“ഇവരുടെ ഈ ‘സൗഹൃദം’എന്നും ഒരു അത്ഭുദം ആയി തന്നെ തുടരും” വിമർശിച്ചവർക്ക് കിടിലൻ മറുപടി നൽകി മോഹൻലാൽ ആരാധകർ
1 min read

“ഇവരുടെ ഈ ‘സൗഹൃദം’എന്നും ഒരു അത്ഭുദം ആയി തന്നെ തുടരും” വിമർശിച്ചവർക്ക് കിടിലൻ മറുപടി നൽകി മോഹൻലാൽ ആരാധകർ

‘മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി’ എന്ന് മോഹൻലാലിനെയും ആന്റണി പെരുമ്പാവൂറിനെയും കുറിച്ച് ബിസിനസ് മാൻ ബോബി ചെമ്മണ്ണൂർ ഫേസ്ബുക്കിൽ ട്രോൾ ചെയ്തത് വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുകയാണ്. ചെറിയൊരു തമാശ എന്ന രീതിയിൽ മാത്രം അല്ലാതെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ ഈ ട്രോളിനെ ഏറ്റെടുത്ത നിരവധിപേർ സോഷ്യൽ മീഡിയയിൽ സജീവമായതോടെ അവർക്കുള്ള തക്ക മറുപടിയുമായി മോഹൻലാൽ ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്. അത്തരത്തിൽ ശ്രദ്ധേയമായ ചില കുറിപ്പുകൾ ചുവടെ കൊടുക്കുന്നു; “മുതലാളിയെ കൊണ്ട് പണി എടുപ്പിച്ചു തൊഴിലാളി കൊടിശ്വരൻ ആയിന്ന് ലാഘവത്തോടെ പറയുമ്പോൾ സൗകര്യം പൂർവ്വം നമ്മൾ മറക്കുന്ന ഒന്ന് രണ്ട് കാര്യങ്ങൾ ഉണ്ട്. 1, ഒരു ഈഗോയും കൂടാതെ കൂടെ നടക്കുന്നവനും ഉയരണം എന്ന് ചിന്തിക്കുന്ന വലിയവനായ ഒരു മുതലളിയുടെ നല്ല മനസ്സ്.2, തന്റെ മുതലളിക്ക് വേണ്ടി ഏത് പ്രതിസന്ധി സമയത്തും എത്ര വലിയ റിസ്ക് എടുത്തും 3D പടം അല്ല 4D പടം വരെ നിർമിക്കാൻ താൻ റെഡി ആണന്ന് പറയുന്ന വിശ്വസ്തൻ ആയ തൊഴിലാളിയുടെ തിരിച്ചുള്ള കടപ്പാട്.തൊഴിലാളിയെ വെറും തൊഴിലാളി ആയി മാത്രം കാണുന്ന മുതലാളിമാർക്കും, 10 കാശ് കിട്ടിയാൽ മറുകണ്ടം ചാടുന്ന തൊഴിലാളിമാർക്കും. ഇവരുടെ ഈ ‘സൗഹൃദം’എന്നും ഒരു അത്ഭുദം ആയി തന്നെ തുടരും.സൗഹൃദം ഒരു സാഹോദര്യം ആയി മാറണം. അവിടെ തൊഴിലാളി,മുതലാളി എന്ന ഈഗോ ഇല്ല.അതാണ് ഇവരുടെ വലിയ വിജയത്തിന് പിന്നിലെ രഹസ്യം.മെയ് ദിനാശംസകൾ.”

“ഇന്ന് ലോക തൊഴിലാളി ദിനം അഥവാ മെയ് ദിനം.ലോകമെമ്പാടുമുള്ള തൊഴിലാളികൾക്കായി സമർപ്പിച്ചിരിക്കുന്ന ദിവസമാണ് മെയ് ദിനം. തൊഴിലാളി. ദിനം അല്ലെങ്കിൽ മെയ് ദിനം ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണ്..ഇന്ന് മെയ് ദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഈ ഒരു ചിത്രം വലിയൊരു പോസിറ്റീവ് കാര്യമാണ് ചൂണ്ടി കാണിക്കുന്നത്…പരസ്പരം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന, ആത്മാർത്ഥത കൊണ്ടും കഠിനാധ്വാനം കൊണ്ടും ഒന്നാമതെത്തിയ രണ്ടു തൊഴിലാളികളുടെ ചിത്രമല്ലാതെ മറ്റെന്താണ് ഈ തൊഴിലാളി ദിനത്തിൽ പങ്കു വെക്കുക.

പക്ഷേ, ഈ ഒരു ചിത്രത്തിൽ പോലും വൃ.ത്തികേടുകൾ കാണാനും ട്രോളാനും ശ്രമിക്കുന്നവരോട് ചിലത് പറഞ്ഞോട്ടെ. മോഹൻലാൽ എന്ന മനുഷ്യനെ കുറിച്ച് പറഞ്ഞാൽ …കഴിഞ്ഞ 42 കൊല്ലത്തോളമായി തന്റെ ജോലി ഏറ്റവും മനോഹരമായും ഏറ്റവും ആത്മാർത്ഥമായും ചെയ്യുന്ന കേരളത്തിലെ നല്ലൊരു തൊഴിലാളിയാണ് … .ഈ 61 മത്തെ വയസ്സിലും തന്റെ ജോലി അയാൾ കൃത്യമായും അർപ്പണബോധത്തോടെയും ചെയ്യുന്നു,ജോലിയുടെ പുതിയ മേഖലകൾ തേടുന്നു. ഇന്നയാൾ കേരളീയ സമൂഹത്തിൽ ഉന്നത സ്ഥാനീയനായ വ്യക്തിയായും ഒരുപാട് പേർക്ക് പ്രചോദനമാവുന്ന വ്യക്തിത്വമായും മാറിയിട്ടുണ്ടെങ്കിലതെല്ലാം തന്റെ ജോലിയിൽ കാണിച്ച ആത്മാർത്ഥത കൊണ്ടും അർപ്പണ ബോധം കൊണ്ടും അദ്ദേഹത്തെ തേടിവന്നതാണ്.ഈ നിലയിൽ ഏതൊരു തൊഴിലാളിക്കും അദ്ദേഹം മാതൃകയാണ്.

