സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷം; അവസാനമായി പങ്കുവെച്ചത് ഉണ്ണിമുകുന്ദൻ ആരാധകർ കൊ.ല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്ന കുറിപ്പായിരുന്നു
1 min read

സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷം; അവസാനമായി പങ്കുവെച്ചത് ഉണ്ണിമുകുന്ദൻ ആരാധകർ കൊ.ല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്ന കുറിപ്പായിരുന്നു

കഴിഞ്ഞ ദിവസമാണ് നടൻമാരായ സന്തോഷ് കീഴാറ്റൂരിന്റെയും ഉണ്ണി മുകുന്ദന്റെയും പേരിൽ പുതിയ വിവാദം സമൂഹമാധ്യമങ്ങളിൽ പൊട്ടിപ്പുറപ്പെട്ടത്. ഹനുമാൻ സ്വാമി കൊറോണയിൽ നിന്ന് നാടിനെ രക്ഷിക്കുമോ എന്ന് ഉണ്ണിമുകുന്ദൻ പങ്കുവെച്ച ചിത്രത്തിന് താഴെ സന്തോഷ് കീഴാറ്റൂർ നൽകിയ കമന്റും തുടർന്ന് മറുപടി നൽകിയ ഉണ്ണി മുകുന്ദന്റെ കമന്റും വലിയ വിവാദ വിഷയം ആയി സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്നിരുന്നു.ഇപ്പോഴിതാ സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പേജ് അപ്രതീക്ഷിതമായിരിക്കുകയാണ്. സന്തോഷ് കീഴാറ്റൂർ ഫേസ്ബുക്കിൽ ഉണ്ണിമുകുന്ദന് മറുപടി നൽകിക്കൊണ്ട് പുതിയ ഒരു പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു. ആ പോസ്റ്റ് വൈറൽ ആയതിനു തൊട്ടുപിന്നാലെയാണ് സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പേജ് അപ്രതീക്ഷിതമായത്. ഉണ്ണി മുകുന്ദന് മറുപടി നൽകിക്കൊണ്ട് സന്തോഷ് കീഴാറ്റൂർ ഫേസ്ബുക്കിൽ പങ്കുവെച്ച് കുറുപ്പ് ഇങ്ങനെ;”യഥാർത്ഥ ദൈവവിശ്വാസികളെ മാപ്പ് ഞാൻ ഒരിക്കലും വിശ്വാസത്തിന് എതിരല്ല. ആരുടെ വിശ്വാസത്തിനെയും നിന്ദിക്കുകയും ഇല്ല. ശ്രീ ഉണ്ണി മുകുന്ദാ.. താങ്കളുടെ പോസ്റ്റിൽ ഒരു കമന്റ് ഇട്ടതിന്റെ പേരിൽ രണ്ടു ദിവസമായി ഞാൻ ക്രൂശിക്കപ്പെടുകയാണ്. പ്രായമായ എന്റെ അച്ഛനെയും അമ്മയെയും തെ.റി പറയുകയാണ് താങ്കളെ സ്നേഹിക്കുന്നവർ. എന്നെ ഫോണിൽ വിളിച്ച് കൊ.ല്ലം വെട്ടും എന്നൊക്കെ പറയുന്നത് എന്നെ ഇല്ലാതാക്കിയാൽ നിങ്ങളുടെ ദൈവ വിശ്വാസികളായ സുഹൃത്തുക്കൾക്ക് പുണ്യം കിട്ടും എങ്കിൽ ചെയ്തോളൂ.

ദൈവ വിശ്വാസം എന്നാൽ സ്നേഹം എന്നാണ് ഞാൻ പഠിച്ചത്.പ്രിയപ്പെട്ട ഉണ്ണിമുകുന്ദാ.. എനിക്കും ഉണ്ടെടോ പ്രായമായ അച്ഛനും അമ്മയും ഭാര്യയും മോനും. പിന്നെ ഞാൻ ഇല്ലാതായാൽ അവർ പട്ടിണിയാവും താങ്കളെപ്പോലെ ലക്ഷങ്ങൾ വാങ്ങുന്ന നടൻ അല്ല ഞാൻ സാധാ നടനാ. നാടകക്കാരനായ ഞാൻ നല്ല ദൈവവിശ്വാസിയായ ഉണ്ണി മുകുനന്ദാ യഥാർത്ഥ ദൈവവിശ്വാസി കമ്മ്യൂണിസ്റ്റ് ആശയത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവനും ആണ്. എന്റെ കുടുംബവും കമ്മ്യൂണിസ്റ്റ് ആണ്. ഉണ്ണിമുകുന്ദാ.. ഓക്സിജൻ കിട്ടാതെ ഇന്ത്യയിൽ ആളുകൾ പിടഞ്ഞ് ഇല്ലാതാകുമ്പോൾ ദൈവവിശ്വാസിയായ കമ്മ്യൂണിസ്റ്റുകാരനായ എനിക്ക് സയൻസിലാ ഇപ്പോൾ വിശ്വാസം. എന്നോട് ക്ഷമിക്കണം ഉണ്ണിമുകുന്ദാ.. നബി: താങ്കളുടെ സുഹൃത്തുക്കൾ വന്നു ചീത്ത പറഞ്ഞാൽ ഈ പോസ്റ്റ് മുക്കും കാരണം ചീത്ത കേൾക്കാൻ താല്പര്യം ഇല്ല എന്റെ ഫേസ്ബുക്ക് ഞാൻ പൈസ കൊടുത്തു ചാർജ് ചെയ്യുന്നതല്ലെ. അതുകൊണ്ടാണ് ഉണ്ണിയുടെ സുഹൃത്തുക്കൾ സദയം ക്ഷമിക്കണം. പിന്നെ എന്നെ കൊ.ല്ലം എന്നാണ് താങ്കളുടെ സുഹൃത്തുക്കൾ പറയുന്നത് നടക്കട്ടെ പോസ്റ്റ് കണ്ടു ചൊറിയുന്ന അവർ സ്വന്തം ചുമരിൽ ചൊറിയുക.”

Leave a Reply