ഭാര്യയുടെ മര.ണത്തിൽ ദുരൂഹത; നടൻ രാജൻ പി ദേവിന്റെ മകനെതിരെ കേസ്
1 min read

ഭാര്യയുടെ മര.ണത്തിൽ ദുരൂഹത; നടൻ രാജൻ പി ദേവിന്റെ മകനെതിരെ കേസ്

രാജൻ പി. ദേവിന്റെ മകനും നടനുമായ ഉണ്ണി പി. ദേവിന്റെ ഭാര്യയായ പ്രിയങ്കയുടെ മ.രണത്തിൽ ദുരുഹതയുണ്ടെന്ന് ബന്ധുക്കൾ. ഭർത്തൃ പീ.ഡനമാണ് മര. ണകാരണമെന്നാണ് പ്രിയങ്കയുടെ കുടുംബം പോലീസിനോട് പരാതി നൽകിയത്. മര.ണ കാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്കയുടെ സഹോദരനാണ് വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തിരുവനന്തപുരം സ്വദേശിനിയായ പ്രിയങ്കയെ ബുധനാഴ്ച ഉച്ചയോടെ വെമ്പായത്തുള്ള സ്വന്തം വീടിനുള്ളിൽ തൂ.ങ്ങി മ.രിച്ച നിലയിലാണ് കണ്ടെത്തിയത്. ഉണ്ണിയുമായുള്ള കുടുംബ പ്രശ്നങ്ങളെ തുടർന്ന് അങ്കമാലിയിൽ ഉള്ള വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് വെമ്പായത്തുള്ള വീട്ടിലെക്ക് എത്തിയത്.ആട്, രക്ഷാധികാരി ബൈജു ഒപ്പ്, ആട് 2, മന്ദാരം, മോഹൻലാൽ, ഇടി തുടങ്ങിയ ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിൽ ഉണ്ണി അഭിനയിച്ചിട്ടുണ്ട്.സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് ഉണ്ണി തന്നെ നിരന്തരം മർദ്ദിക്കാറുണ്ടെന്ന് പ്രിയങ്ക മ.രിക്കും മുന്നേ വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. പ്രിയങ്കയ്ക്ക് ഭർത്താവിന്റെ വീട്ടിൽ നിന്നും മർദനം ഏൽക്കുന്നതിന്റെ വീഡിയോ പ്രിയങ്കയുടെ കുടുംബം പുറത്തുവിട്ടിട്ടുമുണ്ട്. മ.രണകരണമായി നിലവിൽ ആത്മാഹത്യയുടെ പേരിലുള്ള എഫ്ഐആർ ആണ് ഇട്ടിരിക്കുന്നത്. എന്നാൽ കേസിൽ തെളിവുകൾകൂടി ഹാജരാക്കിയിട്ടുള്ളതിനാൽ ഇതൊരു ആത്മഹത്യാശ്രമം അല്ല എന്നുള്ളതുകൊണ്ട് ഗാർഹിക പീ.ഡനത്തിനും ആ.ത്മഹത്യാ പ്രേരണയ്ക്കും ഉണ്ണിക്കെതിരെ കേസ് എടുക്കേണ്ടിവരും. അതുകൊണ്ടുതന്നെ പ്രിയങ്കയുടെ സഹോദരന്റെ പരാതിയെ ഗൗരവത്തോടെ തന്നെ കാണേണ്ടിവരും പോലീസിന്.

ബെഡ്‌റൂമിൽ ഒരു മഞ്ഞ പ്ലാസ്റ്റിക് കയറിൽ ജീവൻ അവസാനിപ്പിച്ചു എന്നാണ് പോലീസ് ഭാഷ്യം. സഹോദരനും അയൽവാസിയും കൂടിയാണ് നെടുമങ്ങാട് ആശുപത്രിയിലെത്തിച്ചത്. ഡോക്ടർ ആണ് മ.രണം സ്ഥിതീകരിച്ചത് എന്നും എഫ് ഐ ആറിൽ പറയുന്നുണ്ട്. ആരെയും ഈ കേസിൽ പ്രതിചേർത്തിട്ടില്ലായിരുന്നു. ഇപ്പോൾ നൽകിയ സഹോദരന്റെ പരാതിയിൽ പോലിസ് മറ്റൊരു എഫ്ഐആർ തയ്യാറാക്കാൻ ആണ് സാധ്യത. ഈ വിഷയത്തിൽ ഉണ്ണി പി ദേവും,കുടുംബവും പ്രതികരിച്ചിട്ടില്ല.2019ലായിരുന്നു പ്രിയങ്കയുടെയും ഉണ്ണിയുടെയും വിവാഹം നടന്നത്.

Leave a Reply