24 Dec, 2024
1 min read

സിനിമയിലെ സന്ദേശം യാഥാർത്ഥ്യമാക്കി 777 ചാർലി’ ടീമിന്റെ ‘പെറ്റ് അഡോപ്ഷൻ ഡ്രൈവ്’

പലതരത്തിലുള്ള സിനിമ പ്രമോഷനുകളും നാം ദിനംപ്രതി കാണുന്നതാണ്. ഓൺലൈൻ മാധ്യമ രംഗത്ത് ആണ് അവ ഏറ്റവും കൂടുതൽ ഉണ്ടാവാറുള്ളത്. ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് പ്രമോഷൻ ചെയ്യുന്ന കാര്യങ്ങൾ ഉണ്ടെങ്കിലും അത് എങ്ങനെ വ്യത്യസ്തമായി ചെയ്യാമെന്ന് കാണിച്ച്‌ തന്നിരിക്കുകയാണ് 777 ചാർളി ടീം. കന്നഡതാരം രക്ഷിത് ഷെട്ടിയെ നായകനാക്കി കിരൺ രാജ് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രമാണ് ‘777 ചാർലി’.  മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം കേരളത്തിലും മികച്ച പ്രതികരണമാണ് നേടുന്നത്. നല്ല രീതിയിൽ  […]

1 min read

‘777 ചാര്‍ളി’ ക്ക് നികുതി ഇളവ് നല്‍കി കര്‍ണാടക ; കണ്ടവർ വീണ്ടും കാണുന്നു! വന്‍ ഹിറ്റായി ‘777 ചാര്‍ളി’

കന്നട താരം രക്ഷിത് ഷെട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘777 ചാര്‍ലി’. ഒരു നായകുട്ടിയുടെയും, യുവാവിന്റേയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് 777 ചാര്‍ലി. മലയാളം, കന്നട, തെലുങ്ക്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വന്‍ ഹിറ്റായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. നായകളെ കഥാപാത്രങ്ങളാക്കി മുമ്പ് നിരവധി സിനിമകളില്‍ റിലീസ് ആയിട്ടുണ്ടെങ്കിലും ഈ സിനിമയ്ക്ക് ഒരു പ്രത്യേക ഫീലാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇതുവരെ മികച്ച പ്രതികരണമാണ് 777 ചാര്‍ലിക്ക് പ്രേക്ഷകരില്‍ […]

1 min read

‘അപേക്ഷയാണ്.. എല്ലാവരും ഈ സിനിമ എന്തായാലും കാണണം..’ ; ‘777 ചാർളി’ ഒരുക്കിയവർക്ക് നന്ദി പറഞ്ഞ് ബോളിവുഡ് താരം ജോൺ എബ്രഹാം!

ഇറങ്ങിയ നാൾതൊട്ട് മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമയാണ് 777 ചാർളി. കളിയും ചിരിയും  നൊമ്പരവും തിരിച്ചറിവുകളുമെല്ലാമായി തുടക്കം മുതൽ അവസാനം വരെ ഒരു ഫീൽ ഗുഡ് അനുഭവം തരുന്ന ചിത്രമാണത്. കന്നഡ താരം രക്ഷിത് ഷെട്ടിയും ഒരു നായക്കുട്ടിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 777 ചാർളി സംവിധാനം ചെയ്തിരിക്കുന്നത് മലയാളിയായ കിരൺരാജാണ്. വിവിധ മേഖലകളിലെ നിരവധി പ്രമുഖരാണ് സിനിമയെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്. ഇന്ത്യയിൽ മുഴുവനും ചിത്രം ചർച്ചയാകുന്ന വേളയിൽ ബോളിവുഡ് താരം സാക്ഷാൽ ജോൺ എബ്രഹാമും […]

1 min read

“എനിക്കും അതുപോലെയൊരു നായക്കുട്ടി ഉണ്ടായിരുന്നു”ചാർളി കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

