“ഡാൻസ് റോളുകളും, ഹാസ്യ റോളുകളും, റൊമാൻ്റിക്ക് സീനുകളും, ആക്ഷൻ രംഗങ്ങളും, നെഗറ്റീവ് റോളുകളും തന്മയത്തോടെ രംഗത്ത് അവതരിപ്പിക്കാൻ ഒരു പക്ഷേ ലാലേട്ടന് വെല്ലുവിളിക്കാൻ പോന്ന താരം ഇന്ത്യൻ സിനിമയിൽ ഉലകനായകൻ കമൽ മാത്രമായിരിക്കും..” ; ആരാധകന്റെ കുറിപ്പ് വൈറലാകുന്നു..
1 min read

“ഡാൻസ് റോളുകളും, ഹാസ്യ റോളുകളും, റൊമാൻ്റിക്ക് സീനുകളും, ആക്ഷൻ രംഗങ്ങളും, നെഗറ്റീവ് റോളുകളും തന്മയത്തോടെ രംഗത്ത് അവതരിപ്പിക്കാൻ ഒരു പക്ഷേ ലാലേട്ടന് വെല്ലുവിളിക്കാൻ പോന്ന താരം ഇന്ത്യൻ സിനിമയിൽ ഉലകനായകൻ കമൽ മാത്രമായിരിക്കും..” ; ആരാധകന്റെ കുറിപ്പ് വൈറലാകുന്നു..

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. നിരവധി സിനിമകളിലൂടെ അഭ്രപാളിയിൽ മോഹൻലാൽ എന്ന നടന വിസ്മയം തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പല സിനിമകളിലും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ കഴിഞ്ഞ താരമാണ് മോഹൻലാൽ. എന്നാൽ അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങിയ പല സിനിമകളും ആരാധകർക്ക് വേണ്ടത്ര ആസ്വദിക്കാൻ കഴിഞ്ഞില്ല. എന്നാൽ മോഹൻലാൽ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് തന്നെയാണ് അദ്ദേഹത്തിൻ്റെ ആരാധകർ തീർച്ചപെടുത്തുന്നത്.

ഇപ്പോഴിതാ ഫേസ്ബുക്കിൽ കുറിച്ച ഒരു മോഹൻലാൽ ആരാധകൻ്റെ പോസ്റ്റാണ് വൈറലായി മാറുന്നത്. ഡാൻസ് റോളുകളും, ഹാസ്യ റോളുകളും, റൊമാൻ്റിക്ക് സീനുകളും, ആക്ഷൻ രംഗങ്ങളും, നെഗറ്റീവ് റോളുകളും ഒരുപോലെ തൻമയത്വത്തോടെ കൈകാര്യം ചെയ്യാൻ കഴിയുന്ന, ഇന്ത്യയിലെ തന്നെ ചുരുക്കം ചില താരങ്ങളിലൊരാളാണ് മോഹൻലാൽ എന്ന് പോസ്റ്റിൽ പറയുന്നു. തുടരെ, തുടരെ വരുന്ന ഫ്ലോപ്പുകളിൽ ലാലേട്ടൻ്റെ പതനമായി എന്ന് ചില ന്യൂനപക്ഷ പ്രേക്ഷകർ വ്യാഖ്യാനിക്കുന്നുണ്ട്.

എന്നാൽ അത്തരത്തിൽ കുപ്രചരണങ്ങൾ നടത്തുന്നവരുടെ വാക്കുകൾക്ക് കടിഞ്ഞാണിടാൻ, നെടുമ്പള്ളി സ്റ്റിഫനായോ, പുലിയൂരിൻ്റെ പുലിമുരുകനായോ ആരാധകരെ വീണ്ടും വിസ്മയിപ്പിക്കാൻ ലാലേട്ടന് മിഴിയടച്ചു തുറക്കുന്ന സമയം മതിയെന്നും കുറിപ്പിൽ ആരാധകൻ പറയുന്നു. തനതായ അഭിനയശൈലികളിലൂടെ ആരാധകരെ കയ്യിലെടുക്കാനും ബോക്സ് ഓഫീസ് സൂചികയിൽ തീപിടിപ്പിക്കാനും കഴിവുള്ള മറ്റൊരു അഭിനേതാവ് മലയാള സിനിമയിൽ ഇല്ലെന്നും പോസ്റ്റിൽ കുറിക്കുന്നു.

അതുപോലെ തന്നെ അടുത്തിടെ റിലീസ് ചെയ്ത രാജമൗലി ചിത്രമായ ആർ.ആർ.ആർ ൽ തിരക്കഥയുടെ ഹ്ളോ കൈവിട്ട് പോയപ്പോഴും രാജമൗലി അത് തിരിച്ചു പിടിക്കുന്ന ഒരു ബ്രില്ല്യൻസുണ്ട്. ഒരു രാജമൗലി മാജിക്. അതേ ബ്രില്യൻസിൽ ലാലേട്ടൻ്റെ മാസ് പടങ്ങളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ വൈശാഖിനേപ്പോലെയോ, അമൽ നീരദിനേപ്പോലെയോ ഉള്ള സംവിധായകരുടെ തിരക്കഥയിൽ നിഷ്പ്രയാസം കഴിയുമെന്നും അദ്ദേഹം കുറച്ചിട്ടുണ്ട്.

പാൻ ഇന്ത്യൻ ലെവലിൽ ലാലേട്ടൻ്റെ പല സിനിമകൾക്കും ഈ രാജമൗലി മാജിക് ഉപയോഗിക്കാമായിരുന്നെന്നും, എന്നാൽ അദ്ദേഹത്തെ പോലെ ഒരു വലിയ താരത്തിന് പല കമ്മിറ്റ്മെൻ്റ്സും ഉണ്ടെന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ കമ്മിറ്റ്മെൻ്റ്സിനപ്പുറം വലിയൊരു മരണമാസാണ് ആരാധകർ ലാലേട്ടനിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ആരാധകൻ കുറച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയും നിരവധി മോഹൻലാൽ ആരാധകർ പ്രതികരണങ്ങളുമായി എത്തുകയും ചെയ്തു.