കണ്ടു, ആ പഴയ ഓജസ്സും തേജസ്സുമുള്ള സുരേഷ് ഗോപിയെ… ‘കാവലി’ന്റെ ട്രെയിലർ വലിയ പ്രതീക്ഷ നൽകുന്നു

സുരേഷ് ഗോപി ആരാധകരും മലയാള സിനിമാ പ്രേക്ഷകരും വളരെ ആകാംഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് കാവൽ. ഗുഡ്‌വിൽ എന്റർടൈൻമെന്റസിന്റെ ബാനറിൽ ഹിറ്റ്മേക്കർ നിർമാതാവ് ജോബി ജോർജാണ് കാവൽ നിർമ്മിക്കുന്നത്.ചിത്രത്തിന് വേണ്ടി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ ആവേശഭരിതരാക്കി കൊണ്ട്കാവലിന്റ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ആക്ഷനും കുടുംബ ബന്ധത്തിനും സൗഹൃദത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാവൽ എന്ന് ട്രെയിലർ വ്യക്തമാക്കുന്നു. സുരേഷ് ഗോപിയുടെ അതിഗംഭീരമായ പ്രകടനം തന്നെയാണ് ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നത്. വർഷങ്ങൾക്കുശേഷം ശക്തമായ പ്രകടനത്തോടെ സുരേഷ് ഗോപി വീണ്ടും വലിയൊരു തിരിച്ചുവരവ് തന്നെ കാവലിലൂടെ നടത്തുമെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. ‘ആ പഴയ സുരേഷ് ഗോപിയെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു’ എന്നാണ് ട്രെയിലർ കണ്ട ആരാധകർ സോഷ്യൽ മീഡിയയിൽ നൽകുന്ന പ്രതികരണം. തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തമ്പാന്റെ ഉറ്റ സുഹൃത്തായ ആന്റണിയുടെ വേഷം രഞ്ജി പണിക്കർ ആണ് ചെയ്യുന്നത്. നിഥിൻ രഞ്ജി പണിക്കർ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിലെ ടെയിൽ എൻഡ് എഴുതിയിരിക്കുന്നത് രഞ്ജി പണിക്കർ ആണ്.

മുത്തുമണി, പത്മരാജ് രതീഷ്, റേച്ചൽ ഡേവിഡ്, ഇവാൻ അനിൽ, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കർ രാമകൃഷ്ണൻ, തുടങ്ങിയ അഭിനേതാക്കൾ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ആരാധകർക്കും കുടുബ പ്രേക്ഷകർക്കും ഒരേപോലെ ആസ്വദിക്കാൻ പറ്റുന്ന തരത്തിലാണ് കാവൽ ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലർ വ്യക്തമാക്കുന്നതുകൊണ്ടുതന്നെ ഏവരും വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. സൂപ്പർഹിറ്റ് ചിത്രം ജോസഫിന്റെ സംഗീതസംവിധായകൻ രഞ്ജിൻ രാജനാണ് കാവലിനു സംഗീതമൊരുക്കുന്നത്.

Related Posts

Leave a Reply