ആന്റണി പെരുമ്പാവൂരിനെ പറ്റി പറഞ്ഞാലും ഇത് തന്നെയാണ്.. ആത്മാർത്ഥത കൊണ്ടും സ്നേഹം കൊണ്ടും തന്റെ ജോലിയിൽ നിന്നുമുള്ള ഉയർച്ചയാണ് അദ്ദേഹത്തെ ഇത്ര വളർത്തിയത്. ഇപ്പോൾ വൈറലായ ഈ ഒരു ചിത്രത്തിലൂടെ പറയുന്നത് മോഹൻലാലും ആന്റണി പെരുമ്പാവൂരും തൊഴിലാളികളാണെന്നുള്ള ഏറ്റവും ലളിതമായ ഒരു തുല്യതയുടെ കാര്യം തന്നെയാണ് …..ഇനി ഇതിനപ്പുറത്തേക്ക് മോഹൻലാൽ ഒരു മുതലാളിയാണ് എന്ന് നിങ്ങൾ ചിന്തിച്ചാൽ….അയാൾ എങ്ങനെ മുതലാളിയായി എന്ന് കൂടെ നിങ്ങൾ ആലോചിച്ച് നോക്കണം..ഏറ്റവും ആത്മാർത്ഥമായി തന്റെ ജോലി ചെയ്ത അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് അയാൾ നിങ്ങൾ പറയുന്ന മുതലാളിയായത്..പിന്നെ തന്റെ തൊഴിലാളിയായി വന്ന ആന്റണി പെരുമ്പാവൂരിനെ തന്നോടൊപ്പമയാൾ വളർത്തിയ കാര്യവും ഓർക്കണം …..ഇങ്ങനെ ചിന്തിച്ചാൽ പോലും തന്റെ തൊഴിലാളിയെ തന്നോടൊപ്പം വളർത്തിയെടുത്ത ഒരു മനുഷ്യന്റെ നന്മ നിങ്ങൾക്കിതിൽ കാണാൻ കഴിയും.

മലയാളക്കരയിൽ തന്നെ ഏറ്റവും ആത്മാർത്ഥമായ ബന്ധമുള്ള രണ്ടു വ്യക്തികളാണ് മോഹൻലാലും ആന്റണിയും..ഏതൊരാൾക്കും മാതൃകയാക്കാവുന്ന ബന്ധം…അത് സൗഹൃദമെന്നോ…മുതലാളി-തൊഴിലാളി ബന്ധമെന്നോ ..എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം..എങ്ങനെ വ്യാഖ്യാനിച്ചാലും അതിൽ പോസിറ്റീവ് മാത്രമേയുള്ളൂ.തന്റെ അടുത്ത് ജോലിക്കായി വന്ന ഒരാളെ തന്നോളം വളർത്താൻ മനസ്സ് കാണിച്ച എത്ര പേരെ നിങ്ങൾക്ക് ഈ ഇന്ത്യ മഹാരാജ്യത്തെ ചൂണ്ടി കാണിക്കാൻ കഴിയും.അങ്ങനെയുള്ള ഒരാളാണ് മോഹൻലാൽ.

അന്നും ഇന്നും ഇനി അങ്ങോട്ടും മോഹൻലാൽ ഒരു തൊഴിലാളിയാണ് അഭിനയമെന്ന തൊഴിൽ അദ്ദേഹം തുടരും. അദ്ദേഹത്തോടൊപ്പം ആന്റണി പെരുമ്പാവൂർ വളരും ഒരു തൊഴിലാളിയായി തന്നെ…കലർപ്പില്ലാത്ത ബന്ധമാണ് ഏതൊരാളെയും വളർത്തുന്നതെന്നുള്ള നല്ലൊരാശയം പോലും ഈ ചിത്രത്തിൽ നമുക്ക് കാണാം.ഏതൊരു ബന്ധത്തിന്റെയും ആഴം സ്നേഹത്തിലൂന്നിയുള്ള ആത്മാർത്ഥതയിലാണ് നിൽക്കുന്നത്. തൊഴിലിനെയും തൊഴിലാളിയെയും സ്നേഹിക്കാനുള്ള പ്രചോദനം തന്നെയാണ് മോഹൻലാൽ ആന്റണി പെരുമ്പാവൂർ ബന്ധം. അന്നും ഇന്നും ഇനിയെന്നും.പക്ഷേ,എന്ത് കണ്ടാലും അതിലൊരു വൃത്തികേട് കാണുന്ന ചിലരുടെ അസുഖത്തിന് മരുന്നില്ല.”

Leave a Reply