“ലാലേട്ടനെ ആദ്യം കണ്ടപ്പോള്‍ ഞെട്ടി, പിന്നീട് നടന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിന്നു” എന്ന് നടി ഷോണ്‍ റോമി പറയുന്നു
കമ്മട്ടിപാടം എന്ന സിനിമയില്‍ നായികയായി എത്തിയ നടിയാണ് ഷോണ്‍ റോമി. മോഡലിംഗിലൂടെയാണ് ഷോണ്‍ റോമി സിനിമയില്‍ എത്തുന്നത്. നിരവധി പരസ്യങ്ങളില്‍ ഷോണ്‍ റോമി മോഡലിംഗ് ചെയ്തിട്ടുണ്ട്. കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ അഭിനയിച്ചായിരുന്നു മലയാളസിനിമയില്‍ തുടക്കം കുറിച്ചത്. കമ്മട്ടിപ്പാടത്തില്‍ അനിത എന്ന കഥാപാത്രത്തെയാണ് ഷോണ്‍ അവതരിപ്പിച്ചത്. 2016ല്‍ ആയിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന്, വിനായകന്, മണികണ്ഠന് എന്നിവരായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബാംഗ്ലൂരില്‍ താമസമാക്കിയ ഷോണ്‍ ബയോടെക് എഞ്ചിനീയറാണ്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് ശേഷം നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ലൂസിഫര്‍ എന്നിവയുള്‍പ്പെടെ ആറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.
അതേസമയം, ലൂസിഫര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പവും ഷോണ്‍ അഭിനയിച്ചിട്ടുണ്ട്. ആ അനുഭവം തുറന്നു പറയുകയാണ് ഷോണ്‍ റോമി. ലാലേട്ടനെ ആദ്യമായി കണ്ടപ്പോള്‍ ഒരു ഞെട്ടല്‍ ഉണ്ടായിരുന്നെന്നാണ് നടി പറയുന്നത്. മോഹന്‍ലാലിനെ പോലൊരു ഇതിഹാസ നടനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ സന്തോഷമാണ് തോന്നിയതെന്നും, ഷോണ്‍ പറഞ്ഞു. ‘ലാലേട്ടനെ ഞാന്‍ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ തീര്‍ച്ചയായും ഒരു ഞെട്ടലിലായിരുന്നു. പക്ഷേ, ലാലേട്ടന് തീവ്രമായ ശാന്തതയിലാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തെ പോലൊരു ഇതിഹാസ നടനോടൊപ്പം ഒരേ രംഗത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ എനിക്ക് ശരിക്കും ആവേശമാണ് തോന്നിയത്’ ഷോണിന്റെ വാക്കുകള്‍ ഇങ്ങനെ.
ചിത്രത്തിലെ പ്രധാന സീനുകളിലൊന്നില് താന്‍ കൈയില്‍ എടുത്തിരിക്കുന്ന കുഞ്ഞിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണമെന്ന മോഹന്‍ലാല്‍ തമാശ രൂപത്തില്‍ തന്നോട് പറഞ്ഞു. തനിക്ക് കുഞ്ഞിനെ എടുത്ത് ശീലമില്ലാത്തത് കൊണ്ടാണ് സൂക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞത്. ചിലപ്പോള്‍ നീ ഫോണില്‍ നോക്കി ഇരിക്കുകയായിരിക്കും. അപ്പോള്‍ കുഞ്ഞിന്റെ കാര്യം പോലും മറന്ന് പോയേക്കാമെന്നാണ് ലാലേട്ടന് തന്നോട് പറഞ്ഞത്. മലയാളത്തിലെ തന്റെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായി തോന്നിയെന്നും ഒരു ഭാഗ്യമാണെന്നും ഷോണ്‍ കൂട്ടിച്ചേര്‍ത്തു. നടന് പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. ചിത്രത്തില്‍ നായകനായി എത്തിയത് മോഹന്‍ലാലാണ്. മഞ്ജു വാര്യരാണ് നായികയായി എത്തിയത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.