തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന് കോവിഡ് സ്ഥിരീകരിച്ചു !!
1 min read

തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന് കോവിഡ് സ്ഥിരീകരിച്ചു !!

ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സൂപ്പർതാരമാണ് തെലുങ്ക് നടൻ അല്ലു അർജുൻ. ബിഗ് ബഡ്ജറ്റ് ഒഴുകുന്ന ‘പുഷ്പ’ എന്ന ആക്ഷൻ ചിത്രമാണ് അല്ലു അർജുൻ നായകനാകുന്ന പുതിയ സിനിമ. മലയാളത്തിൽ നിന്നും ഫഹദ് ഫാസിൽ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ വലിയ തരംഗമാണ് സമൂഹമാധ്യമങ്ങളിൽ സൃഷ്ടിച്ചത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ വളരെ ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ അല്ലു അർജുന് കൊവിഡ് ബാധിച്ചു എന്ന വിവരമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. താരം തന്നെയാണ് സമൂഹമാധ്യമം വഴി കോവിഡ് ബാധിച്ച വിവരം ആരാധകരെ അറിയിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്വഭവനത്തിൽ തന്നെ ചികിത്സയിലായിരുന്ന അല്ലു അർജുൻ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ പരിശോധന നടത്തണമെന്നും വേണ്ട നടപടികൾ ചെയ്യണമെന്നും അല്ലു അർജുൻ അഭ്യർത്ഥിക്കുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായിരുന്നു. ഓഗസ്റ്റ് പതിമൂന്നാം തീയതി പുഷ്പാ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാൽ രാജ്യവ്യാപകമായി കോവിഡിന്റെ രണ്ടാം ഘട്ടം വളരെ വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സിനിമാ മേഖല ഉൾപ്പെടെ നിരവധി മേഖലകൾക്ക് താൽക്കാലികമായ നിരോധനമേർപ്പെടുത്തി ഇരിക്കുകയാണ് ഗവൺമെന്റ്. ഇതിനോടകം സൂപ്പർ താരങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖർക്ക് കോവിഡ് സ്വീകരിച്ചുകഴിഞ്ഞു. എന്നിട്ട് മുഴുവൻ യുവാക്കളടക്കം നിരവധി ആരാധകരുള്ള അല്ലു അർജുനും കോവിഡ് സ്വീകരിച്ചിരിക്കുകയാണ്.എന്നാൽ അല്ലു അർജുന്റെ സ്ഥിതി നിയന്ത്രിതം ആണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Leave a Reply