മമ്മുട്ടി ആരാധകനായി തമിഴ് താരം സൂരി, ‘വേലൻ’ പോസ്റ്റർ പുറത്തിറങ്ങി
1 min read

മമ്മുട്ടി ആരാധകനായി തമിഴ് താരം സൂരി, ‘വേലൻ’ പോസ്റ്റർ പുറത്തിറങ്ങി

മമ്മുട്ടിയുടെ കടുത്ത ആരാധകനായ ‘മമ്മുക്ക ദിനേശൻ’ എന്ന കഥാപാത്രവുമായി വേലൻ എന്ന ചിത്രത്തിലൂടെ സൂരി എത്തുന്നു. ബിഗ് ബോസ് സീസൺ 3 തമിഴ്‌ ഫെയിം മുഗൻ റാവു ആണ് നായകനാകുന്നത്. പ്രഭുവും,ഹരീഷ് പേരടി ഉൾപ്പെടെ നിർവധി താരങ്ങളും ചിത്രത്തിലുണ്ട്. സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറിങ്ങിയിട്ടുണ്ട്. നവാഗതനായ കെവിൻ സംവിധാനം ചെയുന്നതാണ് വേലൻ. സിരുതൈ ശിവ എന്നിവ യുടെ അസോസിയേറ്റ് ആയിരുന്നു കെവിൻ.ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് നടന്നുകൊണ്ടിരിക്കുന്നു.സ്‌കൈമാൻ ഫിലിംസിന്റെ ബാനറിൽ കലൈമകൻ മുബാറക് നിർമിക്കുന്ന ചിത്രത്തിൽ സൂരി പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കോയമ്പത്തൂരിൽ നിന്നുള്ള ഒരു മമ്മൂട്ടി ആരാധകൻ ആയാണ് സൂരി ചിത്രത്തിലെത്തുന്നത്. ദിനേശൻ എന്ന കഥാപാത്രത്തെയാണ് സൂരി അവതരിപ്പിക്കുന്നത്. മമ്മൂക്ക ദിനേശൻ എന്നാണ് കഥാപാത്രത്തിന്റെ വിളിപ്പേര്. പ്രഭു, തമ്പി രാമയ്യ, ഹരീഷ് പേരടി, ശ്രീ രഞ്ജിനി, സുജാത എന്നിങ്ങനെ നിരവധി പേരാണ് ചിത്രത്തിലൂടെ എത്തുന്നത്.ചിത്രത്തിൽ നായികയായി എത്തുന്നത് മീനാക്ഷിയാണ്.തിള്ളൈയാർ പളനിസാമി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പ്രഭു അവതരിപ്പിക്കുന്നത്. പാലക്കാട്ടുകാരനായ ‘ആനന്ദകുട്ടനെ’ തമ്പി രാമയ്യയും അവതരിപ്പിക്കുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്തിറങ്ങിയിട്ടുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഛായാഗ്രഹണം, ഗോപി ജഗദീശ്വരൻ, എഡിറ്റിംഗ് കെ.ശരത്കുമാർ ആണ്. കലാസംവിധാനം ടി. ബാലസുബ്രഹ്മണ്യൻ, സംഘട്ടനം മഹേഷ് ബാബു, നൃത്തസംവിധാനം ദിനേശ് എന്നിവരാണ്.ചിത്രത്തിന്റെ മറ്റ് ക്യാരക്ടർ പോസ്റ്റ്‌റുകളും പുറത്തിറങ്ങിയിട്ടുണ്ട്. പാലക്കാടും പൊള്ളാച്ചിയുമാണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷനുകൾ. ചിത്രത്തിൽ ധാരാളം തമിഴ്,മലയാളം സിനിമകളുടെ റഫറൻസ് ഉണ്ടാകുമെന്നും സംവിധായകൻ പറഞ്ഞിരുന്നു. സിനിമയ്ക്കുവേണ്ടി സൂരി മലയാളം പഠിച്ചു എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

Leave a Reply