ലിജോ ജോസ് പടങ്ങൾ തന്ന ഭയം; ‘താൻ പടമെടുക്കുന്നത് നിർത്തി’ എന്ന് സംവിധായകൻ രഞ്ജിത്ത്
1 min read

ലിജോ ജോസ് പടങ്ങൾ തന്ന ഭയം; ‘താൻ പടമെടുക്കുന്നത് നിർത്തി’ എന്ന് സംവിധായകൻ രഞ്ജിത്ത്

“താന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പടം കണ്ട് പേടിച്ച് പടം എടുപ്പ് നിര്‍ത്തിയിരിക്കുകയാണ്” ഐ.എഫ്.എഫ്.കെ വേദിയിൽ വെച്ച് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞ വാക്കുകളാണിവ. ഐ.എഫ്.എഫ്.കെ വേദിയിലെ മലയാള സംവിധായകരുടെ സിമ്പോസിയത്തില്‍ വെച്ചായിരുന്നു രഞ്ജിത്ത് ഇത്തരത്തിലൊരു പ്രസ്‌താവന നടത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയും തൻ്റെ ചിത്രങ്ങളെക്കുറിച്ച് ഐ.എഫ്.എഫ്.കെ വേദിയിൽ വെച്ച് വിവരിച്ചു. അങ്കമാലി ഡയറീസ് എന്ന തൻ്റെ സിനിമയിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതിനായി തൻ്റെ ഭാഗത്ത് നിന്നും ഒരു ശ്രമവും ഉണ്ടായിട്ടില്ലെന്നായിരുന്നു ലിജോയുടെ വാക്കുകൾ.

ഒരു തരത്തിലുള്ള ലക്ഷ്വറീസും അഡ്വാന്റേജസും ഇല്ലാതെ സിനിമ ചെയ്യണമെന്ന് തെളിയിക്കണമായിരുന്നു. അതിനുള്ള ശ്രമങ്ങളും താൻ നടത്തിയിരുന്നു. അങ്കമാലി എന്ന തൻ്റെ സിനിമ വിജയിച്ചതു കൊണ്ട് മാത്രമാണ് തനിയ്ക്ക് ജെല്ലിക്കട്ടും ചുരുളിയും എടുക്കാന്‍ സാധിച്ചത്. ചുരുളിയുമായി ബന്ധപ്പെട്ട് ദീർഘനാൾ സഞ്ചരിച്ചതാണ്‌. അതിനെക്കുറിച്ച് ഒരുപാട് ചർച്ച ചെയ്‌തിട്ടുമുണ്ട്‌.

അതിനേക്കാൾ കൂടുതൽ തനിയ്ക്ക് ഇനി ഒന്നും ഇനി പറയാനില്ല. ഇതുമായി ബന്ധപ്പെട്ട് നടന്ന സംവാദങ്ങളിലും,ചർച്ചകളിലും തനിയ്ക്ക് സന്തോഷമുണ്ടെന്നും ലിജോ വ്യക്തമാക്കി. വെട്രിമാരന്‍, സിബി മലയില്‍, കമല്‍, ശ്രീകുമാർ മേനോന്‍ തുടങ്ങിയവരും ഐ.എഫ്.എഫ്.കെ വേദിയിലെ സിമ്പോസിയത്തിലുണ്ടായിരുന്നു. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “നന്‍ പകല്‍ നേരത്ത് മയക്കം “. ചിത്രത്തിൻ്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

ചിത്രത്തിൻ്റെ കഥയും ലിജോ ജോസ് പെല്ലിശ്ശേരി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. എസ്. ഹരീഷിന്റേതാണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും. മ്മൂട്ടിയോടൊപ്പം അശോകനും ചിത്ത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിൻ്റെ ക്യാമറ ചെയ്തിരിക്കുന്നത് തേനി ഈശ്വറാണ്.