പ്രേക്ഷകർ ഇത് വരെ കാണാത്ത ഒരു കഥാപാത്രമായി വിസ്മയിപ്പിക്കാൻ സുരേഷ് ഗോപി എത്തുന്നു
1 min read

പ്രേക്ഷകർ ഇത് വരെ കാണാത്ത ഒരു കഥാപാത്രമായി വിസ്മയിപ്പിക്കാൻ സുരേഷ് ഗോപി എത്തുന്നു

സുരേഷ് ഗോപി നായകനായ ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രമാണ് മേ ഹും മൂസ. ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാപ്പാൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ വിജയത്തിനു ശേഷം സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന ഒരു മികച്ച ചിത്രം തന്നെയാണ് മേ ഹും മൂസ, പ്രഖ്യാപന സമയം മുതൽ തന്നെ ചിത്രം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിനായി പുറത്തു വരുന്ന വാർത്തകൾ എല്ലാം പ്രേക്ഷകർ വലിയ ഇഷ്ടത്തോടെയാണ് സ്വീകരിക്കുന്നത്. ചിത്രം സെപ്റ്റംബർ 30 ന് തീയേറ്ററുകളിലെത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. സംവിധായകൻ ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്റർ കൂടി പുറത്ത് വിട്ടിട്ടുണ്ട്.

സിഗരറ്റ് ഒക്കെ വലിച്ച് ഒരു മാസ്സ് ലുക്കിൽ ആണ് പോസ്റ്ററിൽ താരത്തിനെ കാണാൻ സാധിക്കുന്നത്. അണിയറപ്രവർത്തകർ പങ്കുവെച്ച ഈ പോസ്റ്റിലെ സുരേഷ് ഗോപിയുടെ ലുക്ക് ഇതിനോടകം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. നിരവധി ആളുകളാണ് സുരേഷ് ഗോപിക്കും മേ ഹും മൂസ ടീമിനും ആശംസകളുമായി എത്തിയിരിക്കുന്നത്. ചിത്രത്തിൽ ഒരു ആർമിക്കാരന്റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത് എന്ന് ഇതിനു മുൻപ് തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മാത്രമായിരുന്നു പുറത്ത് വിട്ടത്.

ചിത്രത്തിൽ സുരേഷ് ഗോപിയെ കൂടാതെ സൈജു കുറുപ്പ്, ശ്രിന്ദ, ഹരീഷ് കണാരൻ, പൂനം ബജ്‌വ എന്നിവരെയും പോസ്റ്ററിൽ കാണാൻ സാധിക്കുന്നുണ്ട്. 75 ദിവസത്തോളമാണ് ചിത്രീകരണം ഉണ്ടായിരുന്നത്. പുറത്തിറങ്ങിയ ഗാനങ്ങളൊക്കെ തന്നെ ശ്രദ്ധ നേടിയിരുന്നു. സുരേഷ് ഗോപിയുടെ ഒരു വലിയ തിരിച്ചു വരവ് തന്നെയാണ് ഇതെന്നാണ് പുതിയ ചിത്രങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിജയം നേടിയവയായിരുന്നു. കാവൽ എന്ന ചിത്രവും ബോക്സ് ഓഫീസിൽ നേടിയത് വലിയ വിജയമായിരുന്നു. ഇപ്പോഴിതാ പാപ്പാൻ എന്ന ചിത്രത്തിന്റെ വിജയം സുരേഷ് ഗോപിയെ വീണ്ടും പഴയ പ്രതാപത്തിലേക്ക് കൊണ്ടുചെന്ന് എത്തിച്ചിരിക്കുകയാണ്. സുരേഷ് ഗോപിയും ബിഗ് സ്ക്രീനിൽ നിറസാന്നിധ്യമായി കാണാൻ സാധിക്കുന്നത് പ്രേക്ഷകർക്കും സന്തോഷം നിറയ്ക്കുന്ന നിമിഷം തന്നെയാണ്. അടുത്ത കാലങ്ങളിലായി സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ സജീവ സാന്നിധ്യം കൂടിയാണ് സുരേഷ് ഗോപി. പുതിയ വാർത്തകൾക്ക് എല്ലാം ആരാധകരും ഏറെയാണ്.