‘ഈ പ്രായത്തിലും ബോഡി ഫ്ലെക്സിബിലിറ്റിയിൽ ലാലേട്ടൻ പുലി’; ആറാട്ട് മേക്കിംഗ് വീഡിയോ കണ്ട് യുവാവിന്റെ കുറിപ്പ് വൈറൽ
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’. ചിത്രത്തിന് തിയേറ്ററില്‍ നിന്ന് നല്ല പ്രതികരണം കിട്ടിയിരുന്നു. കഴിഞ്ഞ ദിവസം ഒടിടി റിലീസ് ആയി ആമസോണില്‍ വിജയകരമായി സ്ട്രീമിംങ് തുടരുകയാണ് മോഹന്‍ലാലിന്റെ ആറാട്ട്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ഒടിടിയില്‍ റിലീസ് ചെയ്തപ്പോള്‍ ലഭിക്കുന്നത്. ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ച നേടുന്നുണ്ട്. കഴിഞ്ഞ ദിവസം ഫൈറ്റ് രംഗങ്ങളുടെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
ഇപ്പോഴിതാ ആക്ഷന്‍ രംഗങ്ങളെക്കുറിച്ചും മോഹന്‍ലാല്‍ ചെയ്ത രംഗങ്ങളെക്കുറിച്ചും പറയുന്നു ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. രാഹുല്‍ മാധവന് എന്നയാളാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ജില്ലയില്‍ ഞാന്‍ കണ്ട ഒരു ജാംബവാന് അത് ലാലേട്ടനാണെന്നും അദ്ദേഹത്തിന്റെ വര്‍ക്ക് കണ്ട് ശരിക്കും അത്ഭുതം തോന്നിയെന്നും ഈ പ്രായത്തിലും ബോഡി ഫ്ളക്സിബിലിറ്റിയുടെ കാര്യത്തില്‍ ഇദ്ദേഹം പുലിയാണെന്നുമെല്ലാമാണ് കുറിപ്പില്‍ രാഹുല്‍ മാധവന് പറയുന്നത്.
ജില്ലയില്‍ ഞാന്‍ കണ്ട ഒരു ജാംബവാന് അത് ലാലേട്ടനാണ്. എന്താണ് അങ്ങേരുടെ വര്‍ക്ക്, അപ്പപ്പാ, ശരിക്കും അത്ഭുതം തോന്നി. എന്താണ് ആ ശരീരം, കാലെല്ലാം ഫുള്‍ വിരിച്ചു ഇരിക്കും, എന്നെകൊണ്ട് പറ്റില്ല അത്. അത് മാതിരി ബോഡി ഫ്ലെക്സിബിള്‍ ആയി അദ്ദേഹം വെച്ചിരിക്കുന്നു. ഞാന്‍ എന്തെങ്കിലും ഒരു തെറ്റ് കണ്ടുപിടിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. പക്ഷെ ഒന്നും കിട്ടില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
നമ്മളെ പോലെ അധികം തമിഴ് ഒന്നും പുള്ളിക്ക് വരില്ല, പക്ഷെ ആക്ഷന്‍ പറഞ്ഞാല്‍ കഥാപാത്രമായി ആ മുഖമൊക്കെ മാറി വെറിയോടെയുള്ള അഭിനയം. ഉന്മയാ എനക്ക് മിക പെരിയ അനുഭവം.’ജില്ലയുടെ ആക്ഷന്‍ ഡയറക്ടര്‍ സ്റ്റണ്ട് സില്‍വ പറഞ്ഞ വാക്കുകള്‍ ഞാന്‍ മലയാളമാക്കി എഴുതിയതാണിത്. ഈ പ്രായത്തിലും ബോഡി ഫ്ളക്സിബിലിറ്റിയുടെ കാര്യത്തില്‍ ഇദ്ദേഹം പുലിയാണ് എന്ന് പറഞ്ഞായിരുന്നു കുറിപ്പ് അവസാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട ഫൈറ്റ് രംഗങ്ങളുടെ മേക്കിംഗ് വീഡിയോയ്ക്ക് വന്‍ സ്വരീകരണമാണ് ലഭിച്ചത്. ആറാട്ട് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ഉദയ് കൃഷണയായിരുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രമായി എത്തിയത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരായിരുന്നു ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.