‘ഓര്‍മ്മ വെച്ച ശേഷം 21മത്തെ വയസ്സിലാണ് താന്‍ ആദ്യമായി മമ്മൂട്ടിയെ നേരിട്ടു കണ്ടത്, അന്ന് ആറ് മണിക്കൂര്‍ മമ്മൂക്ക എന്റെയൊപ്പം ഇരുന്നു, തനിക്ക് ഭക്ഷണം വിളമ്പി തന്നു; നടന്നത് സ്വപ്നമാണോയെന്ന് തോന്നിപ്പോയി’; ഗോകുല്‍ സുരേഷ്
1 min read

‘ഓര്‍മ്മ വെച്ച ശേഷം 21മത്തെ വയസ്സിലാണ് താന്‍ ആദ്യമായി മമ്മൂട്ടിയെ നേരിട്ടു കണ്ടത്, അന്ന് ആറ് മണിക്കൂര്‍ മമ്മൂക്ക എന്റെയൊപ്പം ഇരുന്നു, തനിക്ക് ഭക്ഷണം വിളമ്പി തന്നു; നടന്നത് സ്വപ്നമാണോയെന്ന് തോന്നിപ്പോയി’; ഗോകുല്‍ സുരേഷ്

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം തുറന്നു പറഞ്ഞ് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ്. താന്‍ ചെറുതായിരിക്കുമ്പോള്‍ അച്ഛന്റെ കൂടെ മമ്മൂട്ടി സാറും മോഹന്‍ലാല്‍ സാറുമൊക്കെ പങ്കെടുത്ത ചടങ്ങില്‍ പോയിട്ടുണ്ടെങ്കിലും ഓര്‍മ്മ വെച്ച ശേഷം ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് താന്‍ ആദ്യമായി മമ്മൂട്ടിയെ നേരിട്ടു കണ്ടതെന്ന് പറയുകയാണ് ഗോകുല്‍ സുരേഷ്.

സിനിമയുടെ അനുഗ്രഹം വാങ്ങാനായിട്ടാണ് താന്‍ മമ്മൂക്കയുടെ അടുത്ത് പോയതെന്നും, മമ്മൂക്ക തന്നോടൊപ്പം ആറ് മണിക്കൂറോളം നേരം ഇരുന്ന് സംസാരിച്ചെന്നും ഗോകുല്‍ പറയുന്നു. അതുപോലെ, കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലാല്‍ സാര്‍ അദ്ദേഹത്തിന്റെ സിനിമയിലെ 25ാമത്തെ വര്‍ഷം ആഘോഷിക്കുന്ന ചടങ്ങില്‍ മമ്മൂട്ടി സാര്‍ വന്നിട്ടുണ്ടായിരുന്നു, അന്ന് ആ ചടങ്ങില്‍ എന്നേയും അച്ഛന്‍ കൂടെ കൂട്ടിയിട്ടുണ്ട്. യൂട്യൂബിലാണ് ആ വീഡിയോ ഞാന്‍ കാണുന്നത്. ഇവരെയൊക്കെ ഞാന്‍ നേരത്തെ കണ്ടിട്ടുണ്ടെന്നും ഇടപെട്ടിട്ടുണ്ടെന്നുമൊക്ക അറിയുന്നത് അങ്ങനെയാണ് ആ വീഡിയോകള്‍ കണ്ടിട്ടാണ് ഗോകുല്‍ വ്യക്തമാക്കി.

