ ആവേശം രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്നുവെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. രംഗൻ എന്ന കഥാപാത്രമായി ഫഹദ് നിറഞ്ഞാടിയപ്പോൾ പ്രേക്ഷക മനസിലും ആവേശം. അത് അന്വർത്ഥം ആക്കുന്നത് തന്നെ ആയിരുന്നു ബോക്സ് ഓഫീസ് കളക്ഷനുകളും. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആവേശം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന് ആയിരുന്നു […]
”രംഗൻ ചേട്ടന് തുല്യം രംഗൻ ചേട്ടൻ മാത്രം, മറ്റൊരു നടനും സാധിക്കാത്തത്”; ഒടിടിയിലും തരംഗമായി ആവേശം
തിയേറ്ററുകളിൽ റക്കോർഡ് വിജയം നേടിയ ചിത്രമാണ് ഫഹദ് ഫാസിലിന്റെ ആവേശം. മോഹൻലാലിന്റെ പുലിമുരുകൻ സിനിമയുടെ റക്കോർഡ് വരെ തകർത്താണ് സിനിമ മുന്നേറിയത്. ഇപ്പോൾ സിനിമ റിലീസ് ചെയ്ത് ഒരു മാസം ആയപ്പോൾ ചിത്രം ഒടിടിയിൽ സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുകയാണ്. രംഗൻ എന്ന കഥാപാത്രമായി ഫഹദ് ഫാസിൽ സ്ക്രീനിൽ ‘പൂണ്ടുവിളയാടി’യപ്പോൾ ആവേശം പ്രേക്ഷക മനസിലും അലതല്ലി. മികച്ച പ്രതികരണമാണ് ഫഹദിന്റെ പ്രകടനത്തിനും ചിത്രത്തിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫഹദ് ചെയ്തത് പോലെ രംഗൻ എന്ന കഥാപാത്രത്തെ ഇത്രയും ചടുലവും ഊർജസ്വലവുമായി അവതരിപ്പിക്കാൻ […]
മേയ് ഒൻപത് മുതൽ ആവേശം ഒടിടിയിൽ; സ്ട്രീം ചെയ്യുന്നതിവിടെ
ഫഹദ് ഫാസിൽ- ജിത്തു മാധവൻ കൂട്ടുകെട്ടിലിറങ്ങിയ ആവേശം സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ സിനിമയുടെ ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തുക. മേയ് ഒൻപതിന് ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ‘രോമാഞ്ച’ത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള […]
സ്റ്റീഫൻ നെടുമ്പള്ളിയെ വീഴ്ത്തി രംഗൻ ചേട്ടൻ; കളക്ഷൻ റക്കോർഡുകളെ കടത്തി വെട്ടി ആവേശം
മലയാള സിനിമയെ ഏറെ താഴെ നിന്നും പൊക്കിക്കൊണ്ടു വന്ന വർഷമാണ് 2024. എന്തുകൊണ്ടാണെന്നറിയില്ല ഈ വർഷം ഇറങ്ങിയ പടങ്ങളിൽ ഭൂരിഭാഗവും മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. റിലീസ് ചെയ്യുന്ന ഓരോ സിനിമയും കോടികൾ വാരി കൂട്ടുകയാണ്. 2024 ആരംഭിച്ച് വെറും നാല് മാസത്തിലാണ് 200 കോടി ക്ലബ്ബ് ചിത്രം വരെ മലയാളത്തിന് സ്വന്തമായത്. ആ കാറ്റഗറിയിലേക്ക് എത്തിയ സിനിമ ആയിരുന്നു ആവേശം. ജിത്തു മാധവന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായ ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. രംഗൻ […]
തിയേറ്റർ ആളിക്കത്തിക്കാൻ ഫഫ; ആവേശം ടീസർ പുറത്ത്
2023ലെ ഹിറ്റ് ചിത്രമായ രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശം എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. രോമാഞ്ചം പ്രേക്ഷകരെ നിർത്താതെ ചിരിപ്പിച്ചുവെങ്കിൽ ഫഹദ് ഫാസിൽ മാസ് ലുക്കിലെത്തുന്ന ആവേശം എങ്ങനെയാകുമെന്ന് കണ്ടറിയാം. ചിത്രത്തിൽ രംഗൻ എന്ന ഗുണ്ടാ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. താരത്തിന്റെ വ്യത്യസ്ത ഗെറ്റപ്പും മാനറിസങ്ങളും പ്രേക്ഷകരെ ഇതിനകെ ആവേശത്തിലാക്കികഴിഞ്ഞു. ഒരു മിനുട്ട് 43 സെക്കൻഡ് ദൈർഘ്യമുള്ള ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് സമൂഹമാധ്യമങ്ങളുലുൾപ്പെടെ വൻ സ്വീകാര്യതയായിരുന്നി ലഭിച്ചത്. മൻസൂർ […]
രോമാഞ്ചത്തിന് ശേഷം വീണ്ടുമൊരു ജിത്തു മാധവൻ ചിത്രം; ആവേശമായി ആവേശം ഫസ്റ്റ് ലുക്ക് പുറത്ത്
തിയേറ്ററിൽ ചിരിച്ച് ചിരിച്ച് പ്രേക്ഷകന്റെ വയറുളിക്കിപ്പോയ ചിത്രമാണ് ജിത്തു മാധവൻ സംവിധാനം ചെയ്ത രോമാഞ്ചം. സൗബിൻ ഷാഹിറും അർജുൻ അശോകനും സഹതാരങ്ങളുമെല്ലാം കൂടി ഒരു ബഹളം തന്നെയായിരുന്നു. അതിന്റെ ഹാങ്ങ്ഓവർ മാറും മുൻപേ തന്റെ അടുത്ത ചിത്രവുമായി പ്രേക്ഷകരിലേക്കെത്തുകയാണ് ഹിറ്റ് മേക്കർ ജിത്തു മാധവൻ. ഫഹദ് ഫാസിൽ നായകനായയെത്തുന്ന ഈ ‘ആവേശം’ എന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ […]