നിരവധി പരിഹാസങ്ങൾ സൽമാൻ ഖാൻ നേരിട്ടുവെങ്കിലും “രാധേ” റെക്കോർഡ് വിജയം കുറിക്കുന്നു…

റീൽ ലൈഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സൽമാൻ ഖാൻ,സോഹൈൽ ഖാൻ, അതുൽ അഗ്നി ഹോത്രി എന്നിവർ നിർമ്മിച്ച് പ്രഭു ദേവ സംവിധാനം ചെയുന്ന ചിത്രമാണ് ‘രാധേ’. കഴിഞ്ഞ ഈദിന് തീയേറ്ററുകളിൽ റിലീസ് ആകേണ്ടിയിരുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തിൽ ഒരു വർഷത്തിനപ്പുറം ഒടിടി പ്ലാന്റ് ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ആദ്യമായാണ് ഒരു സൽമാൻ ഖാൻ ചിത്രം ഒടിടി റിലീസ് വഴി പ്രേക്ഷകരിലേക്. ഒടിടിയിൽ ചിത്രത്തിന് വൻ വിജയമാണ് ലഭിച്ചത്. ഏതായാലും ചിത്രത്തിലെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള അധിക്ഷേപങ്ങൾ എല്ലാ ഭാഷകളിൽ നിന്നും നേരിടേണ്ടി വന്നിരുന്നു. അവിശ്വസനീയമായ ചിത്രത്തിലെ സംഘട്ടന രംഗങ്ങളും ആക്ഷൻ രംഗങ്ങളും പ്രേക്ഷകർക്ക് ഒരു നിലയിലും അംഗീകരിക്കാനും ഉൾക്കൊള്ളാനും സാധിക്കാത്തതായിരുന്നു എന്ന് അഭിപ്രായം സമൂഹമാധ്യമങ്ങളിൽ ശക്തിപ്പെട്ടു. കേരളത്തിലടക്കം വലിയ രീതിയിലുള്ള ട്രോളുകൾ വന്നതിനു തൊട്ടുപിന്നാലെയാണ് ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളും മറ്റും പുറത്തുവരുന്നത്. മെയ്‌ 13 ന് ഉച്ചക്ക് 12 മണിക്കായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ചിത്രം ഇറങ്ങിയതിനു പിന്നാലെ സെർവറുകൾ ക്രഷ് ആയിപോയിരുന്നു. അതെ തുടർന്ന് ചിത്രത്തിന് വലിയ വിഭാഗം പ്രേക്ഷകരുടെ വിമർശനവും ട്രോളുകളും നേരിടേണ്ടിയുണ്ടായി. എന്നാൽ അതൊന്നും പ്രേക്ഷകരുടെ എണ്ണത്തെ ബാധിച്ചില്ലെന്നാണ് പുറത്തുവന്ന കണക്കുകൾ പറയുന്നത്. ആദ്യ ദിനം തന്നെ 42 ലക്ഷത്തിലധികം കാഴ്ച്ചകളാണ് ചിത്രത്തിന് ലഭിചിരിക്കുന്നത്.

ഒരു ഡയറക്ട് ഒടിടി റിലീസിൽ സംബന്ധിച്ച് ആദ്യദിന കണക്കുകളിലെ എണ്ണത്തിലെ റെക്കോർഡ് ആണിത്.അതേ സമയം തന്നെ രാധേ ചിത്രം തിയേറ്റർ റിലീസ് ചെയ്ത ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലായി ആദ്യ രണ്ടു ദിവസം തന്നെ 1.09 കോടി നേടിയതയതയാണ് റിപ്പോർട്ട്‌.കൊറിയൻചിത്രമായ ‘ ദി ഔട്ട്‌ ലോസി’ന്റെ ഓഫിഷ്യൽ റീമേക് ആണ് ‘രാധേ ദി മോസ്റ്റ്‌ വാണ്ടാഡ് ഭായ്’.2019 ഒക്ടോബർ 18 ന് ആയിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം.എന്നാൽ കോവിഡ് പടരുന്ന സാഹചര്യത്തെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നീളുകയായിരുന്നു.സൽമാൻ ഖാൻ ആയിരുന്നു ചിത്രം റിലീസിനെത്തുന്നു എന്ന് തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി അറിയിച്ചത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിനു മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിച്ചിരുന്നത്. അതേ പ്രതികരണമാണ് ചിത്രത്തിന്റെ നേട്ടത്തിനും കാരണമായത്.

Related Posts

Leave a Reply