‘മോഹന്‍ലാല്‍ ബ്രില്യന്റ് പെര്‍ഫോമന്‍സ് നടത്തിയിട്ടും ചിത്രം പരാജയപ്പെട്ടു’; കാരണം പറഞ്ഞ് സിദ്ദിഖ്
1 min read

‘മോഹന്‍ലാല്‍ ബ്രില്യന്റ് പെര്‍ഫോമന്‍സ് നടത്തിയിട്ടും ചിത്രം പരാജയപ്പെട്ടു’; കാരണം പറഞ്ഞ് സിദ്ദിഖ്

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍. 2013ല്‍ ആയിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബോഡിഗാര്‍ഡ് എന്ന ചിത്രത്തിനു ശേഷം സിദ്ദിഖ് ഒരുക്കിയ ചിത്രമായിരന്നു അത്.ചിത്രത്തില്‍ ചന്ദ്രബോസ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തിയത്. ഗംഭീരപ്രകടനം തന്നെയാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചതും.

 

സിനിമയില്‍ കള്ളുകുടിയന്‍ കഥാപാത്രമായിരുന്നു മോഹന്‍ലാലിന്റേത്. നാല് പെണ്‍കുട്ടികളും ചന്ദ്രബോസ് എന്ന് പറയുന്ന മദ്യപാദിയും തമ്മിലുള്ള കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. മംമ്ത മോഹന്‍ദാസ്, പത്മപ്രിയ, മീരാജാസ്മിന്‍, മിത്രകുര്യന്‍ എന്നിവര്‍ ലാലിന്റെ നായികമാരായെത്തമ്പോള്‍ ക്രിഷ് ജെ.സത്താര്‍, കലാഭവന്‍ ഷാജോണ്‍, ഗണേഷ്‌കുമാര്‍, കൃഷ്ണകുമാര്‍, മനോജ്കെ.ജയന്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഇപ്പോഴിതാ, ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്. സ്പിരിട്ട് എന്ന സിനിമ റിലീസ് ആയി മോഹന്‍ലാലിന് അഭിനന്ദനങ്ങള്‍ കിട്ടി നില്‍ക്കുന്ന സമയത്താണ് ലേഡീസ് ആന്റ് ജന്റില്‍മാന്‍ വരുന്നത്. അപ്പോള്‍ തനിക്ക് നല്ല ഭയം ഉണ്ടായിരുന്നെന്നും അതിന് കാരണം…ഈ സിനിമയിലും മോഹന്‍ലാലിന്റെ റോള്‍ എന്നത് ഒരു കള്ളുകുടിയന്‍ ആയിരുന്നെന്നും, അതിനാല്‍ കള്ളുകുടിയന്‍ കഥാപാത്രങ്ങള്‍ തമ്മില്‍ സാമ്യം വരുമോ എന്നായിരുന്നു പേടി എന്നും സിദ്ദിഖ് പറഞ്ഞു. എന്നാല്‍ മോഹന്‍ലാല്‍ ആ സിനിമയിലെ കള്ളു കുടിയനെ ഒരു തരതത്തിലും ഓര്‍മ്മിപ്പിക്കാത്ത തരത്തിലാണ് അവതരിപ്പിച്ചതെന്നും സിദ്ദിഖ് പറയുന്നു.

വളരെ രസമായിരുന്നു ചിത്രത്തില്‍ ലാലിന്റെ അഭിനയം. അദ്ദേഹത്തിന് കിട്ടിയ കഥാപാത്രം വളരെ ഭംഗിയായി ചെയ്തു. എന്നാല്‍ ചിത്രം പ്രതീക്ഷിച്ചത്ര തിയേറ്ററില്‍ വിജയിച്ചില്ല. പിന്നീട് രണ്ടു മൂന്ന് പ്രാവശ്യം ചിത്രത്തെ അനലൈസ് ചെയ്തപ്പോള്‍ ഒരു കാര്യം ഐടി ആമ്പിയന്‍സ് ചിത്രത്തില്‍ വന്നതാണ് എന്നാണ് സിദ്ദിഖ് പറഞ്ഞു. അതില്‍ പെണ്‍കുട്ടികളൊക്ക ഐടി പ്രൊഫഷണല്‍സ് ആണ്. അന്ന് ആ മേഖല ആളുകള്‍ക്ക് അത്ര പരിചിതമല്ല. ഇപ്പോഴും ഐടി കഥകള്‍ പറയുമ്പോള്‍ ആളുകള്‍ക്ക് അതിന്റെ കാര്യങ്ങള്‍ അത്രയും ഡീറ്റെയില്‍ ആയി കിട്ടുന്നുണ്ടോ എന്ന് സംശയമാണ്…ആ ചിത്രത്തിലും അതാണ് സംഭവിച്ചത് സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.