അന്ന് വഴക്കിട്ട് കരഞ്ഞ നവ്യ ഇന്ന് അമ്പിളിയെ ചേർത്തുപിടിച്ചു; ആശ്വസിപ്പിച്ച് ഫോൺ കോൾ
1 min read

അന്ന് വഴക്കിട്ട് കരഞ്ഞ നവ്യ ഇന്ന് അമ്പിളിയെ ചേർത്തുപിടിച്ചു; ആശ്വസിപ്പിച്ച് ഫോൺ കോൾ

2001 ലെ കേരള സംസ്ഥാന സ്കൂൾ ഉവ്വജനോത്സവ വേദിയിൽ അന്നത്തെ കലാതിലകമായ അമ്പിളി ദേവിക്ക് എതിരെ നവ്യ നായർ ആരോപണം ഉന്നയിക്കുകയും തനിക്കു നഷ്ടമായ കലാതിലക പട്ടത്തെ ചൊല്ലി പൊട്ടിക്കരയുന്ന വീഡിയോ ഇന്നും ഓർമയിൽ നിൽപ്പുണ്ട്. അഭിനയ രംഗത്തേക്ക് വരും മുൻപേ ഉവജനവെദിയിലെ മിന്നും താരങ്ങൾ ആയിരുന്നു അമ്പിളി ദേവിയും നവ്യ നായരും.കാലാതിലകപട്ടം നഷ്ടപെട്ടപ്പോൾ വേദനയോടെ പൊട്ടിക്കരഞ്ഞ അന്നത്തെ തെറ്റിധരണ പിന്നീട് മാറിയതായി സിനിമയിൽ എത്തിയ ശേഷം നവ്യ നായർ വ്യക്തമാക്കിയിരുന്നു.പിന്നീട് ഇരുവരും സുഹൃത്തുക്കളായി മാറുകയും, നവ്യ സിനിമ രംഗത്തും, അമ്പിളി ദേവി സീരിയേൽ തലത്തിലും അഭിനയം തുടർന്നു.കഴിഞ്ഞ ദിവസങ്ങളിൽ അമ്പിളി ദേവി തന്റെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളെ പറ്റി വെളിപ്പെടുത്തുകയുണ്ടായി.അമ്പിളി ദേവിയുടെ ഒരു ഫേസ്ബുക്ക്‌ പോസ്റ്റ്‌ വൈറൽ ആയതിന് പിന്നാലെ അമ്പിളി ദേവിയുടെ ഭർത്താവായ ആദിത്യൻ ജയൻ ആയിരുന്നു ഇതേ കുറിച്ച് പറഞ്ഞത്. അതിനു പുറമെ ആദിത്യനെതിരെ അവിഹിത ബന്ധം ആരോപിച്ചു അമ്പിളി ദേവി രംഗത്തുവന്നു. ഭർത്താവിൽ നിന്നും വളരെ മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്. പലരും ഭർത്താവിനു മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നു എന്നും അമ്പിളി ദേവി പറയുന്നു.

വളരെ മോശമായിരുന്നു ആദിത്യന്റെ പ്രതികരണങ്ങൾ എന്നും ശാരീരിക ആക്രമണങ്ങൾ വരെ നേരിടേണ്ടി വന്നിരുന്നു, തനിക്കു ഇനി കരയാൻ കണ്ണുനീർ ഇല്ലാ എന്നൊക്കെ ആണ് അമ്പിളി ദേവി സോഷ്യൽ മീഡിയയിൽ പറഞ്ഞത്. അടുത്ത സുഹൃത്തായ അനു ജോസഫുമായി സംസാരിക്കവേയാണ് അമ്പിളി ദേവി കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്. നേരിട്ട് പരിചയം ഇല്ലാത്തവർ കൂടി തന്നെ ഇതേ വിഷയത്തെ കുറിച്ച് ആശ്വസിപ്പിക്കാൻ എത്തിയിരുന്നു .സിനിമ മേഖലയിൽ ഉള്ളവരും തന്നെ വിളിചാശ്വസിപ്പിച്ചിരുന്നു.നവ്യ നായരുടെ ഭർത്താവ് സന്തോഷേട്ടനും വിളിച്ചു ‘വിഷമിക്കണ്ട തങ്ങളൊക്കെ കൂടെയുണ്ട്’എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.നവ്യയുടെ ആശ്വാസ വാക്കുകൾ ഇരുവരുടെയും സൗഹൃദ ബന്ധത്തെ ഒന്നുകൂടി ചേർത്തു പിടിക്കാൻ കാരണമായി.

Leave a Reply