ദൃശ്യത്തിന്റെ റെക്കോർഡ് തവിടുപൊടിയാക്കാൻ ഈ കൂട്ടുകെട്ടിനു സാധിക്കും. പൂർവാധികം ശക്തിയോടെ റാം പുണരാരംഭിച്ച് ജീത്തു ജോസഫ്
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ -ജീത്തു ജോസഫ്. ഇരുവരും ഒന്നിച്ച് മലയാള സിനിമയ്ക്ക് സമ്മാനിച്ച ചിത്രങ്ങളെല്ലാം ഹിറ്റുകൾ മാത്രമാണ്. മോഹൻലാലിന്റെ കരിയറിലെ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ച സിനിമകളുടെ സംവിധാനം അണിയറക്ക് പിന്നിൽ ജിത്തു ജോസഫ് എന്ന സംവിധായകന്റെ കരവിരുതുകൾ ഉണ്ട്. ഇരുവരുടെയും കോമ്പോ എന്നും മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത് മാത്രമാണ് നാം കണ്ടിട്ടുള്ളത്. ഇപ്പോഴിതാ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയിൽ പുനരാരംഭിച്ചു എന്ന വാർത്തയാണ് പുറത്തു വരുന്നത്. ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രം മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും ചിത്രീകരണം ആരംഭിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ ആദ്യ ഘട്ട ചിത്രീകരണം കഴിഞ്ഞ് തുടർ ചിത്രീകരണം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ചിത്രീകരണം മാറ്റി വെയ്ക്കാൻ അണിയറ പ്രവർത്തകർ നിർബ്ബന്ധിക്കപ്പെടുകയായിരുന്നു.
സിനിമയുടെ തിരക്കഥ അനുസരിച്ച് വിവിധ വിദേശ രാജ്യങ്ങളിൽ ചിത്രം ചിത്രീകരിക്കേണ്ടതായുണ്ടായിരുന്നു അതു കൊണ്ടു മാത്രമാണ് താൽക്കാലികമായി ചിത്രം നിർത്തി വച്ചത്. കോവിഡ് പശ്ചാത്തലത്തിന് ഇടയിൽ മോഹൻലാൽ -ജീത്തു ജോസഫ് ടീം 12ത് മാൻ എന്ന ചിത്രം ഷൂട്ട് ചെയ്ത റീലീസ് ചെയ്യുകയും ചെയ്തിരുന്നു. ചിത്രത്തിലെ മികച്ച അഭിപ്രായം തന്നെയായിരുന്നു ലഭിച്ചത്. ത്രില്ലർ പശ്ചാത്തലത്തിൽ തന്നെ ഒരുങ്ങുന്ന ചിത്രമാണ് റാം. സിനിമയിൽ മോഹൻലാലിനൊപ്പം നായികയാവുന്നത് തെന്നിന്ത്യൻ സൂപ്പർ താരം തൃഷയാണ്.
തൃഷയുടെ രണ്ടാമത് മലയാള ചിത്രം കൂടിയാണ് റാം. ദുർഗ്ഗാ കൃഷ്ണ ചന്തുനാഥ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന താരങ്ങളായി എത്തുന്നത്. ലാലേട്ടൻ – ജീത്തു ജോസഫ് കൂട്ടു കെട്ടിൽ എത്തുന്ന ക്രൈം ത്രില്ലറുകൾ നൽകുന്ന അതേ ആവേശം തന്നെ ഈ സിനിമയും ആരാധകർ നൽകുമെന്ന് പ്രതീക്ഷയിൽ ആണ് സിനിമ സ്നേഹികൾ. വലിയ ബാനറിൽ ഒരുങ്ങുന്ന സിനിമയായ അതു കൊണ്ടു തന്നെ മികച്ച വിഷ്വൽ ട്രീറ്റ് തന്നെയായിരിക്കും സിനിമ ആരാധകർക്ക് മുന്നിലേക്ക് എത്തിക്കാൻ പോകുന്നത്. സിനിമയിൽ മോഹൻലാൽ വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. ജിത്തു ജോസഫ് എന്ന സംവിധായകന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് റാം എന്നാണ് അറിയാൻ കഴിയുന്നത്.