29 Apr, 2024
1 min read

വഞ്ചനാക്കേസ്; നടന്‍ ബാബുരാജ് അറസ്റ്റില്‍

നടന്‍ ബാബു രാജ് അറസ്റ്റില്‍. വഞ്ചനാക്കേസിലാണ് നടന്‍ ബാബുരാജിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെന്ന കേസിലാണ് ബാബുരാജിനെ അറസ്റ്റ് ചെയ്തത്. കോതമംഗലം സ്വദേശി അരുണ്‍ കുമാറാണ് നടനെതിരെ പരാതി നല്‍കിയിരുന്നത്. ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് 2020 ജനുവരിയില്‍ അരുണ്‍ കുമാറിന് പാട്ടത്തിന് നല്‍കിയിരുന്നു. കരുതല്‍ ധനമായി താരം 40 ലക്ഷം രൂപ വാങ്ങി. എന്നാല്‍ റിസോര്‍ട്ടിരിക്കുന്ന സ്ഥലത്തിന്റെ പട്ടയം സാധുവല്ലാത്തതിനാല്‍ അരുണ്‍ കുമാറിന് സ്ഥാപന […]

1 min read

‘നെഗറ്റീവ് റിവ്യൂ പറയാന്‍ മാത്രം തിയേറ്റില്‍ എത്തുന്നവരുണ്ട്’ ബാബുരാജ് തുറന്നടിക്കുന്നു

സിനിമ റിലീസ് ചെയ്യുന്ന ദിവസം തന്നെ ചിലര്‍ മോശമായി സിനിമയെ റിവ്യൂ ചെയ്യുന്നതിനെതിരെ തുറന്നടിച്ച് നടന്‍ ബാബു രാജ് രംഗത്ത്. തേര് എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ബാബുരാജ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. ഒരു സിനിമ കണ്ടാല്‍ അതില്‍ തോന്നുന്ന അഭിപ്രായം രണ്ട് ദിവസം മാറ്റിവച്ചാല്‍ നല്ലതാണ്. അതിനാല്‍ ആ സിനിമ ചിലപ്പോള്‍ രക്ഷപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പൈസ കൊടുത്തു സിനിമ കാണുന്നവര്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. പക്ഷേ എല്ലാ പടവും റിലീസ് ദിവസം തന്നെ […]