മലയാളിയായ കിരൺ രാജ് സംവിധാനം ചെയ്ത കന്നട സൂപ്പർതാരം രക്ഷിത് ഷെട്ടി കേന്ദ്രകഥാപാത്രമായി എത്തിയ പാൻ ഇന്ത്യൻ ചിത്രമാണ് 777 ചാർളി. ചിത്രം മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. എല്ലാ ആളുകളുടെയും പ്രായഭേദമന്യേ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന സിനിമയാണ് 777 ചാർളി. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു രാഷ്ട്രീയ പ്രവർത്തകൻ കരയുന്ന ചിത്രമാണ് വൈറലാകുന്നത്. ആ കരയുന്ന ആ രാഷ്ട്രീയക്കാരൻ മറ്റാരും അല്ല, കർണാടക മുഖ്യമന്ത്രിയാണ്. കർണാടക മുഖ്യമന്ത്രി […]

1 min read

കരയാതെ ഈ സിനിമ നിങ്ങൾക്ക് കണ്ടുതീർക്കാനാവില്ല! ധർമയും ചാർലിയും തിയറ്ററുകളിൽ ആളെ കൂട്ടുന്നു ; പ്രേക്ഷകരുടെ കണ്ണും മനസും ഒരുപോലെ നിറച്ച് ” 777 ചാർളി”

നല്ലൊരു കഥയും കുറച്ചു കളിയും കുറച്ചു ചിരിയും കുറച്ചധികം നൊമ്പരവും തിരിച്ചറിവുകളും ഒക്കെ അവസാനം വരെ തരുന്ന ഒരു ചിത്രമാണ് 777 ചാർളി. “നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ ഒരു നായ നിങ്ങളുടെ ജീവിതത്തിലേക്ക് വരും, നിങ്ങളുടെ ഹൃദയം കവരും, എല്ലാം മാറ്റും,”  എന്ന പ്രശസ്തമായ വരികളിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. അവിടെ നിന്നു തന്നെ പ്രേക്ഷകന് ഒരു ഫീൽ ഗുഡ് അനുഭവം ചിത്രം നൽകാൻ തുടങ്ങും. കന്നഡ താരം രക്ഷിത് ഷെട്ടിയേയും ഒരു നായക്കുട്ടിയേയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളിയായ […]

1 min read

‘Most Anticipated Movie In india’! ; ബോക്സ്‌ ഓഫീസും ജനഹൃദയങ്ങളും ഒരുമിച്ച് കീഴടക്കാൻ രക്ഷിത് ഷെട്ടി ചിത്രം ‘777 ചാര്‍ളി’ വരുന്നു!

തമിഴ്-ബോളിവുഡ് സിനിമകളെ തകര്‍ത്തെറിയാന്‍ വീണ്ടുമൊരു കന്നട ചിത്രം പാന്‍ ഇന്ത്യന്‍ തരംഗമാകുന്നു. രക്ഷിത് ഷെട്ടി നായകനായി എത്തുന്ന ‘777 ചാര്‍ളി’യാണ് പുത്തന്‍ തരംഗം സൃഷ്ടിക്കുന്നത്. തമിഴ് നടന്‍ കമല്‍ഹാസന്റെ ‘വിക്രം’ എന്ന സിനിമയും, അക്ഷയ് കുമാറിന്റെ ‘പൃഥ്വിരാജ്’ എന്ന സിനിമയും അടുത്ത ആഴ്ച റിലീസ് ആകാന്‍ ഒരുങ്ങുമ്പോഴാണ് കന്നടയില്‍ നിന്നും ഒരു സൂപ്പര്‍ ഹിറ്റ് ചിത്രം കൂടി എത്തുന്നത്. ഇതോടെ വമ്പന്‍ പോരാട്ടം തന്നെയാകും വരും ദിവസങ്ങളില്‍ കാണാന്‍ സാധിക്കുക. കമല്‍ഹാസന്‍-ലോകേഷ് കനകരാജ് കൂട്ടുകെട്ടിന്റെ മെഗാ-മള്‍ട്ടിസ്റ്റാര്‍ ചിത്രം […]