ശ്രീനിവാസൻ ക്ലൈമാക്സ് കിട്ടാതെ ഷൂട്ടിംഗ് നിർത്തി വെച്ചു, ഒടുവിൽ പ്രിയദർശൻ രക്ഷകനായി
1 min read

ശ്രീനിവാസൻ ക്ലൈമാക്സ് കിട്ടാതെ ഷൂട്ടിംഗ് നിർത്തി വെച്ചു, ഒടുവിൽ പ്രിയദർശൻ രക്ഷകനായി

പ്രിയദർശന്റെ കഥയിൽ ഗിരീഷ് പുത്തഞ്ചേരിയും ശ്രീനിവാസനും തിരകഥ എഴുതിയ ചിത്രമാണ് കിന്നരിപുഴയൊരം. ചിത്രത്തിന്റെ ക്ലൈമാക്സ്‌ ലഭിക്കാതെ ആയി ഷൂട്ടിംഗ് നിർത്തിവെക്കേണ്ടി വന്നു, അന്നത്തെ അനുഭവങ്ങൾ തുറന്ന് പറഞ്ഞു സംവിധായകൻ ഹരിദാസ്. ഒടുവിൽ സിനിമയുടെ ക്ലൈമാക്സ്‌ ഷൂട്ടിംഗിനു രക്ഷകനായി എത്തിയത് പ്രിയദർശൻ ആയിരുന്നു. ശ്രീനിവാസൻ, സിദ്ധിഖ്, മുകേഷ്, ജഗതി ശ്രീകുമാർ, ദേവയാനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു 1994-ൽ പുറത്തിറങ്ങിയ ചിത്രമാണ് കിന്നരിപുഴയോരം. ചലച്ചിത്രനടി ദേവയാനി അഭിനയിച്ച ആദ്യത്തെ മലയാള ചിത്രമായിരുന്നു ഇത്. ചിത്രികരണ സമയത്ത് പൂർത്തീകരിക്കാൻ സാധിക്കില്ലന്ന് കരുതി ചിത്രം നിർത്തി വെക്കാൻ തീരുമാനിച്ചു. ചിത്രത്തിന്റെ ക്ലൈമാക്സ്‌ കിട്ടാതെ ആയതിനെ തുടർന്നാണ് ഇങ്ങനെ ഒരു ചിന്ത വന്നത് എന്നൊക്കെ സംവിധായകൻ ഹരിദാസ് വ്യക്തമാക്കി. അന്ന് നിലവിലുള്ള ആർട്ടിസ്റ്റുകളെ വെച്ചു ചിത്രം ചെയ്യുമ്പോൾ അത് മുന്നോട്ട് പോവില്ലന്ന് തോന്നിയപ്പോൾ ചിത്രികരണം നിർത്തി വെച്ച ശേഷം പ്രിയദർശനെ വിളിച്ചു വരുത്തി എന്നിട്ട് ചിത്രത്തിന്റെ കാര്യങ്ങൾ വ്യക്തമാക്കി, സ്ഥിതി വിവരങ്ങൾ പറഞ്ഞു മനസിലാക്കിയപ്പോൾ പ്രിയദർശൻ ആണ് പറഞ്ഞത് മറ്റൊരു താരത്തിനെ വെച്ചുകൊണ്ട് തുടരാം അപ്പൊ ക്ലൈമാക്സ്‌ കിട്ടും എന്ന് അതിനെ തുടർന്നാണ് മുകേഷിന് ഈ ചിത്രത്തിൽ ഒരു വേഷം നൽകാൻ തീരുമാനിച്ചത് എന്നും പറഞ്ഞു. ഒരു ഗസ്റ്റ്‌ റോൾ ആയിരുന്നു അന്ന് മുകേഷിന് നൽകിയ വേഷം.

ശ്രീനിവാസനു ഒരു കഥാപാത്രത്തെ അഭിനയിക്കുന്നത് കൊണ്ട് ഒരു മടി ഒന്നും ഉണ്ടായിരുന്നില്ല. മറ്റുള്ള താരങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു ശ്രീനിവാസൻ. മമ്മൂട്ടി, മോഹൻലാൽ ഒക്കെ അഭിനയിക്കുന്നപോലെ വിജയം, ഏതുത്തരം കഥാപാത്രം ചെയ്യണം, ഞാൻ അത് ചെയ്യില്ല അങ്ങനെ ഉള്ളതോന്നും ഉണ്ടായിരുന്നില്ല.ഒരു ഭയവും ഇല്ലാത്ത ആളാണ് ശ്രീനിവാസൻ . വിനീത് ശ്രീനിവാസന്റെ കൂടെ ഒരു സിനിമ ചെയ്യണമെന്ന് പറഞ്ഞപ്പോൾ മകൻ ആണ് എന്നു കരുതി ഒരു മടിയൊന്നും കാണിക്കാതെ, കഥയുള്ള ചിത്രമാണെങ്കിൽ ചെയ്യാം എന്നു പറഞ്ഞു. അങ്ങനെ ഒരു ആളാണ് ശ്രീനിവാസൻ. ഇദ്ദേഹത്തിന്റെ സിനിമ കാഴ്ചപ്പാട് എന്നത് രസമുള്ള സിനിമയാവണം എന്നതാണ്. കരയുന്ന സിനിമയാണങ്കിൽ കൂടി കരയുന്നതിൽ ഒരു രസം ഉണ്ടെങ്കിലെ അത് ആസ്വാധിക്കാൻ കഴിയൂ എന്നതാണ്.കോമഡി ആണെങ്കിലും അതിൽ ഒരു രസമുണ്ടെകിലെ അത് ആസ്വദിക്കാൻ കഴിയൂ എന്നതാണ് ഇദ്ദേഹത്തിന്റെ ഒരു കാഴ്ചപ്പാട്. അത്തരം ഒരു രീതിയിൽ കൂടിയാണ് കിന്നാരി പുഴയോരം എന്ന ചിത്രം പൂർത്തീകരിച്ചത്.

Leave a Reply