21 Jan, 2025
1 min read

“മോഹൻലാൽ എന്തുകൊണ്ട് സമ്പൂർണ്ണ കലാകാരനാകുന്നു എന്നതിന് വലിയൊരുദാഹരണം ആണ് “യോദ്ധ “

വർഷങ്ങൾക്കു ശേഷവും തെല്ലും പുതുമ ചോരാതെ നിലനിൽക്കാനും പ്രേക്ഷകനിൽ രസം സൃഷ്ടിക്കാനും ആവുകയെന്നത് അപൂർവ്വം ചില സിനിമകൾക്ക് മാത്രം സാധിക്കുന്ന സവിശേഷതയാണ്. അത്തരം ചില സിനിമകൾ പുറത്തിറങ്ങിയ കാലത്തേക്കാൾ പിന്നീടായിരിക്കും കാണികളിലേക്ക് പടർന്നു പന്തലിക്കുക. സംഗീത് ശിവന്റെ ‘യോദ്ധ’ ഈ ഗണത്തിലുള്ള സിനിമയാണ്. നേപ്പാളിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, സിദ്ധാര്‍ത്ഥ ലാമ, മധുബാല, ഉര്‍വശി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. എ.ആര്‍ ആദ്യമായി സംഗീതം ഒരുക്കിയ ചിത്രം കൂടിയായിരുന്നു യോദ്ധ. തൈപ്പറമ്പില്‍ അശോകനും അരശുമ്മൂട്ടില്‍ […]

1 min read

എല്ലാവരും പ്രതികരിച്ച് തുടങ്ങിയാൽ അനുകരണം നിർത്തും, അശോകനെ ഇനി അനുകരിക്കില്ലെന്ന് അസീസ് നെടുമങ്ങാട്…

സ്റ്റേജ് പ്രോ​ഗ്രാമുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും പ്രശസ്തനായ താരമാണ് അസീസ് നെടുമങ്ങാട്. ഈയിടെയിറങ്ങുന്ന മലയാള സിനിമകളിലെല്ലാം സജീവ സാന്നിധ്യമാണദ്ദേഹം. ജയ ജയ ഹേ, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങളിൽ അസീസിന്റെ പ്രകടനം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിനെതിരെ നടൻ അശോകൻ പറഞ്ഞ പ്രസ്താവനയും അതിന് അസീസ് നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. നടൻ അശോകനെ ഇനി വേദികളിൽ അനുകരിക്കില്ലെന്നാണ് അസീസ് നെടുമങ്ങാട് പറഞ്ഞത്. അസീസ് തന്നെ അനുകരിക്കുന്നത് മോശമായിട്ടാണെന്ന് നേരത്തെ അശോകൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അശോകനെ അനുകരിക്കില്ല […]

1 min read

സംവിധാനത്തിൽ വീണ്ടും ഒരുകൈ നോക്കാൻ ഹരിശ്രീ അശോകൻ; നിർമിച്ച് നായകനാവാൻ ദിലീപും

മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ടതാണ്  ദിലീപ്-ഹരിശ്രീ അശോകന്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച് എത്തിയ  മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. പഞ്ചാബി ഹൗസ്, ഈ പറക്കുംതളിക, മീശമാധവന്‍, സിഐഡി മൂസ ഉള്‍പ്പെടെയുളള ചിത്രങ്ങളെല്ലാം ദിലീപ് ഹരിശ്രീ അശോകന്‍ കൂട്ടുകെട്ടിന്റെതായി വലിയ വിജയം നേടിയ സിനിമകളാണ്. പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച നര്‍മ്മ മൂഹൂര്‍ത്തങ്ങളുമായിട്ടാണ് ഇരുവരും അധിക  ചിത്രങ്ങളിലും എത്തിയത്. അതിൽ പല സിനിമകളും ഇന്നും ആളുകൾ ആസ്വദിക്കുന്നതാണ്. ഹരിശ്രീ അശോകന്റെ രമണനും സുന്ദരനുമെല്ലാം ഇന്നും […]