സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ  സന്തോഷ്‌ വർക്കിയുടെ പിതാവ് അന്തരിച്ചു; ആശ്വാസവാക്കുകളുമായി പ്രേക്ഷകസമൂഹം
1 min read

സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ സന്തോഷ്‌ വർക്കിയുടെ പിതാവ് അന്തരിച്ചു; ആശ്വാസവാക്കുകളുമായി പ്രേക്ഷകസമൂഹം

‘ലാലേട്ടൻ ആറാടുകയാണ്’… സമീപകാലത്തായി എല്ലാ മലയാളികളെയും, സിനിമ ആരാധകരെയും ഏറെയധികം ചിരിപ്പിക്കുകയും ,ചിന്തിപ്പിക്കുകയും ചെയ്‌ത വാക്കുകളിൽ ഒന്നാണ്. നിരവധി ട്രോളുകളാലും, ഇമോജികളാലും, ആ മുഖം വളരെപ്പെട്ടെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ പരിചിതമായി തീർന്നത്. ഒരു സിനിമ ഹിറ്റ് ആവുന്നതിനേക്കാൾ ഏതെങ്കിലും ഡയലോഗ് ഹിറ്റായോ എന്ന് ചോദിച്ചാൽ അതിൻ്റെ തിയേറ്ററിന് പുറത്ത് നിന്ന് ഒരാൾ ഇരു കൈയും ഉയർത്തി പറയും അതിന് ഒരേയൊരു അവകാശി താനാണെന്ന്. അത്തരത്തിൽ പറയാൻ സാധിക്കുന്ന ഒരു മനുഷ്യനേയുള്ളു. സന്തോഷ് വർക്കി എന്നാണ് അദ്ദേഹത്തിൻ്റെ പേര്. താൻ പറഞ്ഞ മാസ് ഡയലോഗ് സ്വപ്നത്തിൽ പോലും അത്രമാത്രം ഹിറ്റ് ആവുമെന്ന് ഒരിക്കൽ പോലും അദ്ദേഹം കരുതിയിരുന്നില്ല.

കടുത്ത മോഹൻലാൽ ആരാധകനായ താൻ ഇങ്ങനെയൊരു ഡയലോഗ് വളരെ സന്തോഷത്തോടെ നിഷകളങ്കമായി പറഞ്ഞതാണെന്നും. അത് അതെ മൈൻഡിൽ തന്നെ കണ്ടവരുണ്ടെന്നും, എന്നാൽ കള്ളു കുടിച്ച് പറഞ്ഞതാണ്, സൈക്കോ ആണ് എന്നൊക്കെ പറയുന്നത് കേട്ടപ്പോൾ തനിയ്ക്ക് കുറച്ച് വേദന തോന്നിയെന്നും സന്തോഷ് മുന്നേ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങൾ മുഴുവൻ ഒരുകാലത്ത് തിരഞ്ഞ സന്തോഷ് വർക്കി എൻജിനീയർ കൂടിയാണ്. ഇപ്പോൾ അദ്ദേഹം എറണാകുളത്ത് ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുകയാണ്. നാലാമത്തെ വയസ് മുതൽ മോഹൻലാലിനോട് ആരാധന തോന്നിയ സന്തോഷ് അദ്ദേഹത്തെക്കുറിച്ച് ഒരു പുസ്തകം വരെ എഴുതിയിട്ടുണ്ട്. ലാലേട്ടനോട് അനുവാദം വാങ്ങിയാണ് താൻ പുസ്തകം എഴുതിയെന്നും സന്തോഷ് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ മുന്നേ വ്യക്തമാക്കിയിരുന്നു.

മോഹൻലാൽ എന്ന നടനെ അല്ല മോഹൻലാൽ എന്ന വ്യക്തിയെയാണ് തനിയ്ക്ക് കൂടുതൽ ഇഷ്ടമെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയ താരം മോഹൻലാൽ ചിത്രമായ ആറാട്ട് സിനിമ കണ്ട് ഇറങ്ങിയതിന് ശേഷം ‘ലാലേട്ടൻ ആറാടുകയാണ്’… എന്ന് പറഞ്ഞ ഡയലോഗ് സമൂഹ മാധ്യമങ്ങളിൽ വളരെപ്പെട്ടന്ന് വൈറലാവുകയും സോഷ്യൽ മീഡിയയിൽ ഒന്നാകെ സന്തോഷ് വളരെപ്പെട്ടെന്ന് വൈറലായി മാറുകയുമായിരുന്നു. എന്നാൽ കടുത്ത മോഹൻലാൽ ആരധകനായ സന്തോഷ് വർക്കിയെ സംബന്ധിച്ചിടത്തോളം ഒരു ദുഃഖ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. അദ്ദേഹത്തിൻ്റെ അച്ഛൻ മരിച്ചു എന്ന വാർത്ത സന്തോഷ് തന്നെയാണ് തൻ്റെ ഫേസ്ബുക് അക്കൗണ്ട് വഴി പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് സന്തോഷിൻ്റെ ഫേസ്ബുക് പോസ്റ്റിന് താഴെയായി വിഷമത്തിൽ പങ്കുചേരുന്നതായും, അച്ഛന് ആദരാഞ്ജലികൾ അർപ്പിച്ചും, അദ്ദേഹത്തിനും, കുടുബത്തിനും ആശ്വാസവാക്കുകളുമായി എത്തിയത്.