22 Dec, 2024
1 min read

‘ ജയിലർ ‘ രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ സംവിധായകന് ലഭിക്കുന്ന പ്രതിഫലം 60 കോടി

പ്രേക്ഷകര്‍ സ്വീകരിക്കണമെന്ന് ആഗ്രഹിച്ചാണ് ഏത് സംവിധായകനും തന്‍റെ ഓരോ ചിത്രവും ഒരുക്കുന്നത്. എന്നാല്‍ അപ്രവചീനയതയുള്ള സിനിമയില്‍ ചിലത് ബോക്സ് ഓഫീസില്‍ മൂക്കുംകുത്തി വീഴുമ്പോള്‍ മറ്റ് ചിലത് വന്‍ വിജയവും നേടും. തമിഴ് യുവ സംവിധായകരില്‍ ശ്രദ്ധേയനായ നെല്‍സണ്‍ ദിലീപ്‍കുമാറിനെ സംബന്ധിച്ച് അദ്ദേഹത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയത് രജനികാന്ത് ചിത്രം ജയിലര്‍ ആയിരുന്നു. സൂപ്പര്‍താര മാസ് ചിത്രങ്ങള്‍ക്ക് ഒരു ഗംഭീര മാതൃക തന്നെ സൃഷ്ടിച്ച ചിത്രം കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളിലും വന്‍ വിജയമാണ് നേടിയത്. ഇപ്പോഴിതാ നെല്‍സണെ സംബന്ധിച്ച പുതിയൊരു […]

1 min read

ജയിലർ 2 വരുന്നു….!! പ്രീ പ്രൊഡക്ഷന്‍ ജൂണിലെന്ന് റിപ്പോര്‍ട്ട്

2023 ല്‍ രജനികാന്തിന് വന്‍ വിജയം നേടിക്കൊടുത്ത ചിത്രമായിരുന്നു ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സോഫീസില്‍ 600 കോടിക്ക് മുകളില്‍ നേടിയെന്നാണ് കണക്കുകള്‍. സണ്‍ പിക്ചേര്‍സാണ് ചിത്രം നിര്‍മ്മിച്ചത്. പേട്ടയ്ക്ക് ശേഷം പുതുതലമുറ പ്രേക്ഷകര്‍ക്കും രുചിക്കുന്ന തരത്തില്‍ രജനികാന്തിന്‍റെ താരമൂല്യത്തെ ഉപയോഗപ്പെടുത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍ തുടങ്ങിയവരുടെ അതിഥിവേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. പ്രതിനായകനായി എത്തിയ വിനായകനും വലിയ കൈയടി ലഭിച്ചു. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആ സമയം മുതല്‍ എത്തുന്നുണ്ട്. […]

1 min read

തെന്നിന്ത്യൻ കളക്ഷൻ റിപ്പോർട്ട് പുറത്ത്; ആദ്യ പത്തിൽ ഒരേയൊരു മലയാള ചിത്രം

  2023ൽ റിലീസ് ചെയ്ത തെന്നിന്ത്യൻ കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ടു. ധാരാളം ഹിറ്റ് സിനിമകൾ റിലീസ് ചെയ്ത വർഷമാണിത്. വിജയ്‍യുടെ ലിയോ തൊട്ട് നാനിയുടെ സിനിമയായ ദസറയടക്കം അക്കൂട്ടത്തിലുണ്ട്. ആദ്യ പത്തിൽ ആകെ ഒരു മലയാള സിനിമയ്ക്കാണ് ഇടം നേടാനായത്. ടൊവിനോ തോമസ് ഉൾപ്പെടെ നിരവധി താരങ്ങൾ അഭിനയിച്ച 2018 ആണ് ആദ്യ പത്തിൽ ഇടംനേടിയ ആ മലയാള ചിത്രം. കളക്ഷനിൽ ഒന്നാമത് ലിയോയാണ് എന്ന് ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വിജയ് […]

1 min read

കേരള ബോക്‌സ്ഓഫീസ് 2023 കളക്ഷനില്‍ ദുല്‍ഖര്‍ രണ്ടാമന്‍ ; മുന്നില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍

കഴിഞ്ഞകുറച്ച് ദിവസങ്ങളായി സിനിമ കളക്ഷനെക്കുറിച്ചും അതില്‍ ഒന്നാമതായിട്ടുള്ള സിനിമാ താരം ആര്, സിനിമ ഏതാണെന്നുള്ള ചോദ്യങ്ങളെല്ലാമാണ് സോഷ്യല്‍ മീഡിയയയില്‍ ചര്‍ച്ചാവിഷയം. ഇതില്‍ മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ ഒന്നാമത് എന്നുള്ള ചോദ്യങ്ങളാണ് ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയകളില്‍ പരക്കുന്നത്. കളക്ഷന്റെ കണക്കുകളാണ് ഇപ്പോള്‍ ഒരു സിനിമയുടെ വിജയം തന്നെ നിര്‍ണയിക്കുക. റിലീസിന് എത്രയാണ് ഒരു ചിത്രം സ്വന്തമാക്കുന്നത് എന്നത് അതിന്റെ കുതിപ്പില്‍ നിര്‍ണായകവുമാണ്. കേരളത്തില്‍ 2023ല്‍ റിലീസ് ദിവസ കളക്ഷനില്‍ ഒന്നാമത് എത്താന്‍ മലയാളത്തില്‍ നിന്നുള്ള സിനിമയ്ക്ക് സാധിച്ചില്ല […]

