”ഞാനായിരുന്നു മുഖ്യമന്ത്രി എങ്കിൽ ആ പ്രശ്നം ഒറ്റ ഫോൺകോളിൽ പരിഹരിച്ചാനെ ശ്രീ പിണറായി വിജയന്റെ മൈൻഡ് സെറ്റ് ഒക്കെ വേറെ ആയിരിക്കാം..” സുരേഷ് ഗോപി തുറന്നു പറയുന്നു
1 min read

”ഞാനായിരുന്നു മുഖ്യമന്ത്രി എങ്കിൽ ആ പ്രശ്നം ഒറ്റ ഫോൺകോളിൽ പരിഹരിച്ചാനെ ശ്രീ പിണറായി വിജയന്റെ മൈൻഡ് സെറ്റ് ഒക്കെ വേറെ ആയിരിക്കാം..” സുരേഷ് ഗോപി തുറന്നു പറയുന്നു

നീണ്ട വർഷങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഒടുവിൽ പ്രമുഖ കമ്പനിയായ കിറ്റക്സ് തെലുങ്കാനയിലേക്ക് പോകുന്നതുമായി വലിയ വിവാദമാണ് കേരള രാഷ്ട്രീയ ഭൂപടത്തിൽ നിറഞ്ഞു നിൽക്കുന്നത്. സമകാലിക രാഷ്ട്രീയ വിഷയം എന്ന നിലയിൽ വളരെ പ്രാധാന്യത്തോടെ കൂടെ മാധ്യമങ്ങളും ചർച്ചചെയ്യുന്ന ഈ വിഷയത്തിൽ മേൽ നടനും എംപിയുമായ സുരേഷ് ഗോപിയുടെ പ്രതികരണം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.’ഞാനായിരുന്നു മുഖ്യമന്ത്രി എങ്കിൽ ഒറ്റ ഫോൺ കോളിൽ തന്നെ കിറ്റക്സ് പ്രശ്നം പരിഹരിച്ചാനെ’ എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചിരിക്കുന്നത്. ‘ചാനൽ അയാം’ന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി സമകാലിക രാഷ്ട്രീയ വിവാദ വിഷയത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. കിറ്റക്സ് പ്രശ്നം ഇത്രത്തോളം വഷളാകാൻ കാരണം തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു. തെലുങ്കാനയിലേക്ക് കിറ്റക്സിനെ സാബു എം. ജേക്കബ് മാറ്റിയത് ഉചിതമായ തീരുമാനമാണെന്നും സുരേഷ് ഗോപി പറയുന്നു. വ്യവസായ സൗഹൃദം ഇല്ലാത്ത നാടാണ് കേരളം എന്നും ഒരു മൃഗത്തെ പോലെ തന്നെ ആട്ടിയോടിച്ചു എന്നുമാണ് കിറ്റക്സ് സ്ഥാപകൻ സാബു എം ജേക്കബ് ആരോപിച്ചത്. അദ്ദേഹത്തിന്റെ ആരോപണത്തെ ഒരുപരിധിവരെയെങ്കിലും അംഗീകരിക്കുന്ന തരത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ചൂണ്ടിക്കാണിക്കപ്പെട്ട ചെറിയ പരിസ്ഥിതി പ്രശ്നങ്ങൾ പോലും പരിഹരിക്കാവുന്നതായിരുന്നു എന്നാണ് സുരേഷ് ഗോപി പറയുന്നത്.

കിറ്റക്സിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചകളെ എടുത്തു പറഞ്ഞില്ലെങ്കിലും ഈ പ്രശ്നങ്ങൾ നടക്കുമ്പോൾ താൻ ആയിരുന്നു മുഖ്യമന്ത്രിയിൽ ഒറ്റ ഫോൺകോളിൽ തന്നെ ഈ പ്രശ്നം പരിഹരിച്ചാനെയെന്ന് സുരേഷ് ഗോപി തുറന്നു പറയുന്നു. സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെ: “ഞാൻ ശ്രീ.പിണറായി വിജയൻ ആണെങ്കിൽ അതിനകത്ത് അദ്ദേഹത്തിന്റെ മൈൻഡ് സെറ്റ് ഒക്കെ വേറെ ആയിരിക്കാം ഞാനതിനെ ചോദ്യം ചെയ്യുന്നുമില്ല. കിറ്റക്സ് സാബു ആദ്യം സംസാരിച്ചു തുടങ്ങിയപ്പോൾ സെക്രട്ടറിയുടെ അടുത്ത് പറഞ്ഞ് ഫോൺ എടുത്തു വിളിച്ചു ‘കിറ്റക്സ് സാബു അല്ലേ ഉടനെ എന്റെ ഓഫീസിലേക്ക് വരൂ’ ഒന്ന് ചിന്തിച്ചു നോക്കൂ എന്തും സംഭവിക്കാമായിരുന്നു. ഒരു ജഡ്ജ് ആവാനുള്ള അധികാരമുണ്ട് മുഖ്യമന്ത്രിക്ക്.ഉദ്യോഗസ്ഥരെ വിളിച്ചിരുത്തി ഇതുപോലെ സംസാരിച്ച് ഇതിനകത്ത് എവിടെയാണ് അപകടം പറ്റിയത്, എന്തൊക്കെയാണ് സാബു തിരുത്തേണ്ടത്, എന്തൊക്കെയാണ് ഉദ്യോഗസ്ഥർ, ശാസന രൂപത്തിലല്ല ശിക്ഷയുടെ രൂപത്തിൽ എന്താണെന്ന്… പറഞ്ഞു വിട്ടയക്കണം അവരെ ജനങ്ങളുടെ ശമ്പളം വാങ്ങുന്ന ഒരുത്തനും കുല്സിതം കളിക്കാനുള്ള തട്ടകം അല്ല.”

Leave a Reply