‘ഒരു മഹാ നടൻ്റെ പടം ഇറങ്ങിയിട്ട് ഒരു പൊട്ടനും ഇല്ലായിരുന്നു കാണാൻ’; പരോക്ഷമായി പരിഹസിച്ച് നടൻ വിനായകൻ
1 min read

‘ഒരു മഹാ നടൻ്റെ പടം ഇറങ്ങിയിട്ട് ഒരു പൊട്ടനും ഇല്ലായിരുന്നു കാണാൻ’; പരോക്ഷമായി പരിഹസിച്ച് നടൻ വിനായകൻ

ലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് വിനായകന്‍. മോഹന്‍ലാല്‍ നായകനായ മാന്ത്രികം എന്ന ചിത്രത്തില്‍ സഹനടനായി രംഗപ്രവേശം ചെയ്ത വിനായകന്‍ 2016-ല്‍ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങള്‍ വിനായകന്റെ പ്രേക്ഷകര്‍ക്ക് ഇന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കും. ക്രൂര കഥാപാത്രങ്ങളുടെ പെര്‍ഫെക്ഷനാണ് വിനായകന്റെ പ്ലസ് പോയിന്റ് ആയി എടുത്തു പറയേണ്ടത്. വിനായകന്റെ പുതിയ സിനിമയാണ് ഒരുത്തീ. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം നവ്യാ നായരും സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഒരുത്തീ ചിത്രത്തിന് ഉണ്ട്.

ഒരുത്തീ എന്ന ചിത്രം മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നവ്യയുടേയും വിനായകന്റേയും പ്രകടനങ്ങള്‍ വന്‍ കയ്യടിയാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്തതിന് ശേഷമുള്ള പ്രമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തില്‍ വിനായകന്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ഈയടുത്ത് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ഒരു സൂപ്പര്‍ താരത്തിന്റെ ചിത്രത്തിനെ വിനായകന്‍ ട്രോളി. ഇവിടത്തെ ഒരു മഹാ നടന്റെ പടം ഇറങ്ങി നാല് മണിക്കൂര്‍ കഴിഞ്ഞ ഞാന്‍ കണ്ടത് ഒന്നരകോടി എന്ന്. ഞാന്‍ അന്വേഷിച്ച് ചെന്നപ്പോള്‍ പടം തുടങ്ങിയത് 12.30 മണിക്കാണ്. ഒന്നരയ്ക്ക് ഇന്റര്‍വെല്ലായപ്പോള്‍ ആള്‍ക്കാര്‍ എഴുന്നേറ്റ് ഓടി എന്നാണ് പറയുന്നത്. ഇവിടത്തെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറിന്റെ പടം ഒരു പൊട്ടനും ഉണ്ടായില്ല ആ സിനിമ കാണാന്‍. അതാണ് ഈ പറഞ്ഞ ഒന്നരക്കോടിയെന്ന് വിനായകന്‍ പറയുന്നു.

ആ മഹാനടന്‍ ആരാണെന്നുള്ള ചോദ്യത്തിന് പിന്നെ ഉത്തരം തരാമെന്നും നടന്റെ പേര് മുഖത്ത് നോക്കി പറയുമെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഒരുത്തീ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള കാര്യങ്ങള്‍ അല്ലെ സംസാരിക്കുന്നത്, അപ്പോള്‍ ഇങ്ങനെയുള്ള പേഴ്‌സണല്‍ കാര്യങ്ങള്‍ പറയുന്നത് ശരിയല്ലെന്നും പിന്നൊരിക്കല്‍ ഞാന്‍ മാത്രമുള്ള അഭിമുഖത്തില്‍ ഞാന്‍ ആ നടനാരാണെന്നും ചിത്രമേതാണെന്നും വെളിപ്പെടുത്താമെന്നും വിനായകന്‍ വ്യക്തമാക്കി. അത് ആരാണെന്ന് പറഞ്ഞാല്‍ എനിക്ക് പണം തരണമെന്നും ചിരിച്ചുകൊണ്ട് വിനായകന്‍ പറയുന്നുണ്ട്. എന്റെ അഭിമുഖങ്ങളെല്ലാം എത്ര ആളുകളാണ് വിറ്റതെന്നും ഒരു രൂപ പോലും നിങ്ങള്‍ തന്നില്ലെന്നും എന്റെ ഡ്രസ് വരെ മാറ്റാന്‍ നിങ്ങള്‍ കാശുതന്നില്ലെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

താരങ്ങളുടെ ആരാധകക്കൂട്ടങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലും വിനായകന്‍ തുറന്നടിച്ചു. ഫാന്‍സ് തെണ്ടികളൊന്നും വിചാരിച്ചാല്‍ ഒരു ചിത്രം വിജയിപ്പിക്കാനോ തോല്‍പ്പിക്കാനോ സാധിക്കില്ലെന്നാണ് വിനായകന്‍ പറയുന്നത്. ഫാന്‍സ് എന്ന പൊട്ടന്‍മാര്‍ വിചാരിച്ചതുകൊണ്ട് ഇവിടെയൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നുമുള്ള താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്. ഈ ഫാന്‍സ് വിചാരിച്ചതുകൊണ്ട് ഒരു സിനിമയും നന്നാവാനും പോണില്ല ഒരു പടവും മോശമാവാനും പോണില്ല. ഇവന്‍മാരെ ജോലി ഇല്ലാത്ത തെണ്ടികള്‍ എന്ന് പറയാന്‍ പറ്റുള്ളൂ. ഫാന്‍സിനെ നിരോധിക്കണം ആദ്യം. ആരാണ് ഈ ഫാന്‍സിനെ ചുമന്ന്‌കൊണ്ട് നടക്കുന്നത്. ഞാനല്ലേ, എന്നെ നിങ്ങള്‍ നിരോധിക്കൂ. അപ്പോ പിന്നെ ഫാന്‍സ് ഉണ്ടാകുമോ. ഏത് ഫാന്‍സ് വിചാരിച്ചിട്ടാണ് ഇവിടെ ഒരു പടം ഓടിയിരിക്കുന്നത്. അതാണ് ഞാന്‍ ഈ പറഞ്ഞ ഒന്നരക്കോടിയെന്നും വിനായകന്‍ കൂട്ടിച്ചോര്‍ത്തു. താരത്തിന്റെ വാക്കുകള്‍ പ്രതികൂലിച്ചും അനുകൂലിച്ചും വന്‍ ചര്‍ച്ചയായിരിക്കുകയാണ് സോഷ്യല്‍ മീഡിയകളില്‍.