1 min read

അതിരപ്പള്ളി മനോഹര സ്ഥലമെന്ന് പ്രശംസിച്ച് രജനീകാന്ത് ; ‘ജയിലര്‍’ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയിലര്‍. ചിത്രത്തിനായി ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം പ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തമിഴ് ആരാധകര്‍ മാത്രമല്ല മലയാളികളും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ശിവരാജ് കുമാറും ജാക്കി ഷ്രോഫുമൊക്കെ മുഴുനീള കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാലും എത്തുന്നുണ്ട്. ആക്ഷന്‍ കോമഡി ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിന്റെ ഭാഗമായാണ് രജനി കേരളത്തില്‍ എത്തിയത്. ഇന്നലെ കൊച്ചിയില്‍ വിമാനമിറങ്ങിയ രജനിക്ക് […]

1 min read

രജനികാന്തും മലയാളികളുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ഒന്നിക്കുന്ന ജയിലര്‍ തിയേറ്ററുകളിലേക്ക്

രജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ‘ജയിലര്‍’. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെല്‍സണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ‘ജയിലര്‍’ എന്നാണ് റിപ്പോര്‍ട്ട്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. രജനിയെ കൂടാതെ തെന്നിന്ത്യന്‍ സിനിമയിലെ മറ്റു സൂപ്പര്‍താരങ്ങളുടെ സാന്നിധ്യം ഈ ചിത്രത്തെക്കുറിച്ച് പ്രേക്ഷക പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന ഘടകമാണ്. ശിവരാജ് കുമാറും ജാക്കി ഷ്രോഫുമൊക്കെ മുഴുനീള കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അതിഥി താരമായി […]

1 min read

രജനികാന്തും മോഹന്‍ലാലും പരസ്പരം ‘ജയിലറി’ല്‍ ഏറ്റുമുട്ടും? മാസ് ഫൈറ്റ് സീന്‍ എന്ന് റിപ്പോര്‍ട്ടുകള്‍

സ്റ്റൈല്‍ മന്നന്‍ രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയിലര്‍. ചിത്രത്തിനായി ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്കെല്ലാം പ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തമിഴ് ആരാധകര്‍ മാത്രമല്ല മലയാളികളും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ശിവരാജ് കുമാറും ജാക്കി ഷ്രോഫുമൊക്കെ മുഴുനീള കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാലും എത്തുന്നുണ്ട്. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ലെങ്കിലും ചിത്രത്തിലെ ഒരു സീക്വന്‍സിനെക്കുറിച്ച് ചില റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിലെ […]

1 min read

മോഹന്‍ലാലും-രജനികാന്തും ഒന്നിക്കുന്ന ‘ജയിലറില്‍’ തെലുങ്കില്‍ നിന്നും വമ്പന്‍ താരം എത്തുന്നു! റിലീസിനായി കാത്ത് പ്രേക്ഷകര്‍

മോഹന്‍ലാലും സ്റ്റെല്‍ മന്നന്‍ രജനീകാന്തും ആദ്യമായി ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്ന ചിത്രമാണ് ‘ജയിലര്‍’. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. നെല്‍സണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം. നെല്‍സണിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. രജനികാന്ത് നായകനാകുന്ന ചിത്രത്തിലേക്ക് പുതിയൊരു താരവും എത്തിയതിനെ കുറിച്ചാണ് ഇപ്പോഴത്തെ വാര്‍ത്ത. തെലുങ്കില്‍ മികച്ച ക്യാരക്ടര്‍ റോളുകളിലും കോമഡി രംഗങ്ങളിലും തിളങ്ങിയ സുനില്‍ ആണ് ‘ജയിലറി’ലേക്ക് എത്തിയ പുതിയ താരം. മലയാളത്തിന്റെ മോഹന്‍ലാല്‍ കന്നഡയിലെ ശിവരാജ്കുമാര്‍ എന്നിവരും ‘ജയിലറു’ടെ ഭാഗമാകുന്നതിനാല്‍ […]

1 min read

ഞെട്ടി ഇന്ത്യന്‍ സിനിമാലോകം! എല്ലാ റെക്കോഡുകളും തകിടംമറിക്കുമോ ഈ കൂട്ടുകെട്ട്?

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന ആ പ്രഖ്യാപനം വന്നിരിക്കുകയാണ്. മോഹന്‍ലാലും സ്റ്റെല്‍ മന്നന്‍ രജനീകാന്തും ആദ്യമായി ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നു എന്ന വാര്‍ത്തയാണ് ഒടുവില്‍ പുറത്തു വരുന്നത്. രജനികാന്ത് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ആദ്യം വന്നെങ്കിലും ചിത്രത്തിലെ നിര്‍മ്മാതാക്കള്‍ മോഹന്‍ലാലിന്റെ സ്റ്റില്‍ പുറത്തുവിട്ടതോടെയാണ് വാര്‍ത്ത ശരിയാണെന്ന തരത്തില്‍ പുറത്തുവരുന്നത്. ഇതോടെ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രചരിച്ച റിപ്പോര്‍ട്ടുകളെ സാധൂകരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിന്റെ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ്. തമിഴിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കുന്ന ജയിലറില്‍ […]

1 min read

ജയിലറില്‍ രജനീകാന്തിനൊപ്പം അതിഥിവേഷത്തില്‍ മോഹന്‍ലാലും ? ത്രില്ലടിച്ച് ആരാധകര്‍

സൂപ്പര്‍സ്റ്റാര്‍ ജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ‘ജയിലര്‍’. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെല്‍സണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രത്തിനായി ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം പ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തമിഴ് ആരാധകര്‍ മാത്രമല്ല മലയാളികളും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. രജനികാന്ത് ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തുമെന്നാണ് […]