“ഒരു സൂപ്പര്‍ഹിറ്റ് ചിത്രം എന്നെ വെച്ച് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അത് നിങ്ങളുടെ മാത്രം പ്രശ്‌നമാണ്” ; സത്യന്‍ അന്തിക്കാടിനോട് മമ്മൂട്ടി
1 min read

“ഒരു സൂപ്പര്‍ഹിറ്റ് ചിത്രം എന്നെ വെച്ച് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അത് നിങ്ങളുടെ മാത്രം പ്രശ്‌നമാണ്” ; സത്യന്‍ അന്തിക്കാടിനോട് മമ്മൂട്ടി

മലയാള സിനിമയിലെ പ്രമുഖ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. രേഖ സിനി ആര്‍ട്‌സിന്റെ സഹസംവിധായകനായാണ് അദ്ദേഹം ആദ്യം മലയാള സിനിമയില്‍ എത്തിത്. ഒരു മികച്ച ഗാനരചയിതാവ് എന്ന നിലയിലായിരുന്നു അദ്ദേഹത്തെ അറിയപ്പെടാന്‍ തുടങ്ങിയത്. ജീവിതഗന്ധിയായ നിരവധി സിനിമകള്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തിട്ടുണ്ട്. അതിലുപരി മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന സംവിധായകനായാണ് സത്യന്‍ അന്തിക്കാട്. അദ്ദേഹത്തിന്റെ ഒരോ സിനിമയിലൂടെയും വ്യത്യസ്ത സന്ദേശമാണ് മലയാളികള്‍ക്ക് നല്‍കുന്നത്.

 

മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു അര്‍ത്ഥം. 1989 പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം തന്നെയായിരുന്നു അത്. വേണു നാഗവള്ളിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രത്തില്‍ ജയറാം, ശ്രീനിവാസന്‍, പാര്‍വതി, മുരളി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തി. അന്ന് സൂപ്പര്‍ ഹിറ്റായിരുന്ന അര്‍ത്ഥം എന്ന സിനിമ സംവിധാനം ചെയ്തതിന് പിന്നിലെ കഥ തുറന്നു പറയുകയാണ് സത്യന്‍ അന്തിക്കാട്. തന്നെ മമ്മൂട്ടി വാശി കയറ്റിയതു കൊണ്ടും, മമ്മൂട്ടിയുടെ മുന്നില്‍ തന്റെ മാനം രക്ഷിക്കുന്നതിന് വേണ്ടിയുമാണ് അര്‍ത്ഥം എന്ന സിനിമ സംവിധാനം ചെയ്തതെന്ന തുറന്നു പറയുകയാണ് സത്യന്‍ അന്തിക്കാട്. ജീവിതത്തില്‍ ഒരു നടന് വേണ്ടി സിനിമ ചെയ്തത് ഒരിക്കല്‍ മാത്രമാണെന്നും, അത് മമ്മൂട്ടിക്ക് വേണ്ടിയാണെന്നുമാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടി തന്നെ വാശി പിടിപ്പിച്ചത് കൊണ്ടാണ് ആ സിനിമ താന്‍ ചെയ്തത്.

ഒരിക്കല്‍ ഒരു പടത്തിന്റെ സെറ്റില്‍ വെച്ച് കണ്ടപ്പോള്‍ മമ്മൂട്ടി തന്നോട് പറഞ്ഞു, നിങ്ങള്‍ മോഹന്‍ലാലിനെ വെച്ച് നിരവധി ഹിറ്റുകള്‍ ചെയ്യുന്നുണ്ട്. എനിക്കും ധാരാളം സൂപ്പര്‍ ഹിറ്റുകള്‍ വരുന്നുണ്ട്, എന്നാല്‍ നിങ്ങള്‍ക്ക് എന്നെ വെച്ച് ഒരു ഹിറ്റ് ഉണ്ടാക്കാന്‍ കഴിയുന്നില്ല എങ്കില്‍ അത് നിങ്ങളുടെ കുറ്റമാണെന്നെന്നായിരുന്നു. അത് തനിക്ക് മനസ്സില്‍ കൊണ്ടു. അതിനാല്‍ മമ്മൂട്ടിയെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന് തീരുമാനിക്കുകയും, വേണു നാഗവള്ളിയെ വിളിച്ച് നമുക്കൊരു സ്‌ക്രിപ്റ്റ് ചെയ്യണമെന്നും മമ്മൂട്ടിയെ ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരു കഥാപാത്രമുണ്ടാവണമെന്നും ഞാന്‍ പറയുകയുമായിരുന്നെന്ന് സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തി. അങ്ങനെ മമ്മൂട്ടിയുടെ ശബ്ദം, പൗരുഷം, സൗന്ദര്യം, രൂപം, ഭാവം, ചലനങ്ങള്‍ ഇവയെല്ലാം ചേര്‍ത്ത് ഒരു അടിപൊളി സിനിമ സംവിധാനം ചെയ്യാന്‍ സാധിച്ചു. അങ്ങനെ അത് പൂര്‍ണതയുള്ള സിനിമയായി മാറുകയും ചെയ്തു. പിന്നീട് ആ സിനിമ വന്‍ ഹിറ്റായി മാറുകയും, മമ്മൂട്ടിയുടെ മുമ്പില്‍ എന്റെ മാനം കാത്തു എന്നും സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തി.