എന്നാല്‍ തനിക്ക് ഓര്‍മ്മ വെച്ചതിന് ശേഷം, മമ്മൂട്ടി സാറിനെ കാണുന്നത് എന്റെ ആദ്യ ചിത്രം ചെയ്യുന്നതിന് മുന്‍പാണെന്നും, അന്ന് അനുഗ്രഹം വാങ്ങിക്കാനാണ് താന്‍ അദ്ദേഹത്തിന്റെ അടുത്ത് പോയതെന്നും ഗോകുല്‍ പറഞ്ഞു. എന്നാല്‍ കേട്ടറിഞ്ഞ പ്രതീക്ഷ വെച്ചിട്ട് പത്തോ പതിനഞ്ചോ മിനുട്ട് മാത്രമേ അദ്ദേഹം തന്നോട് സംസാരിക്കൂവെന്നാണ് കരുതിയത്. അധികം സംസാരിക്കുമെന്നും കരുതിയിരുന്നില്ല. എന്നാല്‍ അവിടെ എത്തിക്കഴിഞ്ഞപ്പോള്‍ മമ്മൂട്ടി സാര്‍ എന്നെ അവിടെ ഇരുത്തി, ഏതാണ്ട് ആറ് മണിക്കൂറോളം സമയം എന്റെ അടുത്ത് സംസാരിച്ചു. കൂടാതെ, തന്നേയും തന്റെ സുഹൃത്തിനേയും ഭക്ഷണം കഴിക്കാനായി ക്ഷണിക്കുകയും അദ്ദേഹം എനിക്ക് ഭക്ഷണം വിളമ്പി തരികയും ചെയ്തു. അതൊരു മാജിക്കലായിട്ടുള്ള അനുഭവമായിരുന്നു.

ഭക്ഷണം കഴിച്ച് ഞാന്‍ കൈ കഴുകുമ്പോള്‍ എന്റെ സുഹൃത്ത് എന്റെ പിറകില്‍ നില്‍പ്പുണ്ട്. പുള്ളിയുടെ എക്സ്പ്രഷന്‍ കണ്ണാടിയില്‍ കൂടി കണ്ടപ്പോള്‍ എന്തുപറ്റിയെന്ന് ചോദിച്ചു. അവന്‍ പറഞ്ഞത് എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു എന്നായിരുന്നു. എന്നെ സംബന്ധിച്ചും അതൊരു സ്വപ്നമായിരുന്നു, ഗോകുല്‍ സുരേഷ് പറഞ്ഞു. ആദ്യമായി ഒരു കോളേജില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥിക്ക് അവിടുത്തെ പ്രിന്‍സിപ്പാളിനോട് തോന്നുന്ന ആ ഒരു ബഹുമാനമില്ലേ അങ്ങനെയൊരു ഫീലാണ് തനിക്ക് മമ്മൂട്ടി സാറിനോടും ലാല്‍ സാറിനോടും എന്റെ അച്ഛനോടുമൊക്കെയെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.

പിന്നെ എപ്പോള്‍ വേണമെങ്കിലും എനിക്ക് അവിടെ ചെല്ലാനുള്ള സ്വാതന്ത്ര്യം മമ്മൂട്ടി സാറായാലും ചാലുവായലും തന്നിട്ടുണ്ടെന്നും, പക്ഷേ ഞാന്‍ അവിടെ ഒരുപാട് തവണ ചെന്നു കഴിഞ്ഞാല്‍ അത് ദുരുപയോഗിക്കുന്നതുപോലെ തോന്നുമെന്നുള്ളതുകൊണ്ട് ഞാന്‍ വളരെ ചുരുക്കമേ അദ്ദേഹത്തെ അവിടെ പോയി കാണാറുള്ളൂവെന്നും ഗോകുല്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു. അതുപോലെ, മമ്മൂട്ടി നായകനായി എത്തിയ മാസ്റ്റര്‍ പീസില്‍ ചുരുങ്ങിയ സീനില്‍ മാത്രമേ ഉണ്ടാവുള്ളു എന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. എങ്കിലും തനിക്ക് മമ്മൂക്കയുടെ കൂടെ ഒരു സിനിമയില്‍ അഭിനയിക്കണം എന്നതു കൊണ്ട് മാത്രമാണ് ആ സിനിമ കമ്മിറ്റ് ചെയ്തതെന്നും ഗോകുല്‍ പറഞ്ഞു.