‘നിറത്തെ കുറിച്ച് കമെന്റുകൾ വരാറുണ്ട്, വിമർശിക്കുന്നവർക്ക്‌ മറുപടി നൽകാൻ എനിക്കറിയാം’ നടി നിമിഷ സജയൻ പറയുന്നു
1 min read

‘നിറത്തെ കുറിച്ച് കമെന്റുകൾ വരാറുണ്ട്, വിമർശിക്കുന്നവർക്ക്‌ മറുപടി നൽകാൻ എനിക്കറിയാം’ നടി നിമിഷ സജയൻ പറയുന്നു

ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നേ മികച്ച നടി എന്ന് തെളിയിച്ച നടിയാണ് നിമിഷ സജയൻ.സിനിമയിൽ വന്നതുമുതൽ നാടൻ വേഷങ്ങളിൽ ആണ് താരം കൂടുതലായും വന്നിട്ടുള്ളത്. മോഡേൺ വേഷങ്ങൾ തനിക്കു ചേരില്ലന്നാണ് നിമിഷ പറയുന്നത്. എന്നാൽ സിനിമയിൽ കാണുന്നപോലെ താരം അത്ര നാട്ടിൻ പുറത്തു കാരിയല്ല മുംബൈ മലയാളിയാണ് നിമിഷ.അത് കൊണ്ടുതന്നെ മോഡേൺ ആണ് താരം എന്നാലും മോഡേൺ വേഷങ്ങൾ സിനിമയിൽ ചെയ്യാറില്ല.പല വേദികളിലുമായി ഇത് നിമിഷ വെളിപ്പെടുത്തിയിട്ടുണ്ട്.നിമിഷയുടെ ഓരോ ചിത്രവും അറിയപ്പെടുന്നത് ഒരു മേയ്ക്കപ്പും ചെയ്യാത്ത ഒരു നടി എന്നത്തിന്റെ അടിസ്ഥാനത്തിൽ ആണ്.മേയ്ക്കപ്പ് ഉപയോഗിക്കില്ല എന്നതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ഒരു പാട് വിമർശനങ്ങളും ചോദ്യങ്ങളും ഉയർന്നുവരാറുണ്ട്. എന്നാൽ തന്റെ നിറത്തിൽ താൻ കംഫേർട്ടബിൾ ആണ് എന്നാ മറുപടിയുമായി താരം മുന്നോട്ട്.ഇരുണ്ട നിറക്കാരെ വേർതിരിവോടെ കാണുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി പറഞ്ഞതിങ്ങനെ,എന്റെ നിറത്തിൽ ഞാൻ കംഫർട്ടബിൾ ആണ്. നിറത്തെ കുറിച്ച് കമെന്റുകൾ വരാറുണ്ടെങ്കിലും ഞാൻ അത് കാര്യമാക്കാറില്ല, എനിക്കത് കുഴപ്പമില്ല എന്ന് തുറന്ന് പറഞ്ഞു.

ഷോർട്സ് ഇട്ടാൽ വിമർശിക്കുന്നവരെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ലളിതമായ രീതിയിൽ ഉത്തരം നൽകി,അനാവിശ്യ ചോദ്യങ്ങൾക് ഉത്തരം നൽകാറില്ല. അവർ അവർക്ക് പറയാനുള്ളത് തുറന്നു പറയുന്നു അത് കാര്യമാക്കി എടുക്കണോ എടുക്കണ്ടായോ എന്നത് എന്റെ തീരുമാനമാണ്. നേരിട്ട് ആരും ഇങ്ങനെയുള്ള കാര്യങ്ങൾ സംസാരിച്ചിട്ടില്ല, ഇനി അങ്ങനെ സംസാരിച്ചാൽ കൂടി അതിന് മറുപടി കൊടുക്കാൻ എനിക്ക് സാധിക്കും എന്നാണ് നിമിഷ പറഞ്ഞത്.

Leave a Reply