Aparna balamurali
മലയാളത്തിൽ ഇതുവരെ കാണാത്ത രീതിയിലുള്ള റിവഞ്ച് ത്രില്ലർ, ജിഷോ ലോൺ ആന്‍റണിയുടെ അസാധ്യ മേക്കിങ്, പ്രേക്ഷക പ്രീതിയിൽ മുന്നേറി ‘രുധിരം
സാധാരണയായി അന്യ ഭാഷയിൽ നിന്നും ഒരു നടൻ മറ്റൊരു ഫിലിം ഇൻഡസ്ട്രിയിൽ എത്തുമ്പോള്‍ ക്യാരക്ടർ റോളുകളോ വില്ലൻ വേഷങ്ങളോ ഒക്കെയാകും പലപ്പോഴും ലഭിക്കുന്നത്. എന്നാൽ കന്നഡയിൽ നിന്നുമെത്തി ഒരു മലയാള സിനിമയിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ച് ഞെട്ടിച്ചിരിക്കുകയാണ് രാജ് ബി ഷെട്ടി. അദ്ദേഹം കേന്ദ്ര കഥാപാത്രമായെത്തിയ ആദ്യ മലയാള സിനിമയായ ‘രുധിര’ത്തിന് ബോക്സോഫീസിൽ ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. സിനിമയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന മലയാളി സിനിമാ പ്രേമികൾ സ്വന്തമായുണ്ട് അദ്ദേഹത്തിന്. അദ്ദേഹം നായകനായെത്തിയ കന്നഡ സിനിമകൾക്ക് നൽകിയതിനേക്കാൾ ഏറെ പിന്തുണയാണ് […]
അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ പിടിച്ചിരുത്തുന്ന ‘രുധിരം’; അഭിനയ മികവിൽ ഞെട്ടിച്ച് രാജ് ബി ഷെട്ടിയും അപർണയും, റിവ്യൂ വായിക്കാം
ഒരു ദിവസം നമ്മള്‍ ഒരു മുറിക്കുള്ളിൽ അടയ്ക്കപ്പെടുന്നു എന്ന് ചിന്തിക്കുക, മൊബൈലില്ല, കംപ്യൂട്ടറില്ല, ടെലിവിഷനില്ല, പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ദിവസങ്ങള്‍. ആ മുറിയിൽ നിന്നും പുറത്തു കടക്കാനാവാത്ത വിധം ദിവസങ്ങൾ തള്ളി നീക്കേണ്ടി വരുന്നതിന്‍റെ നിസ്സഹായത എത്രമാത്രമെന്ന് ആലോചിച്ചു നോക്കൂ, അതോടൊപ്പം ശരീരം നോവുന്ന പീഡനങ്ങളും. ഓർക്കുമ്പോഴേ പേടി തോന്നുന്നൊരു അനുഭവമാണത്. അത്തരത്തിൽ ഉള്‍ക്കിടലമുണ്ടാക്കുന്ന ഭയത്തിന്‍റേയും നിസ്സഹായാവസ്ഥയുടെയും വേദനകളുടേയുമൊക്കെ നേർക്കാഴ്ചയായി തിയേറ്ററുകളിലെത്തിയിരിക്കുകയാണ് രാജ് ബി ഷെട്ടി – അപർണ ബാലമുരളി ടീമിന്‍റെ ‘രുധിരം’ എന്ന ചിത്രം. […]
വിസ്മയിപ്പിക്കാന്‍ രാജ് ബി ഷെട്ടിയും അപർണയും; ‘രുധിരം’ നാളെ മുതൽ തിയേറ്ററുകളിൽ
‘ഒണ്ടു മോട്ടേയ കഥേ’, ‘ഗരുഡ ഗമന ഋഷഭ വാഹന’, ‘ടോബി’ എന്നീ ചിത്രങ്ങളിൽ വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘രുധിരം’ നാളെ മുതൽ തിയേറ്ററുകളിൽ. ‘The axe forgets but the tree remembers’ എന്ന ടാഗ് ലൈനോടെ തിയേറ്ററുകളിലെത്തുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ ജിഷോ ലോണ്‍ ആന്‍റണിയാണ്. മേക്കിങ്ങിൽ ഒട്ടേറെ പുതുമകളുമായിട്ടായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് അടിവരയിടുന്നുണ്ട് സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ […]
