“തനിയ്ക്ക് ലഭിക്കേണ്ട കഥാപാത്രം ചാക്കോച്ചന്  ലഭിച്ചപ്പോൾ സങ്കടം തോന്നി” ; സത്യത്തിൽ എൻ്റെ സിനിമയായിരുന്നു ‘അനിയത്തി പ്രാവ്’ എന്ന് നടൻ കൃഷ്ണ
1 min read

“തനിയ്ക്ക് ലഭിക്കേണ്ട കഥാപാത്രം ചാക്കോച്ചന് ലഭിച്ചപ്പോൾ സങ്കടം തോന്നി” ; സത്യത്തിൽ എൻ്റെ സിനിമയായിരുന്നു ‘അനിയത്തി പ്രാവ്’ എന്ന് നടൻ കൃഷ്ണ

‘തില്ലാന തില്ലാന’ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ വ്യക്തിയാണ് നടൻ കൃഷ്ണ. എന്നാൽ സിനിമയിൽ ശോഭിക്കാൻ തനിയ്ക്ക് സാധിച്ചില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം സിനിമയുമായി ബന്ധപ്പെട്ട് താരം പങ്കുവെച്ച ഒരു വെളിപ്പെടുത്തലാണിപ്പോൾ ശ്രദ്ധേയമായി മാറുന്നത്.
അനിയത്തിപ്രാവ് എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന് പകരം തനിയ്ക്ക് ആയിരുന്നു അവസരം ലഭിച്ചതെന്നും, എന്നാൽ അദ്ദേഹം സിനിമയിൽ വന്ന് 25 വർഷങ്ങൾ ആഘോഷിച്ചപ്പോൾ തനിയ്ക്ക് സങ്കടം
തോന്നിയെന്നാണ് കൃഷ്ണ പറയുന്നത്.

കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ …

“ഞാനും ചാക്കോച്ചനും ഒരേ സമയത്ത് സിനിമയിലേയ്ക്ക് കടന്നു വന്ന ആളുകളാണ്. ചാക്കോച്ചൻ അനിയത്തി പ്രാവ് സിനിമയുടെ 25 – മത്തെ വാർഷികം ആഘോഷിച്ചപ്പോൾ എനിയ്ക്ക് ഒരുപാട് വിഷമം തോന്നി. കാരണം അത് ഞാൻ ചെയ്യേണ്ട കഥാപാത്രമായിരുന്നു. എന്തോ നിർഭാഗ്യവശാൽ എനിയ്ക്ക് ആ പടം നഷ്ടമായി. ഞാൻ സിനിമയിൽ വന്നിട്ട് ഇത്ര വർഷമായി. ഞാനും സീനിയറായി നിൽക്കേണ്ട വ്യക്തിയാണ്. എന്നാൽ സിനിമ എന്ന മേഖല ഒരു ഭാഗ്യമാണ്. ആഗ്രഹംകൊണ്ട് മാത്രം കാര്യമില്ല, നമ്മുക്ക് ദൈവം കൊണ്ടുതരുന്ന ഒരു അവസരമാണ്. ഇപ്പോഴത്തെ സിനിമയിൽ നമ്മൾ വേണമെന്ന് ഒരു നിർബന്ധവും ഇല്ല. നിരവധി പുതുമുഖ നടന്മാരുണ്ട്.

കൃഷ്ണയ്ക്ക് സമയമില്ലെങ്കില്‍ അടുത്തയാള്‍ അത്രേയുള്ളു. നമ്മൾ രണ്ട് മൂന്ന് സിനിമകൾ മനസിൽ സെറ്റ് ചെയ്തു വെയ്ക്കും. പിന്നീടാണ് ആ സ്ഥാനത്ത് നിന്ന് നമ്മളെ മാറ്റിയിട്ടുണ്ടെനന്ന് അറിയാൻ സാധിക്കുക. അപ്പോഴേക്കും ആ അവസരം ഏതെങ്കിലും ഒരു വലിയ താരത്തെ തേടിയെത്തും. അനിയത്തിപ്രാവ് സിനിമയുടെ കാര്യത്തിൽ എന്തോ ഒരു ആശങ്ക ഉള്ളിൽ തോന്നി. ആ സമയത്താണ് കുഞ്ചാക്കോ ബോബന് അവസരം ലഭിക്കുന്നതും, അദ്ദേഹം കയറി പോകുന്നതും. അന്നുമുതൽ തുടങ്ങിയ സമയ ദോഷമാണ് എനിയ്ക്ക്. ആ സമയ ദോഷമാണ് ഇപ്പോഴും എന്നെ പിന്തുടരുന്നത്.”