വീണ്ടും റെക്കോർഡ് തകർക്കാൻ വൈശാഖ് മോഹൻലാൽ കൂട്ട്കെട്ട് എത്തുന്നു, ചിത്രങ്ങൾ വൈറൽ
1 min read

വീണ്ടും റെക്കോർഡ് തകർക്കാൻ വൈശാഖ് മോഹൻലാൽ കൂട്ട്കെട്ട് എത്തുന്നു, ചിത്രങ്ങൾ വൈറൽ

മോഹൻലാൽ വൈശാഖ് കൂട്ടുകെട്ട് മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിജയത്തിന്റെ ഒരു കൂട്ടുകെട്ട് തന്നെയായിരുന്നു. ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പുലിമുരുകൻ എന്ന ചിത്രമാണ് മലയാള സിനിമയുടെ സർവ്വകാല റെക്കോർഡുകളും തകർത്തത്. ആദ്യമായി 100 കോടി ക്ലബ്ബിൽ മലയാള സിനിമയെ കൊണ്ടെത്തിച്ച അഭിമാന ചിത്രമാണ് വൈശാഖ് മോഹൻലാൽ ടീമിന്റെ പുലിമുരുകൻ. അതുകൊണ്ടു തന്നെ ഈ കൂട്ടുകെട്ടിൽ പുതിയൊരു ചിത്രം എത്തുന്നുവെന്ന് കേൾക്കുമ്പോൾ വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ എല്ലാം തന്നെ കാത്തിരിക്കുന്നത്. വൈശാഖ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് മോൺസ്റ്റാർ. വളരെയധികം പ്രതീക്ഷയോടെ മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ചിത്രം തന്നെയാണ് മോൺസ്റ്റാർ.

ഇപ്പോൾ മോൺസ്റ്റാറിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ എല്ലാം തന്നെ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മോൺസ്റ്റാർ ചിത്രത്തിലെ ലൊക്കേഷനിൽ നിന്നുള്ള ചില കിടിലൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നത്.. ഉദയ കൃഷ്ണയാണ് ചിത്രത്തിന്റെ രചന. ഒരു ത്രില്ലർ ചിത്രമായ ആയിരിക്കും മോൺസ്റ്റാറിന്റെ മേക്കിങ്. ലക്കി സ്റ്റാർ എന്ന കഥാപാത്രമായാണ് മോൺസ്റ്റാറിൽ മോഹൻലാൽ എത്തുന്നത്. ചിത്രത്തിൽ ലക്ഷ്മി മഞ്ജു, ഹണി റോസ്, തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവ് ആണ്. ഒക്ടോബർ 21ന് ചിത്രത്തിന്റെ റിലീസ് ഉണ്ടാവുമെന്ന് തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്. വളരെയധികം പ്രതീക്ഷയുള്ള ഒരു ചിത്രം തന്നെയാണ് മോൺസ്റ്റാർ.

ഏറ്റവും വലിയ കാരണം എന്നത് ഉദയ കൃഷ്ണയുടെ രചനയും വൈശാഖിന്റെ സംവിധാനവും മോഹൻലാലിന്റെ അഭിനയവും പിന്നീട് ആശിർവാദ് സിനിമാസ് എന്ന ബാനർ തന്നെയാണ്. ഇത്രയും കാര്യങ്ങൾ ഒന്ന് ചേരുമ്പോൾ പ്രേക്ഷകർക്ക് ഒരു ദൃശ്യവിസ്മയം തന്നെ ആയിരിയ്ക്കും ഒരുങ്ങുന്നത് എന്ന കാര്യത്തിന് ആർക്കും യാതൊരു സംശയവും ഇല്ല എന്നതാണ് സത്യം. ചിത്രത്തിലെ മോഹൻലാലിന്റെ ഗെറ്റപ്പും ശ്രദ്ധ നേടുന്നതാണ്. ഒരുപാട് ത്രീല്ലർ മുഹൂർത്തങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു ചിത്രമാണ് മോൺസ്റ്റർ എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് വേണ്ടി വൈശാഖ് കാത്തുവച്ചിരിക്കുന്ന സസ്പെൻസ് ഇതാണെന്നാണ് ആവേശത്തോടെയും ആകാംക്ഷയോടെയും പ്രേക്ഷകർ നോക്കിക്കാണുന്നത്.