“മമ്മൂട്ടി പരീക്ഷണ സിനിമകൾ ചെയ്യുമ്പോൾ ഫാൻസ് അത് അംഗീകരിക്കുന്നുണ്ട് . എന്നാൽ ലാൽ പരീക്ഷണ സിനിമകൾ ചെയ്താൽ ഒരു ശതമാനം ഫാൻസ് അത് അംഗീകരിക്കുന്നില്ല”
മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ മനപൂർവമായ ഡീഗ്രേഡിംഗ് സിനിമയ്ക്ക് നേരെ നടക്കുന്നെന്ന ആരോപണങ്ങളും ഉയരുകയാണ്. ഇപ്പോഴിതാ ഷിബു ബേബി ജോണിൻ്റെ വാക്കുകളാണ് വൈറലാവുന്നത്.
‘മമ്മൂട്ടി പരീക്ഷണ സിനിമകൾ ചെയ്യുമ്പോൾ ഫാൻസ് അത് അംഗീകരിക്കുന്നുണ്ട് . എന്നാൽ ലാൽ പരീക്ഷണ സിനിമകൾ ചെയ്താൽ ഒരു ശതമാനം ഫാൻസ് അത് അംഗീകരിക്കുന്നില്ല. അവർക്ക് മാസ് മാത്രം മതി. അത് മാറണം, കാരണം ലാൽ ഏറ്റവും മികച്ച നടനാണ് . അയാളെ കൊണ്ട് എല്ലാം പറ്റും അതൊക്ക നമ്മൾ കണ്ട് ആസ്വദിക്കണം. അതാണ് വേണ്ടത് കാരണം ഞാനും ഒരു ലാൽ ആരാധകൻ അതിലുപരി ലാലിന്റെ സുഹൃത്ത് കൂടി ആണ്.
ലിജോ -ലാൽ സിനിമ വരുമ്പോ ലിജോ ശൈലി മാറി മാസ് പടം എന്ന് പലരും തെറ്റിദരിച്ചു. എന്നാൽ ലിജോ ശൈലി മാറും എന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ല. അത് ഇനി എങ്കിലും മനസിലാക്കുക.. മാസ് പടം ചെയ്യുന്ന ഷാജി കൈലാസ് അല്ലെങ്കിൽ പ്രിത്വി രാജ് ശൈലി അല്ല ലിജോക്ക് .
ലാൽ വളരെ ഹാപ്പി ആണ് കാരണം. ഈ സിനിമ അയാൾക്ക് ഒരുപാട് ഇഷ്ട്ടം തോന്നി ചെയ്ത സിനിമ ആണ് .അയാളുടെ മാക്സിമം ഈ സിനിമക്ക് വേണ്ടി കൊടുത്തിട്ടുണ്ട് . നേരിട്ട് കണ്ട ആൾ കൂടി ആണ് , ഞാൻ വരുമ്പോഴാണ് നമ്മൾ നടന്മാരുടെ അല്ലെങ്കിൽ നടിമാരുടെ മാക്സിമം ഔട്ട് പുട്ട് കാണുന്നത് അത് വാലിബനിലും ഉണ്ട് . കണ്ട് നോക്കുക” എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേ സമയം വിവിധ ട്രേഡ് അനലിസ്റ്റുകളുടെയും ട്രാക്കർമാരുടെയും റിപ്പോർട്ട് പ്രകാരം ആദ്യദിനം ചിത്രം കേരളത്തിൽ നിന്നുമാത്രം നേടിയിരിക്കുന്നത് 5 കോടിക്ക് മുകളിലാണ്. 5.85 കോടിയാണ് കേരളത്തിൽ നിന്നും മലൈക്കോട്ടൈ വാലിബൻ ആദ്യദിനം സ്വന്തമാക്കിയത്. ഇന്ത്യയിലെ ബാക്കി പ്രദേശങ്ങളിൽ നിന്നും ഒരുകോടി. ഓവർസീസിൽ $653K എന്നിങ്ങനെയാണ് വാലിബൻ നേടിയത്. ആകെ മൊത്തം ആദ്യദിനം മോഹൻലാൽ ചിത്രം സ്വന്തമാക്കിയത് 12.27 കോടി ഗ്രോസ് കളക്ഷനാണ്.