22 Dec, 2024
1 min read

മലയാള സിനിമയിൽ അമ്മ വേഷങ്ങളിൽ തിളങ്ങിയ നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മെയ് മാസത്തിൽ അർബുദം സ്ഥിരീകരിച്ചിരുന്നു. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബർ മൂന്നിന് തുടർ പരിശോധനകൾക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കും. നാളെ കളമശേരി മുൻസിപ്പൽ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലുവ കരുമാലൂരിൽ സംസ്കരിക്കും. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം […]

1 min read

സുബ്ബലക്ഷ്മിയുടെ പല്ലുകൾ നഷ്ടപ്പെട്ടത് തന്റെ യൗവ്വനത്തിൽ തന്നെ; 35ാമത്തെ വയസിലെ അപകടത്തിന് ശേഷം സംഭവിച്ചത്…

നാല് തലമുറയുടെ ഓര്‍മ്മകള്‍ ബാക്കി വച്ച് യാത്രയായിരിക്കുകയാണ് നടി സുബ്ബലക്ഷ്മി. കൊച്ചുമകളുടെ മകള്‍ സുദര്‍ശനയേയും കണ്ട്, അവരുടെ സന്തോഷങ്ങളുടെ ഭാഗമായിട്ടാണ് സുബ്ബലക്ഷ്മി അമ്മാൾ ലോകത്തോട് വിട പറഞ്ഞത്. താരത്തിന്റെ സിനിമയിലേക്കുള്ള വരവ് 69–ാം വയസ്സിലായിരുന്നു. എന്നിട്ട് കൂടി നിരവധി സിനിമകളുടെ ഭാ​ഗമാകാൻ താരത്തിന് കഴിഞ്ഞു. പല്ലു പോകുന്ന പ്രായത്തിൽ സിനിമയിലേക്കെത്തിയ കഥ വിവരിച്ച് സുബ്ബലക്ഷ്മി തന്നെ ചിരിക്കുമായിരുന്നു. പക്ഷേ താരത്തിന്റെ പല്ലുകൾ നഷ്ടപ്പെട്ടത് കൂടിയ പ്രായത്തിലല്ല, തന്റെ 35–ാം വയസ്സിൽ ഒരപകടത്തിൽ പെട്ടായിരുന്നു. എന്നാൽ വയ്പുപല്ലു വയ്ക്കാൻ […]

1 min read

“അഞ്ചാം പാതിര സിനിമ കണ്ടിട്ട് ഒരാഴ്ച ഞാൻ ഉറങ്ങിയില്ല”… നിത്യാ ദാസ് പറയുന്നു

കലാ സംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പള്ളി മണി’. കെ. വി. അനിൽ തിരക്കഥയെഴുതിയ ചിത്രം ഒരു സൈക്കോ ഹൊറർ ത്രില്ലറാണ്. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നിത്യാ ദാസ് ഒരു നീണ്ട ഇടവേളയ്ക്കുശേഷം എത്തുന്ന ചിത്രം കൂടിയാണ് പള്ളി മണി. ശ്വേതാ മേനോനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എൽ എ പ്രൊഡക്ഷന്റെ ബാനറിൽ ലക്ഷ്മി, അരുൺ മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയിൽ തീർത്തും അപരിചിതമായ […]

1 min read

”സാധാരണ സൂപ്പര്‍ താരങ്ങള്‍ അത്തരം ചിത്രങ്ങളില്‍ അഭിനയിക്കാറില്ല, മമ്മൂട്ടി പരാതിയൊന്നും കൂടാതെ അഭിനയിച്ചു” ; മനസ് തുറന്ന് നയന്‍താര

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് നയന്‍താര. സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന കുടുംബ ചിത്രത്തില്‍ നിന്ന് തുടങ്ങിയതാണ് നയന്‍താരയുടെ സിനിമാ ജീവിതം. ഇടയ്ക്ക് മലയാളത്തില്‍ നിന്നും തമിഴിലേക്ക് ചേക്കേറുക കൂടി ചെയ്തപ്പോള്‍ പൂര്‍ണ്ണമായും ഒരു ന്യൂ ജനറേഷന്‍ നായിക എന്ന നിലയിലേക്ക് നയന്‍സ് ബ്രാന്‍ഡ് ചെയ്യപ്പെട്ടു. 2010 ല്‍ ബോഡിഗാഡ്, എലെക്ട്ര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ നിന്നും 5 വര്‍ഷത്തോളം നയന്‍താര വിട്ടു നിന്നിരുന്നു. നയന്‍താരയ്‌ക്കൊപ്പം മലയാളത്തില്‍ ഏറ്റവും അധികം അഭിനയിച്ച താരം […]

1 min read

‘എനിക്കൊപ്പം നിന്നവർക്ക് സിനിമയിൽ അവസരം നഷ്‌ടമായി, കൂടെ നിൽക്കുമെന്ന് പറഞ്ഞവർ നിലപാട് മാറ്റി’: ഇതുവരെ താണ്ടിയ വിഷമങ്ങൾ പങ്കുവച്ച് നടി ഭാവന

മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. എന്നാൽ കുറച്ചു വർഷങ്ങളായി മലയാള സിനിമയിൽ അത്ര സജീവമല്ല താരം. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം താരമിപ്പോൾ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. ഭാവന തന്നെയാണ് ഈ സന്തോഷ വിവരം പങ്കുവെച്ചിരിക്കുന്നത്. ‘ ദ ന്യൂസ് മിനുറ്റിന് ‘ നൽകിയ അഭിമുഖത്തിലാണ് നടി ഈ കാര്യം വ്യകത്മാക്കിയത്. മലയാളത്തിലേയ്ക്കുള്ള തിരിച്ചു വരവിൻ്റെ കാര്യം മാത്രമല്ല താരം സൂചിപ്പിച്ചത്. തൻ്റെ പ്രതിസന്ധി ഘട്ടങ്ങളിൽ മലയാള സിനിമ മേഖലയിലെ പല താരങ്ങളും തനിയ്ക്കൊപ്പം […]