‘ഈ കാട് പോലെ തന്നെയല്ലേ ഈ ലോകം!’ ഓരോ സെക്കൻഡും ആകാംക്ഷ നിറച്ച് ‘രുധിരം’ ട്രെയിലർ പുറത്ത്; ചിത്രം ഡിസംബർ 13ന് തിയേറ്ററുകളിൽ
തെന്നിന്ത്യയിലെ ശ്രദ്ധേയ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രം ‘രുധിരം’ ട്രെയിലർ പുറത്തിറങ്ങി. ഓരോ സെക്കൻഡും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും മനസ്സിൽ തറയ്ക്കുന്ന പശ്ചാത്തല സംഗീതവും അതി ദുരൂഹമായ ചില സംഭാഷണ ശകലങ്ങളുമായാണ് ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. നവാഗതനായ ജിഷോ ലോണ്‍ ആന്‍റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്. ‘The axe forgets but the tree remembers’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. സൈക്കോളജിക്കൽ […]
ബോക്സ് ഓഫീസില്‍ ചെറിയ തുകയുമായി തുടങ്ങിയ കിഷ്‍കിന്ധാ കാണ്ഡം കളക്ഷനിൽ ഞെട്ടിക്കുന്നു..!!
പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയത്തിലേക്ക് കുതിക്കുന്ന ഒരു ചിത്രമായിരിക്കുകയാണ് കിഷ്‍കിന്ധാ കാണ്ഡം. ആസിഫ് അലിയുടെ കിഷ്‍കിന്ധാ കാണ്ഡത്തിനെ കളക്ഷൻ കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ്. ബോക്സ് ഓഫീസില്‍ ചെറിയ തുകയുമായി തുടങ്ങിയ കിഷ്‍കിന്ധാ കാണ്ഡം പിന്നീട് ആകെ കളക്ഷനില്‍ ഞെട്ടിക്കുകയാണ്. ഓണം റിലീസായി എത്തിയ ചിത്രം ഒരാഴ്ചയില്‍ ആകെ നേടുന്നത് ഏകദേശം 21 കോടിയായിരിക്കും എന്നാണ് പ്രവചനങ്ങള്‍. ആസിഫിന്റെ കിഷ്‍കിന്ധാ കാണ്ഡം 12.3 കോടിയാണ് കേരളത്തില്‍ നിന്ന് നേടിയതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിന് പുറത്ത് കിഷ്‍കിന്ധാ കാണ്ഡം 1.85 കോടി ഇന്ത്യയില്‍ നേടിയിരിക്കുന്നു എന്നാണ് […]
പ്രവചനാതീതം! പുതുമയുള്ള ഉള്ളടക്കവുമായി ഞെട്ടിച്ച് ‘കിഷ്കിന്ധാ കാണ്ഡം’, റിവ്യൂ വായിക്കാം
കഥ മുന്നോട്ടുപോകുന്തോറും കണ്ടുകൊണ്ടിരിക്കുന്നവരുടെ ഉള്ളുലയ്ക്കുന്ന കഥാഗതി. കഥാപാത്രങ്ങളുടെ സൂക്ഷ്മ തലങ്ങൾ വരെ സ്ക്രീനിൽ എത്തിച്ചിരിക്കുന്ന പ്രകടന മികവ്. പഴുതുകളേതുമില്ലാത്ത ഉദ്വേഗഭരിതമായ തിരക്കഥ, അതി സങ്കീർണ്ണമായ രംഗങ്ങള്‍ വരെ അനായാസേന ഒരുക്കിയിരിക്കുന്ന മേക്കിംഗ്… ‘കിഷ്കിന്ധാ കാണ്ഡം’ എന്ന സിനിമ മലയാളത്തിൽ അടുത്തകാലത്തിറങ്ങിയ സിനിമകളിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു അനുഭവമായാണ് അനുഭവപ്പെട്ടത്. ഒരു ഇലക്ഷൻ കാലത്താണ് സിനിമയുടെ തുടക്കം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തോക്ക് ലൈസൻസുള്ളവരുടെയെല്ലാം തോക്ക് പോലീസ് സ്റ്റേഷനിൽ സറണ്ടർ ചെയ്യാനുള്ള ഉത്തരവ് വരുന്നു. പലരും തോക്കുകളുമായി സ്റ്റേഷനിലെത്തുകയാണ്. നെടുഞ്ചാൽ […]
നിഗൂഢതകള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന കഥാപാത്രമാണ്, അടുത്ത കാലത്ത് അഭിനയിച്ചതിൽ ഗംഭീര സ്ക്രിപ്റ്റ് ; കിഷ്‌കിന്ധാ കാണ്ഡത്തെക്കുറിച്ച് വിജയരാഘവൻ
ഗുഡ്വില്‍ എന്റെര്‍റ്റൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിച്ച്, ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി, ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിഷ്‌കിന്ധാ കാണ്ഡം’. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ ട്രയ്ലർ പുറത്തിറങ്ങിയിരുന്നു. ഏറെ ആകര്‍ഷണീയമായ കഥാപശ്ചാത്തലവും രംഗങ്ങളുമുള്ള ട്രെയിലര്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഈ ഓണം ആസിഫ് അലി തൂക്കും, ആസിഫ് അഭിനയിക്കുകയല്ല ജീവിക്കുകയാണ്, ത്രില്ലിങ് ട്രെയിലര്‍, സിനിമയുടെ വിജയം ഉറപ്പിക്കാം എന്നൊക്കെയാണ് ട്രെയിലറിന് താഴെ വരുന്ന പ്രേക്ഷകരുടെ കമന്റുകള്‍. ഇപ്പോഴിതാ സിനിമയില്‍ […]
കാളിദാസ് ജയറാം, മാളവിക ജയറാം വിവാഹ നിശ്ചയം; ഇവന്റ് ഓർഗനൈസർ അപർണ്ണ ബാലമുരളി
ജയറാമിന്റെയും പാർവതിയുടെയും മക്കളുടെ വിവാഹനിശ്ചയ ചടങ്ങ് ഗംഭീരമായിരുന്നു എന്ന് ഫോട്ടോസ് കണ്ടാലറിയാം. എന്നാൽ അത്രയ്ക്കും മനോഹരമായ ആ വേദിയൊരുക്കിയത് മറ്റാരുമല്ല. ദേശീയ പുരസ്‌കാര ജേതാവും മലയാളികളുടെ പ്രിയ നടിയുമായ അപർണ ബാലമുരളിയാണ്. അപർണ നേതൃത്വം നൽകുന്ന എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന ഇവന്റ് പ്ലാനിങ് കമ്പനിയാണ് കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. അടുത്തടുത്ത ദിവസങ്ങളിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ‘ഈ യാത്രയിൽ നിങ്ങളോടൊപ്പം പങ്കു ചേരുന്നതിൽ സന്തോഷമുണ്ടെ’ന്ന് അപർണ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. മോഡലായ നീലഗിരി സ്വദേശിനി […]
“ഇത്ര ഗംഭീരമായ ഒരു ക്ലൈമാക്സ് ഇന്നേവരെ ഒരു മലയാള പടത്തിലുമുണ്ടായിട്ടില്ല” : കാപ്പ കണ്ട പ്രേക്ഷകന്റെ റിവ്യൂ
2007ലെ ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവെന്‍ഷന്‍ ആക്റ്റാണ് കാപ്പ എന്ന പേരിൽ അറിയപ്പെടുന്നത്. അങ്ങനെയൊരു പേരിൽ റിലീസിന് വന്ന ഷാജി കൈലാസ് – പൃഥ്വിരാജ് കുമാരൻ ചലച്ചിത്രം കാപ്പയും പ്രമേയമാക്കുന്നത് ഗുണ്ടായിസവും കോട്ടേഷനും ഗ്യാംഗ് വാറുകളുമാണ്. കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് സിനിമയാണ് കാപ്പ. സാധാരണ മുംബൈ, കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളെ ഹൈലൈറ്റ് ചെയ്തു വരാറുള്ള കൊട്ടേഷന്‍ സിനിമകള്ളിൽ നിന്ന് വ്യത്യസ്തമായി ഈ സിനിമ തിരുവനന്തപുരത്തെ ഒരുപറ്റം ഗുണ്ടകളുടെ കുടിപ്പകയുടെയും രക്ത ചൊരിച്ചിലിന്റെയും […]